'വിഎസ് മക്കളുടെ വിവാഹം നടത്തിയത് ജാതി അടിസ്ഥാനമാക്കി'
ആലപ്പുഴ: എസ്എന്‍ഡിപിയെ നിശതിമായി വിമര്‍ശിച്ച പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതിയില്ലെന്നു പറയുന്ന വിഎസ് അച്യുതാനന്ദന്റെ ഉളളിലും ജാതിയുണ്ടെന്നും മക്കളുടെ വിവാഹം നടത്തിച്ചത് ജാതി നോക്കിയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ചതയദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വെളളാപ്പള്ളി. ശ്രീനാരായണ ഗുരു ഈഴവന്റെ മാത്രം ദൈവമാണെന്നും മറ്റു സമുദായക്കാര്‍ അദ്ദേഹത്തെ അങ്ങിനെ കാണില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നിരന്‍ഞ്ജന്‍ ജ്യോതിയുമായി രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. നിരഞ്ജന്‍ സ്വാധ്വിയും അക്കാര്യം ശരിവെച്ചു. ഗുരുവിനോടുള്ള ആദരവിനെ തുടര്‍ന്നാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും മറ്റു കാര്യങ്ങള്‍ ഒന്നും സംസാരിച്ചില്ലെന്നും അവര്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ വീട്ടില്‍വെച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച.
ചില സാമുദായിക സംഘടനകളും രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് സംസ്ഥാനത്ത് മതത്തിന്റെ പേരിലും ജാതിയുടെ പേരിലും ജനങ്ങളെ തമ്മിലടിപ്പിക്കുവാന്‍ നോക്കുകയാണെന്ന് വിഎസ് നേരത്തെ ആരോപിച്ചിരുന്നു. ഗുരുവിനെ ഈഴവ ഗുരുവായി തരംതാഴ്ത്തി സ്വകാര്യ സ്വത്താക്കിമാറ്റാനാണ് ചിലരുടെ ശ്രമമെന്നും വിഎസ് വെള്ളാപ്പള്ളിയെ പരോക്ഷമായി വിമര്‍ശിച്ച് സൂചന നല്‍കിയിരുന്നു.












Click it and Unblock the Notifications