കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേങ്ങരയില്‍ വിധിദിനം; എട്ട് മണിക്ക് വോട്ടെണ്ണല്‍, ആദ്യ ഫലം ഒമ്പതോടെ

  • By Ashif
Google Oneindia Malayalam News

മലപ്പുറം: വിജയം ആവര്‍ത്തിക്കാന്‍ യുഡിഎഫ്. ഭൂരിപക്ഷം കൂട്ടാന്‍ എല്‍ഡിഎഫ്... ഇതാണ് വേങ്ങരയില്‍ എല്ലാവരും പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പ് ഫലം. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ തന്നെ വിജയിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍. വോട്ടെണ്ണല്‍ ഞായറാഴ്ച രാവിലെ എട്ടിന് തുടങ്ങും. തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ആദ്യ ഫലം ഒമ്പതുമണിയോടെ അറിയാം.

12

71.99 ശതമാനമാണ് വേങ്ങരയില്‍ ഇത്തവണ പോളിങ് രേഖപ്പെടുത്തിയത്. യുഡിഎഫിന് വേണ്ടി ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ ജനവിധി തേടിയപ്പോള്‍ പിപി ബഷീറിനെ വീണ്ടും ഇറക്കിയാണ് എല്‍ഡിഎഫ് ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്.

മുസ്ലിം ലീഗില്‍ അവസാന നിമിഷം വരെ നിലനിന്ന തടസങ്ങള്‍ മാറ്റിയാണ് കെഎന്‍എ ഖാദര്‍ സ്ഥാനാര്‍ഥിയായത്. അതുകൊണ്ടുതന്നെ ലീഗിലെ ഒരുവിഭാഗം അദ്ദേഹത്തിന് എതിരായിരുന്നു. ലീഗ് വിമത സ്ഥാനാര്‍ഥിയും അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു.

എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. നസീറിന്റെ സാന്നിധ്യവും ഖാദറിന് വോട്ട് കുറയ്ക്കാന്‍ സാധ്യതയുള്ള ഘടകമാണ്. മുസ്ലിം വിഷയങ്ങള്‍ പ്രചാരണത്തില്‍ കത്തിനിന്ന മണ്ഡലത്തില്‍ ഹാദിയ കേസ് പ്രധാനമായിരുന്നു. അഡ്വ. നസീര്‍ അടങ്ങുന്ന അഭിഭാഷക സംഘമാണ് ഹാദിയക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്.

എന്തൊക്കെ ആയാലും ലീഗിന്റെ ഉറച്ച മണ്ഡലമാണ് വേങ്ങര. മണ്ഡലം നിലവില്‍ വന്ന ശേഷം രണ്ട് തിരഞ്ഞെടുപ്പുകള്‍ നടന്നു. രണ്ടിലും കുഞ്ഞാലിക്കുട്ടി 40000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇത്തവണ ഖാദറിന് ഭൂരിപക്ഷം കുറഞ്ഞാല്‍ അത് പാര്‍ട്ടിക്ക്, പ്രത്യേകിച്ച് ഖാദറിന് ഏല്‍ക്കുന്ന കനത്ത തിരിച്ചടിയാകും.

വിജയപ്രതീക്ഷ തീരെ ഇല്ലെങ്കിലും നില മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നതാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ബിജെപിക്ക് വേണ്ടി ജില്ലാ നേതാവ് ജനചന്ദ്രന്‍ മാസ്റ്ററാണ് മല്‍സരിച്ചത്. വോട്ടെടുപ്പ് ദിവസമാണ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം ആര്‍ക്കാണ് ഗുണം ചെയ്തതെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം മതി.

English summary
Vengara byelection result on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X