കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍ ഖാദറിന് വോട്ട് ചെയ്തില്ലേ? എന്‍ ഷംസുദ്ദീനെ മലര്‍ത്തിയടിച്ച് നൗഷാദ്

കുഞ്ഞാലിക്കുട്ടിക്ക് വോട്ട് കിട്ടി, ലീഗ് സ്ഥാനാര്‍ഥിക്ക് വോട്ട് കിട്ടിയില്ല എന്ന ഷംസുദ്ദീന്‍ എംഎല്‍എയുടെ വാക്കുകളില്‍ നിന്ന് എന്താണ് മനസിലാക്കേണ്ടതെന്നും നൗഷാദ് ചോദിച്ചു.

  • By Ashif
Google Oneindia Malayalam News

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ ജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. ഇതാണ് എല്ലായിടത്തമുള്ള രാഷ്ട്രീയ ചര്‍ച്ച. ഖാദറിന് ഭൂരിപക്ഷം കുറഞ്ഞതിന് ലീഗ് നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ നിരവധി ന്യായങ്ങള്‍ നിരത്തി. എന്നാല്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എക്ക് കിടിലന്‍ മറുപടി കൊടുത്തിരിക്കുകയാണ് നൗഷാദ് എംഎല്‍എ.

ഷംസുദ്ദീന്‍ എംഎല്‍എയുടെ വിശദീകരണത്തിലെ ചില ഭാഗങ്ങള്‍ തന്നെ എടുത്തു നൗഷാദ് എംഎല്‍എ മറുപടി നല്‍കുകയായിരുന്നു. അവതാരകനെ പോലും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു നൗഷാദ് എംഎല്‍എയുടെ ചോദ്യങ്ങള്‍. കുഞ്ഞാലുക്കുട്ടിയുടെ ബന്ധുക്കള്‍ ആര്‍ക്കാ വോട്ട് ചെയ്തത്. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍ ഖാദറിന് വോട്ട് ചെയ്തില്ലേ തുടങ്ങിയ ചോദ്യങ്ങളിലാണ് ഷംസുദ്ദീന്‍ എംഎല്‍എയ്ക്ക് അടിപതറിയത്.

വോട്ട് കുറയാന്‍ കാരണം

വോട്ട് കുറയാന്‍ കാരണം

എന്താണ് ലീഗ് സ്ഥാനാര്‍ഥിക്ക് വോട്ട് കുറയാന്‍ കാരണം എന്നതായിരുന്നു മനോരമ ചാനലിലെ ചര്‍ച്ച. ലീഗില്‍ വോട്ട് ചോര്‍ച്ചയുണ്ടായി എന്ന് സമ്മതിക്കുകയല്ലേ നല്ലത് എന്നതായിരുന്നു അവതാരകന്റെ ചോദ്യം.

ഷംസുദ്ദീന്‍ വിശദീകരിച്ചു

ഷംസുദ്ദീന്‍ വിശദീകരിച്ചു

കേന്ദ്ര-കേരള സര്‍ക്കാരുകളുടെ പോരായ്മകള്‍ നിരത്തിയാണ് ഞങ്ങള്‍ പ്രചാരണം നടത്തിയതെന്ന് ഷംസുദ്ദീന്‍ എംഎല്‍എ വിശദീകരിച്ചു. എല്‍ഡിഎഫും യുഡിഎഫും തമ്മലാണല്ലോ മല്‍സരമെന്നും അദ്ദേഹം പറഞ്ഞു.

അത്ര മോശം വിജയമല്ല

അത്ര മോശം വിജയമല്ല

23000 വോട്ടിന്റെ ഭൂരിപക്ഷം കെഎന്‍എ ഖാദറിന് ലഭിച്ചിട്ടുണ്ട്. അത് അത്ര മോശം വിജയമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോഴാണ് ചില വ്യത്യാസങ്ങള്‍ കാണുക.

കുഞ്ഞാലിക്കുട്ടിയുടെ നാടാണ് വേങ്ങര

കുഞ്ഞാലിക്കുട്ടിയുടെ നാടാണ് വേങ്ങര

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗിന് വേണ്ടി മല്‍സരിച്ചത് കുഞ്ഞാലിക്കുട്ടിയായിരുന്നു. അദ്ദേഹത്തിന്റെ നാടാണ് വേങ്ങര. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കുടുംബക്കാരും തറവാടും പരിചയക്കാരുമെല്ലാമുള്ള മണ്ഡലമാണതെന്നും ഷംസുദ്ദീന്‍ പറഞ്ഞു.

