ലീഗ് മലപ്പുറം പാര്‍ട്ടി, മലപ്പുറത്തേക്ക് എല്ലാം ഊറ്റിയെടുക്കുന്നു എന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: മുസ്ലീം ലീഗിനെതിരെ രൂക്ഷ പ്രതികരണവുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുസ്ലിം ലീഗ് മലപ്പുറം പാര്‍ട്ടിയാണ് എന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുത്ത് കൊണ്ടുപോയി എന്നും അദ്ദേഹം അധിക്ഷേപിച്ചു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.
'മുസ്ലീം ലീഗ് വെറും മലപ്പുറം പാര്‍ട്ടി മാത്രമാണ്. മുസ്ലീം ലീഗ് നിയന്ത്രിക്കുന്ന യു ഡി എഫിനെ സഹായിക്കാത്തത് വിശ്വസിക്കാന്‍ പറ്റാത്തത് കൊണ്ടാണ്. ഞാനൊരു വര്‍ഗീയവാദിയാണെന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു നടക്കുന്നത്. മുസ്ലിം സംഘടനകള്‍ എനിക്ക് എതിരേ പ്രമേയം പാസാക്കി. ലീഗിന്റെ പത്രം എഡിറ്റോറിയല്‍ എഴുതി. എന്നെയും യോഗത്തേയും മുസ്ലിം വിരോധിയാക്കി,' അദ്ദേഹം പറഞ്ഞു.

എന്നാല്‍ താനൊരു മുസ്ലീം വിരുദ്ധനല്ല എന്നും തന്നെ ദേശീയവാദിയായി കൊണ്ട് നടന്ന ഒരു കാലം ഉണ്ടായിരുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ ഉള്ളില്‍ ജാതിചിന്ത ഇല്ല. എന്നാല്‍ ജാതി വിവേചനം കാണിക്കുമ്പോള്‍ ആ ചിന്ത ഉണ്ടാകാറുണ്ട്. സമുദായത്തിനെതിരേ പ്രവര്‍ത്തിക്കുമ്പോള്‍ വിമര്‍ശിക്കും എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മുസ്ലിം സമുദായത്തെ താന്‍ ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'മുസ്ലീം ലീഗിനെയാണ് ഞാന്‍ വിമര്‍ശിച്ചത്. മുന്‍ മുഖ്യമന്ത്രിമാരായ എകെ ആന്റണിയും വിഎസ് അച്യുതാനന്ദനും ലീഗിനെതിരെ പറഞ്ഞിട്ടില്ലേ. എന്നാല്‍ ഞാന്‍ മുസ്ലീം ലീഗിനെതിരെ പറഞ്ഞതിന് സകല അലവലാതികളും എന്നെ ചീത്ത വിളിക്കുകയാണ്,' വെള്ളാപ്പള്ളി പറഞ്ഞു. മാധ്യമങ്ങളും ഇതിന്റെ പേരില്‍ തന്നെ വേട്ടയാടുകയാണ് എന്ന് വെള്ളാപ്പള്ളി നടേശന് ആരോപിച്ചു.
14 യൂണിവേഴ്സിറ്റികള്‍ ഉണ്ടായിട്ട് ഒരൊറ്റ യൂണിവേഴ്സിറ്റി പോലും ഈഴവര്‍ക്കില്ല എന്നും ലീഗിന് ഒരുപാട് സ്കൂളുകള്‍ ഉണ്ടായിരിക്കെ ഒരൊറ്റ സ്കൂളെങ്കിലും തങ്ങള്‍ക്ക് തരണമെന്ന് അപേക്ഷിക്കുക മാത്രമാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. താന്‍ ഗുരുവിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സോദരചിന്തയോടെ ജീവിക്കണമെന്നാണ് തനിക്കാകെ അറിയാവുന്നത്.
സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്ന പ്രസ്ഥാനമാണ് എസ്എന്‍ഡിപി എന്നും തങ്ങള്‍ ഒരിക്കലും ഒരു മതവിശ്വാസത്തിനെതിരല്ല എന്നും അദ്ദേഹം പറഞ്ഞു. ലീഗ് നേതാവ് മുഖ്യമന്ത്രിയെ ആണും പെണ്ണും കെട്ടവന് എന്നാണ് പറഞ്ഞത് എന്നും ഇങ്ങനെ തറ പറയുന്നവര്‍ ഉണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. യു ഡി എഫ് തോറ്റപ്പോള്‍ ഒന്നാംകിട നേതാക്കള്‍ തന്നെ കാണാനും സംസാരിക്കാനും വന്നിരുന്നു എന്നും അവര്‍ പിന്തുണ ചോദിച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.
പല പ്രലോഭനങ്ങളും നല്‍കിയെങ്കിലും താന്‍ അത് പറ്റില്ല എന്ന് പറഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നാംകിട നേതാക്കള്‍ പറയുന്നതായിരിക്കില്ല, രണ്ടാം നിര മൂന്നാം നിര നേതാക്കള്‍ പിന്തുടരുന്നത് എന്നും അവരെ വിശ്വസിക്കാനാവില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം മുന്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരേയും വെള്ളാപ്പള്ളി രംഗത്തെത്തി. ആര്യയ്ക്ക് ധാര്‍ഷ്ട്യവും അഹങ്കാരവും ഉണ്ടായി എന്നും വിളയാതെ ഞെളിയരുത് എന്നും വെള്ളാപ്പള്ളി പറഞ്ഞു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications