കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരനൂറ്റാണ്ട് തിരുമാന്ധാംകുന്ന് ക്ഷേത്രത്തെ സേവിച്ച മത സൗഹാര്‍ദ്ദത്തിന്റെ കാവല്‍കാരന്‍ വെള്ളാല്‍പ്പാട് രാജ ഇനി ഓര്‍മ

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: അരനൂറ്റാണ്ട് കാലം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തെ സേവിച്ച മത സൗഹാര്‍ദ്ദത്തിന്റെ കാവല്‍കാരനായ തമ്പുരാന്‍ ഇനി ഓര്‍മ്മ. വള്ളുവനാട് രാജവംശത്തിലെ വെള്ളാല്‍പ്പാട് രാജയും, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ദേവസ്വം ട്രസ്റ്റിയുമായ ആയിരനാഴി കോവിലകത്തെ എ.സി.വേണുഗോപാല രാജ ഇന്നലെ ഉച്ചയോടെയാണ് മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ പെരിന്തല്‍മണ്ണ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു. എ.സി.വേണുഗോപാല രാജയുടെ മരണം ഒരു ഞെട്ടലോടെയാണ് നാട് ശ്രവിച്ചത്.

 ദുരൂഹത ഒഴിയാതെ വീപ്പയിലെ മൃതദേഹം; അശ്വതിയെ ചുറ്റിപ്പറ്റി പോലീസ്, ശകുന്തളയെ കൊന്നത് എങ്ങനെ? ദുരൂഹത ഒഴിയാതെ വീപ്പയിലെ മൃതദേഹം; അശ്വതിയെ ചുറ്റിപ്പറ്റി പോലീസ്, ശകുന്തളയെ കൊന്നത് എങ്ങനെ?

സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറഞ്ഞ് നിന്ന അദ്ദേഹം തിങ്കളാഴ്ചയും പൊതു പരിപാടിയില്‍ സംബന്ധിച്ചിരുന്നു. അങ്ങാടിപ്പുറം തിരുമാന്ധാം കുന്ന് ദേവസ്വവുമായി ബന്ധപ്പെട്ടും, പൂരം നടത്തിപ്പുമൊക്കെയായും മികച്ച സംഘാടകനായി പ്രവര്‍ത്തിച്ചിരുന്ന വേണുഗോപാല രാജക്ക് അര്‍ഹിക്കുന്ന പരിഗണനയാണ് വള്ളുവനാട് രാജകുടുംബം നല്‍കിയത്. വള്ളുവനാട് സ്വരൂപത്തിലെ മുതിര്‍ന്ന അംഗമാണ് തിരുമാന്ധാം കുന്ന് ദേവസ്വം ട്രസ്റ്റി എങ്കിലും, ക്ഷേത്രത്തിനോട് ചെര്‍ന്ന് താമസമാക്കിയ വേണുഗോപാല രാജയാണ് എന്നും ട്രസ്റ്റി ഇന്‍ചാര്‍ജ്ജായി പ്രവര്‍ത്തിക്കുക. 1968 മുതല്‍ 2018 വരെ നീണ്ട് നിന്ന അരനൂറ്റാണ്ടിന്റെ ഈ സേവനം ഒരു പക്ഷേ ആര്‍ക്കും കവച്ച് വെക്കാനാവില്ല. അദ്ദേഹത്തിന്റെ സംഘാടക മികവ് തന്നെയാണ് ഈ സ്ഥാനം അദ്ദേഹത്തിന് നേടിക്കൊടുത്തത്. വളരെ സൗമ്യനായ ഒരു വ്യക്തിത്വത്തിനുടമയായ തമ്പുരാന്‍ എക്കാലത്തും മതസൗഹാര്‍ദ്ദം കാത്ത് സൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ദ കാണിച്ചിരുന്നു. വര്‍ഗ്ഗീയമായ ചേരിതിരുവകളെ ഇല്ലാതാക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അദ്ദേഹം പാണക്കാട് കുടുംബത്തെയും, മുസ്ലിം ലീഗിനെയും അങ്ങേയറ്റം സ്നേഹിച്ചിരുന്നു. അത് കൊണ്ട് തന്നെ മുസ്ലിം ലീഗ് വേദികളില്‍ ധാരാളമായി പങ്കെടുക്കുകയും ചെയ്തിരുന്നു. മങ്കടയില്‍ ഓട്ടോഡ്രൈവനായ രാജന് മുസ്ലിം ലീഗ് നിര്‍മ്മിച്ച നല്‍കിയ ബൈത്തുറഹ്മയുടെ താക്കോല്‍ കൈമാറുന്നതിന് മുസ്ലിം ലീഗ് നേതൃത്വം തെരഞ്ഞെടുത്തത് വേണുഗോപാല രാജയൊയിരുന്നുവെന്നതും ഈ സ്നേഹാര്‍ദ്രമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.

raja

മങ്കടയില്‍ നിര്‍മ്മിച്ച ബൈത്തുറഹ്മ കൈമാറുന്ന എ.സി.വേണുഗോപാല രാജ (ഫയല്‍ ചിത്രം.)

കോളേജ് തലങ്ങളില്‍ പഠിക്കുമ്പോള്‍തന്നെ മികച്ച സ്പോട്സ്മാനായിരുന്ന വേണുഗോപാല രാജ തന്റെ ജീവിതത്തിലും ആ സ്പോട്സ്മാന്‍ സ്പിരിറ്റ് പ്രകടമായിരുന്നു. സാമൂഹിക സാസ്‌കാരിക, മതസൗഹാര്‍ദ്ദ വേദികളില്‍ സജ്ജീവമായിരുന്ന വേണുഗോപാല രാജ റിട്ട. അധ്യാപകനാണ്. ബോംബെ അമാര്‍ഡൈ കെമിക്കല്‍സില്‍ കെമിസ്റ്റായി ജോലി നോക്കിയിരുന്ന അദ്ദേഹം വേണുഗോപാല രാജ നാഷണല്‍ ഹൈസ്‌കൂള്‍ കൊളത്തൂര്‍, തരകന്‍ ഹൈസ്‌കൂള്‍ അങ്ങാടിപ്പുറം, തങ്ങള്‍ സെക്കന്ററി സ്‌കൂള്‍ വടക്കാങ്ങര, പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവന്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പാലക്കാട് വിക്ടോറിയാ കോളേജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദം നേടി. പിന്നീട് ഫാറൂഖ് കോളേജില്‍ നിന്നും ബി.എഡും കരസ്ഥമാക്കി. വേണുഗോപാല രാജയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

 ആദ്യ ദിനം ദിലീപിന് പാതി വിജയം.. നിർണായക തെളിവുകൾ കയ്യിലേക്ക്.. നടിയോട് കോടതിയുടെ ചോദ്യം! ആദ്യ ദിനം ദിലീപിന് പാതി വിജയം.. നിർണായക തെളിവുകൾ കയ്യിലേക്ക്.. നടിയോട് കോടതിയുടെ ചോദ്യം!

English summary
velluvanad vellalpad raja passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X