വെള്ളികുളങ്ങര കിണര്‍ ദുരന്തത്തിന് 16 വയസ്സ്;അഞ്ചു പേരുടെ ജീവന് പൊലിഞ്ഞ ദുരന്തം സ്മരണയിൽ നാട്
വടകര: ഒഞ്ചിയം പഞ്ചായത്തിലെ വെള്ളികുളങ്ങരയില്‍ നിര്‍മ്മാണത്തിനിടയില്‍ കിണര്‍ ഇടഞ്ഞു വീണ് അഞ്ചു പേരുടെ ജീവന് പൊലിഞ്ഞ ദുരന്തം നടന്നിട്ട് ഇന്ന് 16വര്‍ഷം തികയുന്നു. വെള്ളികുളങ്ങരയിലെ വീട്ടു പറമ്പിലെ കിണര്‍ നിര്‍മ്മാണത്തിനിടയില്‍ മണ്ണിടിഞ്ഞു വീണ്, കിണറില്‍ അകപ്പെട്ട രണ്ടു തൊഴിലാളികളും അവരെ രക്ഷിക്കാനെത്തിയ വടകര അഗ്നി ശമന സേനയിലെ മൂന്നു ജീവനക്കാരുമാണ് ദുരന്തത്തില്‍ അകാല മൃത്യു വരിച്ചത്. 2002 മെയ് 11നായിരുന്നു നാടിനെ നടുക്കിയ കിണര്‍ ദുരന്തം. വടകര ഫയര്‍ സ്റ്റേഷനിലെ ചുണക്കുട്ടന്മാരായ എം.ജാഫര്‍, ബി.അജിത് കുമാര്‍, കെ.കെ.രാജന് എന്നിവരും നാട്ടുകാരായ രണ്ട് തൊഴിലാളികളും മരണത്തിന് കീഴടങ്ങിയത്.
തങ്ങളുടെ സേവന കാലത്തിനിടയില്‍ അപകടങ്ങളില്‍ പെട്ട നിരവധി പേരുടെ ജീവന് രക്ഷിച്ച ജീവനക്കാരെയാണ് സേനയ്ക്കും അവരുടെ കുടുംബത്തിനും നഷ്ടമായത്. മറ്റുള്ളവരുടെ ജീവന് സ്വജീവനേക്കാള്‍ വില മതിച്ചവരായിരുന്നു ഈ സേനാംഗങ്ങള്‍. ഇടിഞ്ഞു വീണ കിണറില്‍ അകപ്പെട്ട മൂന്നു തൊഴിലാളികളില്‍
ഒരാളെ രക്ഷപ്പെടുത്തി, രണ്ടാമനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കിണര്‍ എല്ലാ ഭാഗത്ത് നിന്നും പെട്ടെന്ന് ഇടിഞ്ഞു വീണതും രണ്ടു തൊഴിലാളികളും മൂന്നു ജീവനക്കാരും കിണറില്‍ അകപ്പെട്ടതും. മണല്‍ കലര്‍ന്ന മണ്ണില്‍ അശാസ്ത്രീയമായി കിണര്‍ കുഴിച്ചതും കിണറിലെ വെള്ളം കിണറ്റിന്കരയില് തന്നെ പമ്പ് ചെയ്ത് ഒഴുക്കിയതും കിണറിനു ചുറ്റും ജനങ്ങള്‍ തടിച്ചു കൂടിയതുമാണ് ദുരന്ത കാരണമായത്.

കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് വടകര ഫയര്‍ ആന്റ് റസ്ക്യു സ്റ്റേഷന് പരിസരത്ത് അനുസ്മരണ പരിപാടികള്‍ നടക്കും. സ്റ്റേഷന് പരിസരത്തുള്ള രക്തസാക്ഷി സ്മാരകത്തില്‍ സി.കെ.നാണു എം.എല്‍.എ പുഷ്പാര്‍ച്ചന നടത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. രക്ത സാക്ഷികളുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വോളിബോള്‍ മത്സരത്തിന്റെ ഫൈനല്‍, കാലത്ത് സ്റ്റേഷന് പരിസരത്ത് നടക്കും. വകുപ്പ് മേധാവികള്‍, സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ അനുസ്മരണ പരിപാടിയില്‍ സംബന്ധിക്കും.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications