കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിയുടെ വീട്, ബിജെപി ഭരിച്ചപ്പോള്‍ റെയ്ഡ് ചെയ്തതെന്തിന്?വേണു ചോദിച്ചപ്പോള്‍ ഇറങ്ങിപ്പോക്ക്

Google Oneindia Malayalam News

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്വിസ് ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആക്ഷേപമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന ചാനല്‍ ചര്‍ച്ച. മാതൃഭൂമി ന്യൂസില്‍ ചര്‍ച്ച നയിച്ചത് വേണു ബാലകൃഷ്ണന്‍ ആയിരുന്നു.

ചര്‍ച്ചയുടെ തുടക്കം മുതലേ വെള്ളാപ്പള്ളിയെ ആക്രമണോത്സുക ചോദ്യങ്ങള്‍ കൊണ്ടാണ് വേണു ബാലകൃഷ്ണന്‍ നേരിട്ടത്. ഒടുവില്‍ വേണുവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടി വെള്ളാപ്പള്ളി ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി.

1999 ല്‍ കേന്ദ്രത്തില്‍ ബിജെപി ഭരിയ്ക്കുമ്പോള്‍ ആദായ നികുതി വകുപ്പ് എന്തിനാണ് വെള്ളാപ്പള്ളിയുടെ വീട് റെയ്ഡ് ചെയ്തത് എന്നതായിരുന്നു വേണുവിന്റെ ചോദ്യം.

മാതൃഭൂമി ചര്‍ച്ച

മാതൃഭൂമി ചര്‍ച്ച

മാതൃഭൂമിയുടെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍ ആയിരുന്നു വെള്ളാപ്പള്ളി നടേശന്‍ അതിഥിയായെത്തിയത്. വിഎസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.

അത് പറയില്ല

അത് പറയില്ല

വിഎസ്സും തന്നെക്കൊണ്ട് വാങ്ങിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. എന്നാല്‍ അത് എന്താണെന്നുള്ള വേണുവിന്റെ തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറായില്ല.

തുടക്കം മുതലേ പ്രശ്‌നം

തുടക്കം മുതലേ പ്രശ്‌നം

തുടക്കം മുതലേ ചര്‍ച്ചയുടെ പോക്ക് വ്യക്തമായിരുന്നു. പ്രകോപനം സൃഷ്ടിയ്ക്കുന്ന ചോദ്യങ്ങളോട് വെള്ളാപ്പള്ളി അസഹിഷ്ണുതയോടെയാണ് പ്രതികരിച്ചിരുന്നത്.

എസ്എന്‍ കോളേജിലെ നിയമനങ്ങള്‍

എസ്എന്‍ കോളേജിലെ നിയമനങ്ങള്‍

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി എസ്എന്‍ കോളേജുകളില്‍ ഒരു നിയമനങ്ങളും നടക്കുന്നില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാദം. എന്നാല്‍ ഇതിനെ വേണു ഖണ്ഡിച്ചു.

വീട്ടിലെ റെയ്ഡ്

വീട്ടിലെ റെയ്ഡ്

1999 ല്‍ എന്തിനാണ് താങ്കളുടെ വീട് ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തത് എന്ന ചോദ്യമാണ് വെള്ളാപ്പള്ളിയെ ഏറെ പ്രകോപിപ്പിച്ചത്. ബിജെപി സര്‍ക്കാരിന്റെ കാലത്തായിരുന്നു അത്. അത് ഇപ്പോള്‍ ആരോടും പറയേണ്ട കാര്യമില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

18 കോടി പിഴ

18 കോടി പിഴ

ആദായ നികുതി വകുപ്പിന്റെ പരിശോധനയെ തുടര്‍ന്ന് 18 കോടി രൂപ പിഴയായി നിശ്ചയിച്ചു എന്നാണ് വേണു ബാലകൃഷ്ണന്‍ പറഞ്ഞത്. പിന്നീടത് ചര്‍ച്ച നടത്തി നാല് കോടിയാക്കി ഒതുക്കിയെന്നും വേണു ബാലകൃഷ്ണന്‍ പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം ചെയ്യണ്ട

പോസ്റ്റുമോര്‍ട്ടം ചെയ്യണ്ട

തന്റെ മാന്യതയ്ക്കാണ് ചാനലിന്റെ ചര്‍ച്ചയ്ക്ക് വന്നത്. തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യണ്ട. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട ബാധ്യത തനിയ്ക്കില്ല. നിങ്ങളുടെ ചെലവിലല്ല ജീവിയ്ക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് വെള്ളാപ്പള്ളി ഇറങ്ങിപ്പോയത്.

വിഎസിനെ പറഞ്ഞാല്‍

വിഎസിനെ പറഞ്ഞാല്‍

വിഎസിന്റെ ഭൂതകാലത്തെ കാര്യങ്ങള്‍ വെള്ളാപ്പള്ളിയ്ക്ക് പറയാമെങ്കില്‍ വെള്ളാപ്പള്ളിയുടെ ചരിത്രത്തെ കുറിച്ചും ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞായിരുന്നു വേണു ബാലകൃഷ്ണന്‍ തുടങ്ങിയത്.

ഇത് പ്രതീക്ഷിച്ചിരുന്നു

ഇത് പ്രതീക്ഷിച്ചിരുന്നു

വെളളാപ്പള്ളി നടേശന്റെ ഇറങ്ങിപ്പോക്ക് താന്‍ പ്രതീക്ഷിച്ചിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വേണു ബാലകൃഷ്ണന്‍ പിന്നീട് ചര്‍ച്ച തുടര്‍ന്നത്.

ചീത്ത പറച്ചില്‍

ചീത്ത പറച്ചില്‍

വെള്ളാപ്പള്ളി നടേശന്‍ മൈക്ക് ഊരിവച്ച് ചര്‍ച്ച അവസാനിപ്പിയ്ക്കുമ്പോള്‍ വേണു ബാലകൃഷ്ണനെ ചീത്ത വിളിയ്ക്കുന്നതും കേള്‍ക്കാമായിരുന്നു.

English summary
Vellappally Natesan walked out from Mathrubhumi channel discussion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X