കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതിനേക്കാൾ വലിയ പെരുന്നാൾ വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല', മാസ് ഡയലോഗുമായി വെള്ളാപ്പള്ളി!

Google Oneindia Malayalam News

ആലപ്പുഴ: മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്‍റ് സുഭാഷ് വാസുവിന്‍റെ നേതൃത്വത്തിൽ എസ്എൻഡിപിയിൽ വിമതനീക്കം ശക്താമാകുന്നു എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മൈക്രോഫിനാൻസ് തട്ടിപ്പിൽ ക്രൈബ്രാ‍ഞ്ച് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് സുഭാഷ് വാസുവും വെള്ളാപ്പള്ളിയുമായി തർക്കം തുടങ്ങിയത്.

അടുത്ത കാലം വരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വിശ്വസ്തനായിരുന്ന സുഭാഷ് വാസു. എസ്എൻഡിപി താലൂക്ക് യൂണിയൻ പ്രസിഡന്‍റിന് പുറമെ ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം. എന്നാൽ ബിഡിജെഎസിലെയും എസ്എൻഡിപിയിലെയും ഉന്നത പദവി നൽകാത്തതിനെ ചൊല്ലി സുഭാഷ് വാസുവും നേതൃത്വവുമായി അഭിപ്രായ ഭിന്നത ഉണ്ടാകുകയായിരുന്നു.

Velappally Nadesan

എസ്എൻഡിപി യോഗത്തെ വെളളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്ന് സുഭാഷ് വാസു ആരോപിക്കുന്നു. യോഗത്തിൽ വലിയ ക്രമക്കേടുകൾ നടക്കുന്നുണ്ട്. വൈകാതെ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും.സംഘടന പിളർത്താനുള്ള അംഗബലം തന്‍റെ ഒപ്പമുണ്ടെന്നും സുഭാഷ് വാസു അവകാശപ്പെട്ടിരുന്നു. ഇതി് പിന്നാലെയാണ് സിനിമ സ്റ്റൈലിൽ മാസ് ഡയലോഗുമായി വെള്ളാപ്പള്ളി രംഗത്തെത്തിയിരുക്കുന്നത്.

മൈക്രോ ഫിനാൻസുമായി ബന്ധങ്ങളിൽ കഴമ്പുള്ളതുകൊണ്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം, സ്പൈസ് ബോർഡ് ചെയർമാൻ, എസ്എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം, മാവേലിക്കര യൂണിയൻ തുടങ്ങിയ സ്ഥാനങ്ങൾ സുഭാ,ിന് നൽകി. അതുകൊണ്ട് അർഹതപ്പെട്ട സ്ഥാനങ്ങൾ ലഭിക്കുന്നില്ലെന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്നും വെള്ളപ്പാള്ളി വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശൻ എഞ്ചിനീയറിംഗ് കോളേജ് ഹൈജാക്ക് ചെയ്ത് കൈക്കലാക്കി. വാലല്ലാത്തതെല്ലാം അളയിലാക്കി. ഇനി എന്താ വേണ്ടത്? ഇനി ഒരു മന്ത്രിവേണം അല്ലേ എന്നും വെള്ളാപ്പള്ളി പരിഹസിച്ചു. കേരളത്തിൽ എസ്എൻഡിപിക്ക് 140ഓളം യൂണിയനുകളുണ്ട്. അതിൽ 14 യൂണിറ്റ് സെക്രട്ടറിമാരും പ്രസിഡന്റ്മാരും തീരുമാനിച്ചാൽ വെള്ളാപ്പള്ളി നടേശൻ വെള്ളത്തിലാകില്ല. എസ്എൻഡിപി എന്ന ആനയെ ഏലക്കകൊണ്ട് എറിഞ്ഞാൽ ഒന്നും സംഭവിക്കില്ല. ഇതിനേക്കാൾ വലിയ പെരുന്നാൾ വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

English summary
Vellappaly Nadesan's comment against Subhash Vasu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X