വേങ്ങരയിലേക്ക് മാണി വരില്ലേ? കുഞ്ഞാലിക്കുട്ടി വിളിച്ചു
മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി എത്തുമോ എന്ന കാര്യം ദിവസങ്ങളായി മണ്ഡലത്തിലുള്ള ചര്‍ച്ചയാണ്. ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി വിശദീകരണം നല്‍കി.
മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ മാണിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടിയില്‍ ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് മാണി കുഞ്ഞാലിക്കുട്ടിയെ അറിയിച്ചിട്ടുള്ളത്.

നേരത്തെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിച്ചപ്പോള്‍ മാണി പ്രചാണരത്തിന് വന്നിരുന്നു. യുഡിഎഫിനോടുള്ള മമത കൊണ്ടല്ല പ്രചാരണത്തിന് വന്നതെന്ന് അന്ന് മാണി യോഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു.
കുഞ്ഞാലിക്കുട്ടിയുമായുള്ള ബന്ധമാണ് അന്ന് മാണിയെ പ്രചാണരത്തിന് എത്തിച്ചത്. എന്നാല്‍ ഇത്തവണ അങ്ങനെ സംഭവിക്കുമോ എന്നതാണ് അനിശ്ചിതത്വം.
ബിജെപിക്കെതിരായ കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന് മൃദുസമീപനമാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകള്‍ സമമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications