കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെയും ജയലളിതയെയും വെല്ലുവിളിച്ച പോരാളി; പക്ഷേ മലപ്പുറത്ത് വേവൂല ഇക്കളി

  • By Ashif
Google Oneindia Malayalam News

മലപ്പുറം: രാജ്യത്തെ പ്രമുഖര്‍ക്കെതിരേ മല്‍സരിച്ച് ചരിത്രം കുറിച്ച വ്യക്തിയാണ് കെ പത്മരാജന്‍. തമിഴ്‌നാട് സേലം സ്വദേശിയായ ഇദ്ദേഹത്തിന് തോല്‍വി ഒരു പ്രശ്‌നമല്ല, അതുപോലെ ജയവും. ജയിക്കുമോ തോല്‍ക്കുമോ എന്നൊന്നും പദ്മരാജന്‍ നോക്കാറില്ല. മല്‍സരിക്കും. അതാണ് ഇദ്ദേഹത്തിന്റെ സ്റ്റൈല്‍.

K

പക്ഷേ, വേങ്ങര നിയമസാഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ച പദ്മരാജന് പണി കിട്ടി. ഇദ്ദേഹം സമര്‍പ്പിച്ച പത്രിക തള്ളി. കേരളത്തിലെ വോട്ടര്‍ അല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.

1981 മുതല്‍ തിരഞ്ഞെടുപ്പ് മല്‍സര രംഗത്തുണ്ട്. നിരവധി പ്രമുഖര്‍ക്കെതിരേ മല്‍സരിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിമാരായ ജയലളിത, കരുണാനിധി ഇങ്ങനെ പോകുന്നു എതിരാളികളുടെ പട്ടിക.

182 തവണ പദ്മരാജന്‍ മല്‍സരിച്ചിട്ടുണ്ട്. ഗിന്നസ് റെക്കോര്‍ഡിന് പുറമെ ലിംക ബുക്ക് റെക്കോര്‍ഡുമടക്കം നിരവധി റെക്കോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. അതുതന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യവും.

റെക്കോര്‍ഡിന് മാറ്റുകൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ വേങ്ങരയില്‍ വന്നത്. പക്ഷേ, കാര്യം നടന്നില്ല. പിന്‍മാറാന്‍ അദ്ദേഹം ഇപ്പോഴും ഒരുക്കമല്ല. അടുത്ത തിരഞ്ഞെടുപ്പിന് വേണ്ടി കാത്തിരിക്കുകയാണ് ഈ 59കാരന്‍.

English summary
Vengara byelection: K Padmarajan Nomination Rejected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X