Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡി ഭരിച്ചാല്‍ നാട് മുടിയില്ലെന്ന് വെള്ളാപ്പള്ളി

Vellappally Nadesan
കോട്ടയം: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിക്ക് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നത് കൊണ്ട് രാജ്യം മുടിഞ്ഞുപോകുമെന്ന് കരുതാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

മോഡിക്കും ബിജെപിയ്ക്കും ഇപ്പോള്‍ ഹിന്ദുത്വത്തിന്റെ മുഖമല്ല ഉള്ളത്. ന്യൂനപക്ഷങ്ങളെയും പരിഗണിക്കുന്നുണ്ട്. മോഡിയ്ക്കിപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കില്‍ അത് ഭരണപക്ഷത്തിരിക്കുന്നവരുടെ കൊള്ളരുതായ്മ കൊണ്ടാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ഇരു മുന്നണികളും കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുണ്ടാകും. സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ഡ് പറയുന്നത് മുഴുവന്‍ ശരിയാണെന്നും സര്‍ക്കാരിന് കൂട്ട ഉത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുന്നെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

യുപിഎ സര്‍ക്കാര്‍ പരാജയമാണെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയിലുണ്ട്. സംസ്ഥാനത്ത് ഭരണം ഒരു വഴിക്കും പാര്‍ട്ടി മറ്റൊരു വഴിക്കുമാണ് സഞ്ചരിക്കുന്നത്. ദില്ലിയില്‍ കെജ്രിവാളിന്റെ കഴിവോ പ്രവര്‍ത്തനങ്ങളോ അറിയാതെയാണ് ജനങ്ങള്‍ അദ്ദേഹത്തിന് വോട്ട് കൊടുത്തത്. ഭരണത്തിലിക്കുന്നവരില്‍ ജനങ്ങള്‍ക്ക് വിസ്വാസം നഷ്ടപെട്ടു എന്നുതിനുള്ള തെളിവാണിത്- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+