കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സമരം നടന്നത് മൂന്ന് പേര്‍ക്ക് വേണ്ടി, ആഞ്ഞടിച്ച് വെളളാപ്പള്ളി നടേശന്‍

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സമരം മൂന്ന് പേര്‍ക്ക് വേണ്ടിയാണെന്ന് നടന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു ചങ്ങനാശ്ശേരിക്കാരന്‍, ഒരു തമ്പുരാന്‍, ഒരു തന്ത്രി എന്നിവര്‍ക്ക് വേണ്ടിയായിരുന്നു ശബരിമല സമരവും സംഘര്‍ഷങ്ങളും ഉണ്ടായതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭൂരിപക്ഷ സമുദായ ഐക്യത്തിന് വേണ്ടിയായിരുന്നു സമരം, എന്നാല്‍ ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപിയോട് ആലോചിക്കാതെ ഏകപക്ഷീയമായ നിലപാടാണ് അവര്‍ സ്വീകരിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

vellappallypina

പിണറായി സര്‍ക്കാര്‍ ശബരിമല വിധി നടപ്പാക്കിയില്ലേങ്കില്‍ അതിനെതിരെ ആരുമായിരുന്നു ഇവിടുത്തെ പ്രതിഷേധങ്ങള്‍. സര്‍ക്കാര്‍ ശബരിമലയ്ക്കായി 800 കോടിയാണ് നല്‍കിയത്.ശബരിമലയില്‍ നേര്‍ച്ചയിടരുതെന്ന് ഒരു അവര്‍ണനും പറഞ്ഞിട്ടില്ല. ഇതൊക്കെ ചിലരുടെ തന്ത്രമാണ്. അമ്പലങ്ങളില്‍ സവര്‍ണാധിപത്യമാണ്. കേരളത്തില്‍ നവോത്ഥാനം നടപ്പാക്കിയത് ഗുരുദേവനാണെന്ന് അവര്‍ക്ക് അംഗീകരിക്കേണ്ട അവസ്ഥ ഉണ്ടായെന്നും വെള്ളാപ്പള്ളി പറഞ്ഞു.

<strong>ബിജെപി വീണ്ടും അധികാരത്തിലേറും!! സര്‍ക്കാര്‍ രൂപീകരിക്കാന്‍ വന്‍ തന്ത്രവുമായി ആര്‍എസ്എസും ബിജെപിയും</strong>ബിജെപി വീണ്ടും അധികാരത്തിലേറും!! സര്‍ക്കാര്‍ രൂപീകരിക്കാന്‍ വന്‍ തന്ത്രവുമായി ആര്‍എസ്എസും ബിജെപിയും

18 കൊല്ലം മുന്‍പ് പിന്നാക്ക-പട്ടിക വിഭാങ്ങള്‍ക്ക് നിയമനം ലഭിക്കാനായി ദേവസ്വം ബോര്‍ഡിനോട് സമരം ചെയ്തു. അന്ന് ഒരു രാഷ്ട്രീയക്കാരനും എസ്എന്‍ഡിപിയ്ക്കൊപ്പം നിന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അതിനിടെ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ പിന്തുണച്ച് രംഗത്തെത്തിയ ആര്‍എസ്എസ് നേതാക്കളെ തള്ളി ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല രംഗത്തെത്തി. ശബരിമല വിഷയത്തില്‍ തിരുമാനം ആകും വരെ സമരം ചെയ്യും. ആചാരങ്ങളുടെ മുകളിലേക്ക് കടന്ന് കയറ്റത്തിന് ശ്രമം നടക്കുമ്മിണ്ട്. തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട ഉയരുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഡാോചന ഉണ്ടെന്നും ശശികല പറഞ്ഞു.

<strong>എന്‍ഡിഎ ചിതറും!! സഖ്യകക്ഷികളെ കാത്തിരിക്കുന്നത് കൂട്ടത്തോല്‍വി, കണക്കുകള്‍ പറയുന്നത്</strong>എന്‍ഡിഎ ചിതറും!! സഖ്യകക്ഷികളെ കാത്തിരിക്കുന്നത് കൂട്ടത്തോല്‍വി, കണക്കുകള്‍ പറയുന്നത്

English summary
vellappally natesn about sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X