കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളികുളങ്ങര കിണര്‍ ദുരന്തത്തിന് 16 വയസ്സ്;അഞ്ചു പേരുടെ ജീവന്‍ പൊലിഞ്ഞ ദുരന്തം സ്മരണയിൽ നാട്

  • By Sreejith Kk
Google Oneindia Malayalam News

വടകര: ഒഞ്ചിയം പഞ്ചായത്തിലെ വെള്ളികുളങ്ങരയില്‍ നിര്‍മ്മാണത്തിനിടയില്‍ കിണര്‍ ഇടഞ്ഞു വീണ് അഞ്ചു പേരുടെ ജീവന്‍ പൊലിഞ്ഞ ദുരന്തം നടന്നിട്ട് ഇന്ന്‍ 16വര്‍ഷം തികയുന്നു. വെള്ളികുളങ്ങരയിലെ വീട്ടു പറമ്പിലെ കിണര്‍ നിര്‍മ്മാണത്തിനിടയില്‍ മണ്ണിടിഞ്ഞു വീണ്, കിണറില്‍ അകപ്പെട്ട രണ്ടു തൊഴിലാളികളും അവരെ രക്ഷിക്കാനെത്തിയ വടകര അഗ്നി ശമന സേനയിലെ മൂന്നു ജീവനക്കാരുമാണ് ദുരന്തത്തില്‍ അകാല മൃത്യു വരിച്ചത്‌. 2002 മെയ് 11നായിരുന്നു നാടിനെ നടുക്കിയ കിണര്‍ ദുരന്തം. വടകര ഫയര്‍ സ്റ്റേഷനിലെ ചുണക്കുട്ടന്മാരായ എം.ജാഫര്‍, ബി.അജിത്‌ കുമാര്‍, കെ.കെ.രാജന്‍ എന്നിവരും നാട്ടുകാരായ രണ്ട് തൊഴിലാളികളും മരണത്തിന് കീഴടങ്ങിയത്.

തങ്ങളുടെ സേവന കാലത്തിനിടയില്‍ അപകടങ്ങളില്‍ പെട്ട നിരവധി പേരുടെ ജീവന്‍ രക്ഷിച്ച ജീവനക്കാരെയാണ് സേനയ്ക്കും അവരുടെ കുടുംബത്തിനും നഷ്ടമായത്. മറ്റുള്ളവരുടെ ജീവന് സ്വജീവനേക്കാള്‍ വില മതിച്ചവരായിരുന്നു ഈ സേനാംഗങ്ങള്‍. ഇടിഞ്ഞു വീണ കിണറില്‍ അകപ്പെട്ട മൂന്നു തൊഴിലാളികളില്‍
ഒരാളെ രക്ഷപ്പെടുത്തി, രണ്ടാമനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കിണര്‍ എല്ലാ ഭാഗത്ത് നിന്നും പെട്ടെന്ന്‍ ഇടിഞ്ഞു വീണതും രണ്ടു തൊഴിലാളികളും മൂന്നു ജീവനക്കാരും കിണറില്‍ അകപ്പെട്ടതും. മണല്‍ കലര്‍ന്ന മണ്ണില്‍ അശാസ്ത്രീയമായി കിണര്‍ കുഴിച്ചതും കിണറിലെ വെള്ളം കിണറ്റിന്‍കരയില്‍ തന്നെ പമ്പ് ചെയ്ത് ഒഴുക്കിയതും കിണറിനു ചുറ്റും ജനങ്ങള്‍ തടിച്ചു കൂടിയതുമാണ് ദുരന്ത കാരണമായത്.

tragedy

കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഇന്ന്‍ വടകര ഫയര്‍ ആന്‍റ് റസ്ക്യു സ്റ്റേഷന്‍ പരിസരത്ത് അനുസ്മരണ പരിപാടികള്‍ നടക്കും. സ്റ്റേഷന്‍ പരിസരത്തുള്ള രക്തസാക്ഷി സ്മാരകത്തില്‍ സി.കെ.നാണു എം.എല്‍.എ പുഷ്പാര്‍ച്ചന നടത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. രക്ത സാക്ഷികളുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വോളിബോള്‍ മത്സരത്തിന്‍റെ ഫൈനല്‍, കാലത്ത് സ്റ്റേഷന്‍ പരിസരത്ത് നടക്കും. വകുപ്പ് മേധാവികള്‍, സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ അനുസ്മരണ പരിപാടിയില്‍ സംബന്ധിക്കും.
English summary
Vellikulangar well death tragedy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X