 തങ്ങള്‍ പറഞ്ഞതും അതാണ്

തങ്ങള്‍ പറഞ്ഞതും അതാണ്

അതുകൊണ്ടു തന്നെ വ്യക്തിപരമായി കുഞ്ഞാലിക്കുട്ടിക്ക് നിരവധി വോട്ട് കിട്ടും. അതാണ് തങ്ങള്‍ പറഞ്ഞത്. ആ വ്യക്തിപരമായ വോട്ടുകള്‍ മറ്റ് സ്ഥാനാര്‍ഥിക്ക് കിട്ടില്ലല്ലോ എന്നും ഷംസുദ്ദീന്‍ പറഞ്ഞു.

മന്ത്രിമാര്‍ വരെ വീടുകള്‍ കയറി

മന്ത്രിമാര്‍ വരെ വീടുകള്‍ കയറി

ആ വോട്ടിന്റെ ഒരു വ്യത്യാസം തിരഞ്ഞെടുപ്പിലുണ്ടായി. കേരള മന്ത്രിസഭ മൊത്തം പ്രചാരണത്തിനെത്തി. മന്ത്രിമാര്‍ വരെ വീടുകള്‍ കയറി പ്രചാരണം നടത്തി. മല്‍സരം മുറുകുകയും ചെയ്തുവെന്നും ഷംസുദ്ദീന്‍ പറഞ്ഞു.

പ്രവാസികള്‍ വന്നില്ല

പ്രവാസികള്‍ വന്നില്ല

മുസ്ലിം ലീഗിന് സ്വാധീനമുള്ള മണ്ഡലം എന്ന നിലയില്‍ തന്നെ പ്രവാസികള്‍ വോട്ട് ചെയ്യാന്‍ എത്തിയില്ല. എന്തായാലും ജയിക്കുമെന്ന ഒരു തോന്നലുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പ് ആയതുകൊണ്ടുതന്നെ എല്ലാവരും അത്ര വാശിയോടെ പ്രചാരണം നടത്തിയില്ലെന്നും ഷംസുദ്ദീന്‍ എംഎല്‍എ സൂചിപ്പിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍

കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍

ഇതിനുള്ള മറുപടിയായാണ് നൗഷാദ് എംഎല്‍എ പ്രതികരിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കളും പരിചയക്കാരും തറവാടുമെല്ലാമുള്ള സ്ഥലത്ത് എന്താണ് ലീഗിന് വോട്ട് കുറഞ്ഞത്. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍ ഖാദറിന് വോട്ട് ചെയ്തില്ലേ എന്നായിരുന്നു നൗഷാദിന്റെ ചോദ്യം.

വ്യക്തിപരമായ വോട്ട്

വ്യക്തിപരമായ വോട്ട്

കുഞ്ഞാലിക്കുട്ടി ജയിച്ചപ്പോള്‍ വ്യക്തിപരമായ വോട്ട് കൊണ്ടു ജയിച്ചതാണെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞില്ലായിരുന്നല്ലോ? കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍ ലീഗിന് വോട്ട് ചെയ്തില്ല എന്നാണോ ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞുവരുന്നതെന്നും നൗഷാദ് ചോദിച്ചു.

നൗഷാദ് എംഎല്‍എ വിശദീകരിച്ചു

നൗഷാദ് എംഎല്‍എ വിശദീകരിച്ചു

കുഞ്ഞാലിക്കുട്ടിക്ക് വോട്ട് കിട്ടി, ലീഗ് സ്ഥാനാര്‍ഥിക്ക് വോട്ട് കിട്ടിയില്ല എന്ന ഷംസുദ്ദീന്‍ എംഎല്‍എയുടെ വാക്കുകളില്‍ നിന്ന് എന്താണ് മനസിലാക്കേണ്ടതെന്നും നൗഷാദ് ചോദിച്ചു. എന്നാല്‍ പോളിങ് വര്‍ധിച്ചപ്പോള്‍ എല്‍ഡിഎഫിന് വോട്ട് കൂടതല്‍ ലഭിക്കുകയാണ് ചെയ്തതെന്നും നൗഷാദ് എംഎല്‍എ പറഞ്ഞു.

English summary
Vengara byelection result: Channel talk Shamsudheen MLA and Noushad MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X