Get Updates
Get notified of breaking news, exclusive insights, and must-see stories!

പോരാട്ടച്ചൂടില്‍ വേങ്ങര; ഭാര്യമാരുടെ തട്ടവും പ്രചാരണ വിഷയം; ഇടതോ വലതോ?

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍മാത്രം ശേഷിക്കെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ് കൊട്ടിക്കയറുന്നത്. മുസ്ലീംലീഗിന്റെ കോട്ടയാണെങ്കിലും അട്ടമറിവിജയമോ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കലോ ആണ് ഇടതുമുന്നണിയുടെ ലക്ഷ്യം. അവസാന മണിക്കൂറില്‍ പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള തയാറെടുപ്പിലാണ് ഇടതും വലതും മുന്നണികള്‍.

കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് പോയ ഒഴിവിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. മുസ്ലീം ലീഗിനുവേണ്ടി കെ.എന്‍.എ. ഖാദറും സിപിഎം നേതാവ് പിപി ബഷീറുമാണ് പ്രധാന പോരാട്ടം. ബിജെപി സ്ഥാനാര്‍ഥി കെ.ജനചന്ദ്രന്‍ അവകാശവാദങ്ങളൊന്നുമില്ലാതെ വോട്ടുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

ldf-league

ഭാര്യയുടെ 'പ്രേതബാധ' മാറിയില്ല; സഹപ്രവര്‍ത്തകനെ ശ്വാസം മുട്ടിച്ചുകൊന്ന ഇന്ത്യക്കാരന് ജീവപര്യന്തം

ഉത്തര കൊറിയയുടെ നേതൃനിരയിൽ മാറ്റം, ഉന്നിന്റെ സഹോദരി ഭരണനേതൃത്വത്തിലേക്ക്, അമേരിക്ക ഭയക്കണം
പോരാട്ടം കനക്കുമ്പോള്‍ മലപ്പുറത്ത് സാധാരണ കാണാറുള്ള വര്‍ഗീയ പ്രചരണങ്ങള്‍ക്കും കുറവില്ല. സ്ത്രീകള്‍ തട്ടമിടാത്തതും മുസ്ലീം ആചാരവുമെല്ലാം പ്രചരണത്തില്‍ വരിക പതിവാണ്. പ്രധാനമായും സോഷ്യല്‍മീഡിയ വഴിയാണ് ഇത്തരം കുപ്രചരണങ്ങള്‍. ഇത്തവണയും ഇതിന് കുറവില്ല. ഇരു സ്ഥാനാര്‍ഥികളുടെയും ഭാര്യമാര്‍ തട്ടമിടാത്ത ചിത്രങ്ങളുമായി ഇരുവിഭാഗങ്ങള്‍ പ്രചരണം നടത്തുന്നുണ്ട്.

ഗള്‍ഫ് പ്രവാസികള്‍ ഏറെയുള്ള മണ്ഡലത്തില്‍ പ്രവാസി വോട്ടുകളും നിര്‍ണായകമാകും. ആകെ 1.70 ലക്ഷം വോട്ടര്‍മാരുള്ളതില്‍ 18,862 പ്രവാസികളാണ്. ഇവരില്‍ വലിയൊരു വിഭാഗം വോട്ടുചെയ്യാന്‍ എത്തിയേക്കും. ഇവര്‍ക്ക് വന്നുപോകേണ്ട സൗകര്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഒരുക്കി നല്‍കാറുണ്ട്. ഒക്ടോബര്‍ 11ന് വോട്ടെടുപ്പുകഴിയുന്നതുവരെ പ്രമുഖ നേതാക്കളെല്ലാം വേങ്ങരയിലുണ്ടാകും. 15നാണ് ഫലപ്രഖ്യാപനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+