Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കുൾ ഗ്രൗണ്ടിൽ അതിസാഹസികം; ടൂറിസ്റ്റ് ബസിന്റെ സാഹസിക പ്രകടനം, ബസ് കസ്റ്റഡിയിൽ, നടുക്കുന്ന വീഡിയോ!

കൊല്ലം: വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ബസ് സ്കൂൾ വളപ്പിൽ അപകടകരമായി ഓടിച്ച് അഭ്യാസ പ്രകടനം നടത്തി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കൊല്ലം കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്കൂളിലായിരുന്നു സംഭവം. ബസിന് പുറമെ ബൈക്കിലും കാറിലും വിദ്യാര്‍ത്ഥികൾ നടത്തിയ അഭ്യാസ പ്രകടനത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. വിനോദയാത്രക്ക് പോകുന്നതിന് മുന്നോടിയായിരുന്നു സ്കൂൾ ഗ്രൗണ്ടിൽ വാഹനങ്ങളുടെ അഭ്യാസ പ്രകടനം.

ഓടുന്ന ബസിന് പുറത്തിറങ്ങി ഒപ്പം നടക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നു. സോഷ്യല്‍ മീഡിയയിലൂടെയും വാട്സ് ആപ്പ് കൂട്ടായ്മകളിലൂടെയുമാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഇതോടെ നടപടികളുമായി മോട്ടോർഡ വാഹന വകുപ്പ് രംഗത്തെത്തി. ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഏനാത്ത് സ്വദേശി രഞ്ജുവിന്റെ ലൈസൻസ് പിടിച്ചെടുത്തിട്ടുണ്ട്. ത്തൂർ വെണ്ടാർ വിദ്യാധിരാജ സ്കൂളിലും അഞ്ചൽ ഈസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലുമായി ഈ അടുത്ത ദിവസങ്ങളിൽ നടന്ന അഭ്യാസ പ്രകടനത്തിൽ ഉൾപ്പെട്ട മുഴുവൻ ബസുകളുടെയും ഉടമകളോട് ആർടിഒയ്ക്കു മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.

കസ്റ്റഡിയിലെടുത്തത് പുത്തൂർ പോലീസ്

കസ്റ്റഡിയിലെടുത്തത് പുത്തൂർ പോലീസ്

പുത്തൂർ പോലീസാണ് വിദ്യാർത്ഥി കളടങ്ങുന്ന സംഘം വിനോദയാത്ര കഴിഞ്ഞു മടങ്ങുന്ന വഴിയിൽ ഏനാത്ത് വച്ച് കസ്റ്റഡിയിൽ എടുത്തത്. ഡ്രൈവർ പോലീസിൽ കീഴടങ്ങുകയായിരുന്നു. ലൈസെൻസ് ഉൾപ്പടെ ഉള്ള കാര്യങ്ങൾ റദ്ദ് ചെയ്യുന്നതിനായുള്ള മേൽ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പുത്തൂർ പൊലീസ് അറിയിച്ചു. ഈ മാസം 23നാണ് പ്ലസ്ടു വിദ്യാർത്ഥികൾ വിനോദ യാത്രയ്ക്കായി വിളിച്ച ടൂറിസ്റ്റ് ബസ് അപകടകരമാം വിധം സ്‌കൂൾ ഗ്രൗണ്ടിൽ അഭ്യാസ പ്രകടനം നടത്തിയത്.

സൂപ്പർ ബൈക്ക് ഓടിക്കുന്ന പെൺകുട്ടി

സൂപ്പർ ബൈക്ക് ഓടിക്കുന്ന പെൺകുട്ടി


സ്കൂളിന് എതിർവശത്തുള്ള മൈതാനത്ത് രക്ഷിതാക്കളും അധ്യാപകരും കുട്ടികളും കാത്തുനിൽക്കുമ്പോൾ ബസും കാറും ബൈക്കുകളും ചേർന്നു റേസ് ട്രാക്കിലെ പോലെ ചുറ്റിക്കറങ്ങി പൊടിപാറിച്ചു പ്രകടനം നടത്തുകയായിരുന്നു. സംഘത്തിലെ ഒരു പെൺകുട്ടി കാറിന്റെ സൺറൂഫിനുള്ളിലൂടെ പുറത്തേക്കു തലയിട്ട് കൊടി പാറിക്കുന്നതും പിന്നീട് ഇതേ പെൺകുട്ടി തന്നെ സൂപ്പർ ബൈക്ക് ഓടിക്കുന്നതും മോട്ടർവാഹന വകുപ്പിനു ലഭിച്ച വിഡിയോയിലുണ്ട്.

ബസിന്റെ അമിത വേഗം

ബസിന്റെ അമിത വേഗം

ബസിന്റെ അമിത വേഗത്തിലുള്ള പ്രകടനം കണ്ടു പേടിയാകുന്നുവെന്നും സഹപാഠിയോടു മാറിനിൽക്കാൻ പറയുന്നതും പുറത്ത് വന്ന വീഡിയോയിൽ കാണാം. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അഞ്ചൽ ഈസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അഭ്യാസപ്രകടനം. ഹയർ സെക്കൻഡറി വിദ്യാർഥികളുമായി കൊടൈക്കനാലിലേക്കു യാത്ര തിരിക്കും മുൻപ് ചൊവ്വ മൂന്നു മണിയോടെയാണ് അപകടകരമായ പ്രകടനങ്ങൾ അരങ്ങേറിയത്.

അധ്യാപകരും കൂട്ടു നിന്നു?

അധ്യാപകരും കൂട്ടു നിന്നു?


വിദ്യാർഥികളെ മൈതാനത്തിന്റെ നടുവിൽ നിർത്തിയ ശേഷം ചെമ്മണ്ണ് പാറിച്ച് രണ്ടു ബസുകൾ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. യാത്രയ്ക്ക് തയാറെടുത്ത ചില കുട്ടികളും അവരുടെ അധ്യാപകരിൽ ചിലരും പ്രോൽസാഹിപ്പിക്കുന്നതു വിഡിയോയിൽ നിന്ന് വ്യക്തമാണ്. അപകടകരമായ ഡ്രൈവിങ് നടത്തുന്നവർക്കൊപ്പം കുട്ടികളെ അയയ്ക്കുന്നത് എങ്ങനെയെന്നു ചിലർ ആശങ്ക അറിയിച്ചെങ്കിലും വിനോദയാത്രയുടെ മുൻനിരക്കാർ അവരെ അനുനയിപ്പിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+