കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖാദര്‍ തന്നെ.... ഭൂരിപക്ഷം 23,310 വോട്ട്, എസ്ഡിപിഐ മൂന്നാമത്, ബിജെപിക്ക് നാണക്കേട്‌

Google Oneindia Malayalam News

10.15: ഖാദറിനു 23,310 വോട്ടുകളുടെ വിജയം

10:06 എസ്ഡിപിഐയുടെ വോട്ട് 7,000 കടന്നു

10:05 11ാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി

10.00:150 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി

9.57: ഖാദറിന്റെ ലീഡ് 20,000 കടന്നു മുന്നോട്ട്‌

9.50: കെഎന്‍എ ഖാദറിന്റെ ലീഡ് 18,000 കടന്നു

9.47: ഖാദര്‍ ലീഡ് 17,000 ആക്കി ഉയര്‍ത്തി

9:40 എസ്ഡിപിഐയുടെ വോട്ട് 5,000 കടന്നു

9.37: ഖാദറിന്റെ ലീഡ് 13,000 കടന്നു

9.30: കെഎന്‍എ ഖാദറിന്റെ ലീഡ് 12,000 കടന്നു

9.16: കെഎന്‍എ ഖാദറിന്‍റെ ലീഡ് 9000 കടന്നു

9.13: ഖാദറിന്റെ ലീഡ് 8500 കടന്നു

9.12: 3000 വോട്ടുകളോടെ എസ്ഡിപിഐ മൂന്നാംസ്ഥാനത്ത്

9.06: നാലാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി

9.05: ഖാദറിന്റെ ലീഡ് 7000 കടന്നു

9.00: ഖാദറിന്റെ ലീഡ് 6000 കടന്നു

8.55: കെഎന്‍എ ഖാദര്‍ 4500 വോട്ടിനു മുന്നില്‍

8.49: ഖാദറിന്റെ ലീഡ് 3000 കടന്നു

8.42: ആദ്യറൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി

8.37: കെഎന്‍എ ഖാദറിന്റെ ലീഡ് 2000 കടന്നു

8.37 ഒമ്പത് ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി

8.33 കെഎന്‍എ ഖാദറിന്റെ ലീഡ് 1000 കടന്നു

8:29 കെഎന്‍എ ഖാദറിന്റെ ലീഡ് 880 വോട്ടിലേക്ക്

8:24 കെഎന്‍എ ഖാദറിന്റെ ലീഡ് 364 ആയി ഉയര്‍ന്നു

8.20: 65 വോട്ടുകള്‍ക്ക് കെഎന്‍എ ഖാദര്‍ ലീഡ് ചെയ്യുന്നു

8.00: വോട്ടെണ്ണല്‍ ആരംഭിച്ചു

7.50: വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നു

വേങ്ങര: പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന വേങ്ങര നിയോജക മണ്ഡലത്തില്‍ വോട്ടെണ്ണല്‍ എട്ട് മണിയോടെ തുടങ്ങും. കെഎന്‍എ ഖാദര്‍ (മുസ്ലീം ലീഗ്), പിപി ബഷീര്‍ (സിപിഎം), കെ ജനചന്ദ്രന്‍ (ബിജെപി) എന്നിവരാണ് പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികള്‍. സ്വതന്ത്രര്‍ ഉള്‍പ്പെടെ ആറ് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്.

ആദ്യം പോസ്റ്റല്‍ വോട്ടുകളായിരിക്കും എണ്ണിത്തുടങ്ങുക. രാവിലെ ഒമ്പത് മണിയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കും. പതിരഞ്ഞെടുപ്പില്‍ ഇത്തവണ 72 ശതമാനത്തോളം വോട്ടുകള്‍ പോള്‍ ചെയ്തിരുന്നു.

വിജയത്തോടെ മുസ്ലിം ലീഗ്; 23310 ല്‍ ഒതുങ്ങി ഖാദര്‍, ആറ്റംബോംബുകള്‍ പൊട്ടിയില്ലെന്ന് കുഞ്ഞാലിക്കുട്ടിവിജയത്തോടെ മുസ്ലിം ലീഗ്; 23310 ല്‍ ഒതുങ്ങി ഖാദര്‍, ആറ്റംബോംബുകള്‍ പൊട്ടിയില്ലെന്ന് കുഞ്ഞാലിക്കുട്ടി

Vote

ജനരക്ഷാ യാത്രയും കുമ്മനവും അമിത് ഷായും രക്ഷിച്ചില്ല, വേങ്ങരയിൽ എസ്ഡിപിഐക്കും പിന്നിൽ ബിജെപി നാലാമത്!ജനരക്ഷാ യാത്രയും കുമ്മനവും അമിത് ഷായും രക്ഷിച്ചില്ല, വേങ്ങരയിൽ എസ്ഡിപിഐക്കും പിന്നിൽ ബിജെപി നാലാമത്!

1.7 ലക്ഷം വോട്ടര്‍മാരാണ് വേങ്ങരയില്‍ ഉള്ളത്. ഇതില്‍ 1.22 ലക്ഷം പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 70.6 ശതമാനം ആയിരുന്നു പോളിങ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി വിജയിച്ചത് 38,057 വോട്ടുകള്‍ക്കായിരുന്നു. പിപി ബഷീര്‍ തന്നെ ആയിരുന്നു അന്ന് എതിര്‍ സ്ഥാനാര്‍ത്ഥി. കുഞ്ഞാലിക്കുട്ടി 72,181 വോട്ടുകള്‍ നേടിയപ്പോള്‍ പിപി ബഷീറിന് സ്വന്തമാക്കാന്‍ ആയത് 34,124 വോട്ടുകള്‍ ആയിരുന്ന. പിടി ആലി ഹാജി ആയിരുന്നു കഴിഞ്ഞ തവണ വേങ്ങരയിലെ ബിജെപി സ്ഥാനാര്‍ത്ഥി.

വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും പിഡിപിയും കഴിഞ്ഞ തവണ വേങ്ങരയില്‍ മത്സര രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കൊന്നും തന്നെ നിര്‍ണായക ശക്തിയാകാന്‍ കഴിഞ്ഞിരുന്നില്ല.

English summary
Vengara By Election Counting: Live updates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X