കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേങ്ങര പോളിങ് ബൂത്തില്‍; കഞ്ഞാലിക്കുട്ടിക്ക് ശേഷം ആര്? ഫലമറിയാൻ ദിവസങ്ങൾ മാത്രം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വേങ്ങര ഉപതെരഞ്ഞെടുപ്പ്: പോളിങ് തുടങ്ങി

മലപ്പുറം: വേങ്ങര നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ വിജയം ആർക്കാകും എന്നാണ് ചോദ്യം. മുസ്ലീം ലീഗിന്റെ കുത്തക സീറ്റുകളിൽ ഒന്നാണ് വേങ്ങര. പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭ എംപിയായതിനെ തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവച്ചതോടെ ആയിരുന്നു ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഒക്ടോബര്‍ 11 ന് രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭ ഉപതിരഞ്ഞെടുപ്പാണ് വേങ്ങരയിലേത്. ആദ്യ മണിക്കൂറുകളിൽ പോളിങ് മന്ദഗതിയിൽ ആയിരുന്നു. എങ്കിലും ഉച്ചയോടെ പോളിങ് ബൂത്തുകളിൽ വലിയ നിര തന്നെ രൂപപ്പെട്ടിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 70.6 ശതമാനം ആയിരുന്നു വേങ്ങരയിൽ പോളിങ്. 38,057 വോട്ടുകൾക്കായിരുന്നു അന്ന് കുഞ്ഞാലിക്കുട്ടിയുടെ വിജയം.

റഷ്യയും അമേരിക്കയും വീണ്ടും കൊമ്പുകോര്‍ക്കുന്നു; യുഎസ്സിന്റെ ഐഎസ് ആക്രമണം അഭിനയം മാത്രമെന്ന് റഷ്യറഷ്യയും അമേരിക്കയും വീണ്ടും കൊമ്പുകോര്‍ക്കുന്നു; യുഎസ്സിന്റെ ഐഎസ് ആക്രമണം അഭിനയം മാത്രമെന്ന് റഷ്യ

Vote

ഇതരസംസ്ഥാനക്കാര്‍ കേരളം വിടുന്നു; ബംഗാളിയെ കൊലപ്പെടുത്തിയെന്ന് പ്രചാരണം, ഒരാള്‍ പിടിയില്‍ഇതരസംസ്ഥാനക്കാര്‍ കേരളം വിടുന്നു; ബംഗാളിയെ കൊലപ്പെടുത്തിയെന്ന് പ്രചാരണം, ഒരാള്‍ പിടിയില്‍

ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മുസ്ലീം ലീഗിന്റെ കെഎന്‍എ ഖാദര്‍, സിപിഎമ്മിന്റെ പിപി ബഷീര്‍, ബിജെപിയുടെ കെ ജനചന്ദ്രന്‍ എന്നിവരാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

വിവി പാറ്റ് വോട്ടിങ് മെഷീനുകളാണ് വേങ്ങരയില്‍ ഇത്തവണ വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. വൈകുന്നേരം ആറ് മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. ആകെ 1,70,009 വോട്ടര്‍മാരാണ് വേങ്ങര മണ്ഡലത്തില്‍ ഉള്ളത്.

തിരഞ്ഞെടുപ്പുകളില്‍ എല്ലാം മുസ്ലീം ലീഗിനൊപ്പം നിന്ന പാരമ്പര്യമാണ് വേങ്ങരയ്ക്ക്. എന്നാല്‍ ആ ചരിത്രം തിരുത്തിക്കുറിക്കുമെന്നാണ് സിപിഎമ്മും ബിജെപിയും പറയുന്നത്. ഒക്ടോബര്‍ 15 ന് ആണ് വോട്ടെണ്ണല്‍.

English summary
Vengara By Election: Polling Starts at sharp 7 AM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X