കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേങ്ങരയില്‍ മുസ്ലിംലീഗിന് പാളിയോ? കുഞ്ഞാലിക്കുട്ടി പറയുന്നു

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. പ്രസ്‌ക്ലബ്ബില്‍ വേങ്ങരക്കാര്യം എന്ന പരിപാടില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം.

മാധ്യമവാര്‍ത്തകള്‍ തന്നെ അല്‍ഭുതപ്പെടുത്തിയെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. യുവാക്കളെ ലീഗ് എല്ലാ ഘട്ടത്തിലും പരിഗണിച്ചിട്ടുണ്ടെന്നും മറിച്ചുള്ള അഭിപ്രായങ്ങള്‍ ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

17

പത്രത്തില്‍ വരുമ്പോഴാണ് ലീഗ് വിമത സ്ഥാനാര്‍ഥിയെ കുറിച്ച് അറിയുന്നത്. വേങ്ങരക്കാര്‍ ഇക്കാര്യം അറിയുകയേ ഇല്ല. തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതാണെന്ന പ്രചാരണം മണ്ടത്തരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സിപിഎമ്മിനോട് മൃദുസമീപനമില്ല. മാറിയ സാഹചര്യത്തില്‍ കേന്ദ്രതലത്തില്‍ ചില കാര്യങ്ങളില്‍ ഒന്നിച്ചുപോകേണ്ടി വരും. അത് മൃദുസമീപനമല്ല. പ്രതിപക്ഷം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്.

മാണിയുടെ കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ട സാഹചര്യം ഇപ്പോഴില്ല. സഹകരിക്കുന്ന കാര്യം മാണി തീരുമാനിക്കണം. ബിഡിജെഎസ് വന്നാല്‍ പാര്‍ട്ടി എതിര്‍ക്കില്ല. ബിജെപിക്ക് ദേശീയ തലത്തില്‍ പിന്തുണ കുറയുകയാണ്. ബിജെപി വിരുദ്ധ വികാരം വളര്‍ത്തുന്നതില്‍ ലീഗിനും പങ്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

English summary
Vengara byelection Candidate: No Problem in Party- PK Kunjalikutty MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X