കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേനല്‍ മഴയില്‍ പച്ചപ്പണിഞ്ഞ് വനമേഖല: കാട്ടുതീ ഭീതിയൊഴിയുന്നു

Google Oneindia Malayalam News

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വേനല്‍ മഴ ലഭിച്ചതോടെ വരണ്ടുണങ്ങിയ കാടുകള്‍ വീണ്ടും പച്ചപ്പണിഞ്ഞ് തുടങ്ങി. വേനല്‍ ശക്തമായതോടെ ജില്ലയെ ഏറെ പ്രതിസന്ധിയിലാഴ്ത്തിയത് കാട്ടു തീയായിരുന്നു. ഇടക്കിടക്ക് പെയ്യുന്ന കനത്തമഴ കാട്ടുതീ ഭീതി ഇല്ലാതാക്കിയിരിക്കുകയാണ്.

ഓരോ വര്‍ഷവും ഏക്കര്‍ കണക്കിന് കാടായിരുന്നു വേനല്‍കാലത്ത് കത്തിനശിച്ചത്. ഈ വേനലിലും ഹെക്ടര്‍ കണക്കിന് കാട് വയനാട്ടില്‍ കത്തിനശിച്ചിരുന്നു. തിരുനെല്ലി, മുത്തങ്ങ വനമേഖലകളിലാണ് കൂടുതലായും കാട്ടുതീയുണ്ടായത്. വനവകുപ്പ് ഇത്തവണ നല്ല മുന്നൊരുക്കങ്ങളായിരുന്നു കാട്ടുതീ തടയാന്‍ സ്വീകരിച്ചത്. ജില്ലയിലെ ഭൂരിഭാഗം വനാതിര്‍ത്തികളിലും ഫയര്‍ലൈന്‍ സ്ഥാപിക്കാന്‍ ഇത്തവണ വനംവകുപ്പിന് സാധിച്ചു. അതുകൊണ്ട് തന്നെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കാട്ടുതീ കുറവായിരുന്നു.

Forest

എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ തന്നെ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായിരുന്ന മേപ്പാടി ചെമ്പ്രമലയില്‍ ഇത്തവണയും കാട്ടുതീയുണ്ടായിരുന്നു. ഹൃദയതടാകം കാണാനെത്തുന്നവരെ ഇവിടുത്തെ കാട്ടുതീ മൂലം നിരോധനമേര്‍പ്പെടുത്തിയത് നിരാശരാക്കിയിരുന്നു. ചെമ്പ്രമലയിലും വേനല്‍മഴ കിട്ടിയതോടെ കത്തിനശിച്ച പുല്ലുകള്‍ വീണ്ടും പച്ചപ്പണിഞ്ഞ് തുടങ്ങിയിട്ടുണ്ട്. സാധാരണപോലെ തന്നെ വേനല്‍ കനത്തതോടെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങളടക്കം ഇത്തവണയും അടച്ചിട്ടിരുന്നു.

കഴിഞ്ഞ വര്‍ഷവും വേനല്‍മഴ ലഭിച്ചത് കാടിന് അനുഗ്രഹമായിരുന്നു. വേനല്‍മഴ ലഭിച്ചതോടെ ജലസ്രോതസ്സുകളിലും ജലസംഭരണികളിലും വെള്ളം ലഭിച്ചത് വന്യമൃഗങ്ങള്‍ക്കും വലിയ ആശ്വാസമായി. കത്തുന്ന വേനലില്‍ ഏതു സമയവും വനം ഒരു അഗ്‌നി ഗോളമായി മാറുന്ന അവസ്ഥിയിലായിരുന്നു വനം. വനം ജീവനക്കാര്‍ക്കും കാട്ടു തീ തടയാന്‍ വേണ്ടത്ര സജ്ജീകരണങ്ങളും ഇല്ലാത്ത അവസ്ഥയിലായിരുന്നു. നീലഗിരി ബയോസ്ഫിയര്‍ മേഖലയിലെ തമിഴ്നാട്, കര്‍ണാടക വനങ്ങളിലേക്കും വേനല്‍ മഴ ലഭിച്ചത് അതിര്‍ത്തി വനങ്ങളും ഏറെക്കുറെ സുരക്ഷിതമായിട്ടുണ്ട്. കാട്ടു തീ ഭീഷണിയില്ലാതായത് വനപാലകരുടെ ദുരിതവും കുറച്ചു.

ജനങ്ങളെ മണിക്കൂറുകൾ 'ബന്ദികളാക്കി' മന്ത്രിയുടെ നേതൃത്വത്തിൽ ഘോഷയാത്ര; പെരാമ്പ്ര ഫെസ്റ്റിന് തുടക്കം!ജനങ്ങളെ മണിക്കൂറുകൾ 'ബന്ദികളാക്കി' മന്ത്രിയുടെ നേതൃത്വത്തിൽ ഘോഷയാത്ര; പെരാമ്പ്ര ഫെസ്റ്റിന് തുടക്കം!

 </a> <a class=സ്‌കിമ്മര്‍ ഉപയോഗിച്ച് എടിഎം കവര്‍ച്ച; മധൂര്‍ സ്വദേശി ജുനൈദിനെ പിടികൂടാന്‍ അന്വേഷണം വ്യാപിപ്പിച്ചു " title=" സ്‌കിമ്മര്‍ ഉപയോഗിച്ച് എടിഎം കവര്‍ച്ച; മധൂര്‍ സ്വദേശി ജുനൈദിനെ പിടികൂടാന്‍ അന്വേഷണം വ്യാപിപ്പിച്ചു " /> സ്‌കിമ്മര്‍ ഉപയോഗിച്ച് എടിഎം കവര്‍ച്ച; മധൂര്‍ സ്വദേശി ജുനൈദിനെ പിടികൂടാന്‍ അന്വേഷണം വ്യാപിപ്പിച്ചു

English summary
'Venal mazha' in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X