വെള്ളാപ്പള്ളിയുടെ യാത്രയ്ക്ക് ഒരു കോടിയുടെ വാഹനം? എവിടന്നാ ഈ പണമൊക്കെ?
കാസര്‍കോട്: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ നടക്കുന്ന സമത്വ മുന്നേറ്റയാത്രയ്ക്ക് തുടക്കമാവുകയാണ്. സാമൂഹ്യ നീതി നിഷേധിയ്ക്കപ്പെട്ട ഭൂരിപക്ഷ സമുദായങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന യാത്രയെന്നാണ് വിശദീകരണം.
എന്നാല്‍ വെള്ളാപ്പള്ളി യാത്ര തുടങ്ങും മുമ്പേ ഉണര്‍ന്നത് വിവാദങ്ങളാണ്. ചുരുക്കിപ്പറഞ്ഞാല്‍ വിവാദങ്ങള്‍ മാത്രമാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയ്ക്ക് വെള്ളാപ്പള്ളി നടേശന്‍ ഉപയോഗിയ്ക്കുന്ന വാഹനം തന്നെയാണ് അതില്‍ ഏറ്റവും പ്രധാനം.
ഒരു കോടിരൂപയാണ് ഈ വാഹനം തയ്യാറാക്കാന്‍ ചെലവഴിച്ചതെന്നാണ് പറയുന്നത്. ഈ പണം ആരുടേതാണ്, എസ്എന്‍ഡിപി യോഗത്തിന്റേതാണോ?

അത്യാഡംബര കാരവന്‍
വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്രയ്ക്ക് ഉപയോഗിയ്ക്കുന്നത് അത്യാഡംബര കാരവനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ ഇതുവരെ രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും നടത്തിയ യാത്രകളെ അപേക്ഷിച്ച് വെള്ളാപ്പള്ളിയുടെ യാത്രയെ വ്യത്യസ്തമാക്കുന്നത് ഇത് തന്നെയാണ്.

ഒരുകോടി?
ഈ ആഡംബര വാഹനം സജ്ജമാക്കാന്‍ ഒരു കോടി രൂപയോളം ചെലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രഹസ്യ കേന്ദ്രത്തിലായിരുന്നു വാഹനം തയ്യാറാക്കിയതെ്‌നും പറയുന്നു.

അത്ര രഹസ്യമല്ല
എറണാകുളം ജില്ലയിലെ പറവൂരിലുള്ള എസ്എന്‍ഡിപി നേതാവ് ഷൈജുവിന്റെ കളപ്പൂപ്പറമ്പില്‍ ഓട്ടോ മൊബൈല്‍സിലാണ് കാരവന്‍ തയ്യാറാക്കിയത് എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.

സിനിമാക്കാരെ വെല്ലും
സൂപ്പര്‍ താരങ്ങളുടെ പേരിലായിരുന്നു മുമ്പെല്ലാം 'കാരവന്‍' സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ അതിനെയെല്ലാം വെല്ലുന്നതാണ് വെള്ളാപ്പള്ളിയുടെ കാരവന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരിയ്ക്കാം, കിടക്കാം...
ഇരിയ്ക്കാം, കിടക്കാം... ടിവി കാണാം. കാരവനില്‍ പ്രത്യേകം അടുക്കളയും സജ്ജമാക്കിയിട്ടുണ്ട്. ആഡംബര ബാത്ത് റൂമും ഉണ്ടെന്നാണ് വിവരം.

മീറ്റിംഗ് നടത്താനും
യാത്രക്കിടെ വിവിധ നേതാക്കളെ കാണേണ്ടിവരും എന്ന് ഉറപ്പാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അത്യാവസ്യം ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടത്താനുള്ള സംവിധാനങ്ങളും കാരവനില്‍ ഉണ്ടത്രെ.

കസേരയ്ക്ക് ലക്ഷങ്ങള്‍?
വെള്ളാപ്പള്ളിയ്ക്ക് ഇരിയ്ക്കാനുള്ള കസേരയ്ക്ക് മാത്ര ലക്ഷങ്ങള്‍ വിലവരും എന്നാണ് കൈരളി ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരിയ്ക്കാനും കിടക്കാനും കഴിയുന്ന കസേരയാണത്രെ ഇത്.

കാരവന്‍ വിവാദം
കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും ഇത്തരം യാത്രകള്‍ നടത്തുന്നത് പുതിയ കാര്യമല്ല. എന്നാല്‍ യാത്രയ്ക്ക് ഇത്തരം അത്യാഡംബര വാഹനങ്ങള്‍ ഉപയോഗിയ്ക്കുന്നത് പുതിയ കാര്യം തന്നെയാണ്.

അത് മാത്രമല്ല കേട്ടോ
കാരവന്‍ മാത്രമല്ല വിവാദത്തിന് കാരണം. ആര്‍എസ്എസ് നേരിട്ടാണ് വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്രയുടെ സംഘാടനം ഏറ്റെടുത്തിരിയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സന്യാസികളുടെ നിര
കാസര്‍കോട് നിന്ന് തുടങ്ങുന്ന യാത്രയുടെ ഉദ്ഘാടന ടങ്ങില്‍ ഹിന്ദു സന്യാസിമാരുടെ വലിയ നിര തന്നെ ഉണ്ട്. അതില്‍ പലരും വിവാദ നായകരും ആണ്.

ജാതിചിന്തയ്‌ക്കെതിരെ
ജാതി ചിന്തയ്ക്കും തൊട്ടുകൂടായ്മയ്ക്കും ഒക്കെ എതിരാണ് എസ്എന്‍ഡിപി എന്നാണല്ലോ വപ്പ്. കര്‍ണാടകത്തില്‍ ഇതിനെല്ലാം കുടപിടിയ്ക്കുന്ന പ്രമുഖ സന്യാസിയും വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications