കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘടനയ്ക്കുള്ളില്‍ എതിര്‍പ്പ്; രാഷ്ട്രീയ പാര്‍ട്ട് രൂപീകരണത്തില്‍ നിന്നും വെള്ളാപ്പള്ളി പിന്നോട്ട്

  • By Anwar Sadath
Google Oneindia Malayalam News

ആലപ്പുഴ: സംഘടനയ്ക്കുള്ളിലുണ്ടായ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും എസ്.എന്‍.ഡി.പി പിന്‍വാങ്ങുന്നു എസ്.എന്‍.ഡി.പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച നടക്കുന്ന എസ്എന്‍ഡിപി യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം ചര്‍ച്ചയാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍, ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സംഘടന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നുമുള്ള യോഗം ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി. നിലവില്‍ ഈഴവരുടെ ഭാഗത്തുനിന്നും ലഭിക്കുന്ന പിന്തുണ രാഷ്ട്രീയ മാറ്റത്തില്‍ ലഭിക്കുകയില്ലെന്നാണ് പൊതുവെയുണ്ടായ വിലയിരുത്തല്‍.

vellappally-natesan

എസ്എന്‍ഡിപിയെ അതേ രൂപത്തില്‍ ബിജെപിയോട് ചേര്‍ക്കുന്നതില്‍ ബിജെപിയില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നു. സമുദായ സംഘടനയെ സ്വീകരിക്കുന്നത് തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ തന്നെ പറയുകയുമുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയ നീക്കം എസ്എന്‍ഡിപിയില്‍ സജീവമായത്.

എന്നാല്‍, അത്തരമൊരു നീക്കം എസ്എന്‍ഡിപി നടത്തിയിട്ടില്ലെന്നാണ് വെള്ളാപ്പള്ളി നടേശന്റെ ഇപ്പോഴത്തെ വാദം. എസ്.എന്‍.ഡി.പിയെക്കൊണ്ട് പാര്‍ട്ടി ഉണ്ടാക്കിച്ചേ തീരുകയുള്ളുവെന്ന് ചിലര്‍ക്കാണ് നിര്‍ബന്ധമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളെ പരിഗണിക്കുന്നവരെ തങ്ങളും പരിഗണിക്കാനാണ് തീരുമാനമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

English summary
Vellappally says SNDP Yogam not to form any political party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X