കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

  • By Desk
Google Oneindia Malayalam News

വെമ്പായം: എൽ.ഡി.എഫ് മുൻധാരണയുടെ അടിസ്ഥാനത്തിൽ വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ഷീലജ രാജിവെച്ചു. നിലവിൽ സി.പി.എം ഭരിക്കുന്ന പഞ്ചായത്തായിരുന്നു വെമ്പായം ഗ്രാമപഞ്ചായത്ത്. സി.പി.എമ്മിന്റെ ചീരാണിക്കര വാർഡ് മെമ്പറും പ്രസിഡൻറ്റും ആയിരുന്ന ഷീലജയാണ് രാജിവെച്ചത്. പ്രസിഡൻയി ആറു മാസം തികയാവേയാണ് ഇന്നു രാവിലെ പഞ്ചായത്ത് സെക്രട്ടറിക്ക് രാജി നൽകിയത്. മുൻ പ്രസിഡന്റെ ചിത്രലേഖയെ പ്രതിപക്ഷമായകോൺഗ്രസ് നൽകിയ അവിശ്വാസത്തിന് പ്രമേയത്തിലൂടെ പുറത്താക്കുകയായിരുന്നു. തുടർന്നാണ് സി.പി.എമ്മിന്റെ തന്നെ ഷീലജയെ പ്രസിഡന്റെ ആയി തിരഞ്ഞെടുക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽനേരത്തെ തന്നെ ഉണ്ടായിരുന്ന എൽ.ഡി.എഫ് ധാരണയുടെ അടിസ്ഥാനത്തിലാണ് രാജി.രണ്ടര വർഷം സി.പി.എം തുടർന്ന് സി .പി.ഐ എന്നതായിരുന്നു ധാരണ.കേവല ഭൂരിപക്ഷത്തിന്റെ അഭാവത്തിലാണ് എൽ എഡി എഫ് ഇവിടെ ഭരണം നടത്തിവരുന്നത്. 21 അംഗ പഞ്ചായത്തിൽ 3 സി.പി.ഐ അംഗങ്ങളും ഒരു ഇടതുപക്ഷ സ്വതന്ത്രനും ഉൾപ്പെടെ ഭരണ പക്ഷമായിരുന്ന ഇടതുമുന്നണിക്ക് 10 അംഗങ്ങളാണ് ഉള്ളത്.

thiruvanthapuram

പ്രതിപക്ഷത്ത്‌കോൺഗ്രസ് 8 , ബി.ജെ.പി. 2 , എസ്.ഡി.പി.ഐ.1 എന്നിങ്ങനെയാണു അംഗങ്ങൾ. പതിനഞ്ചു ദിവസത്തിനുള്ളിൽ എൽ.ഡി.എഫ് കൂടി പഞ്ചായത്ത് പ്രസിഡന്റിനെ തീരുമാനിക്കും. സി.പി.ഐയ്ക്ക് പ്രസിഡന്റെ പദവി കിട്ടുമ്പോൾ സി.പി.എം പ്രതിനിധി വൈസ് പ്രസിഡൻ ആകും.

English summary
Vembayam Panchayath president resigned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X