കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേങ്ങരയില്‍ വിമതസ്ഥാനാര്‍ഥി പര്യടനം തുടങ്ങി; മുസ്ലിംലീഗിന് നെഞ്ചിടിപ്പ് കൂടി

  • By Ashif
Google Oneindia Malayalam News

മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ ഉറക്കംകെടുത്തി വിമതന്‍ തേരോട്ടം തുടങ്ങി. ഒതുക്കുങ്ങല്‍ കുഴിപ്രത്തെ തറവാട്ട് പള്ളിയില്‍ പ്രാര്‍ഥിച്ച ശേഷമാണ് അഡ്വ. കെ ഹംസ പ്രചാരണത്തിന് തുടക്കം കുറിച്ചത്.

മറ്റു പ്രമുഖ സ്ഥാനാര്‍ഥികളെ പോലെ തന്നെ മണ്ഡലത്തില്‍ മൊത്തം പര്യടനം നടത്താനാണ് ഹംസയുടെ തീരുമാനം. ഒതുക്കുങ്ങല്‍ പഞ്ചായത്തിലാണ് തിങ്കളാഴ്ച പര്യടനം നടത്തുന്നത്. സ്വന്തം നാട്ടിലെ ജനങ്ങള്‍ കൈവിടില്ലെന്നാണ് വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു.

Muslimleaguerebelhamsa

അതേസമയം, മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദറിന് കനത്ത തിരിച്ചടിയാണ് ഹംസയുടെ സ്ഥാനാര്‍ഥിത്വം. കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ വിജയിച്ച മണ്ഡലമാണ് വേങ്ങര.

ഇവിടെ ഭൂരിപക്ഷം കുറയുന്നത് ഖാദറിന്റെ പ്രതിഛായയെ ബാധിക്കും. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും വേങ്ങരയില്‍ നിന്ന് മികച്ച പിന്തുണ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചിരുന്നു. ഈ പിന്തുണ ഖാദറിന് കിട്ടിയില്ലെങ്കില്‍ മുസ്ലിം ലീഗിലും ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടലെടുത്തേക്കും.

എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രചാരണത്തില്‍ സജീവമായിട്ടുണ്ട്. അതിനിടെ വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന 30 പേര്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ധാരണയായെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.

വേങ്ങര ടൗണിലും പരിസരങ്ങളിലുമുള്ളവരാണ് പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം ടിവി രാജേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ പുതിയ അംഗങ്ങളെ സ്വീകരിച്ചു.

English summary
Vengara byelection: Muslim League Rebel Starts Camaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X