കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേങ്ങര; ചിത്രം തെളിയുന്നു, 14 സ്ഥാനാർത്ഥികൾ! വിമതനായി ഹംസ, സ്വാഭിമാൻ പാർട്ടിയും ഗാന്ധിയൻ പാർട്ടിയും

സെപ്റ്റംബർ 25 തിങ്കളാഴ്ചയാണ് സൂക്ഷമ പരിശോധന നടക്കുന്നത്. സെപ്റ്റംബർ 27 ബുധനാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

  • By ഡെന്നീസ്
Google Oneindia Malayalam News

മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി. പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയും കഴിഞ്ഞപ്പോൾ ഡമ്മി ഉൾപ്പെടെ ആകെ 14 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്.

ഹാദിയക്ക് കത്ത് വായിക്കാൻ പോലും അനുവാദമില്ല! എസ്ഐഒ നേതാവിന്റെ കത്തുകൾ അച്ഛൻ തിരിച്ചയച്ചു...ഹാദിയക്ക് കത്ത് വായിക്കാൻ പോലും അനുവാദമില്ല! എസ്ഐഒ നേതാവിന്റെ കത്തുകൾ അച്ഛൻ തിരിച്ചയച്ചു...

റിൻസിയുടെ കിടപ്പുമുറിയിൽ ആരോ വന്നിട്ടുണ്ട്! രാത്രി 12 മണി വരെ അവൾ... ഒടുവിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്റിൻസിയുടെ കിടപ്പുമുറിയിൽ ആരോ വന്നിട്ടുണ്ട്! രാത്രി 12 മണി വരെ അവൾ... ഒടുവിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്

സെപ്റ്റംബർ 25 തിങ്കളാഴ്ചയാണ് സൂക്ഷമ പരിശോധന നടക്കുന്നത്. സെപ്റ്റംബർ 27 ബുധനാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. എൻഡിഎ-ബിജെപി സ്ഥാനാർത്ഥി കെ ജനചന്ദ്രൻ മാസ്റ്ററാണ് അവസാന ദിവസം വേങ്ങരയിൽ പത്രിക സമർപ്പിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, കേരള കോണ്‍ഗ്രസ് ചെയർമാൻ പിസി തോമസ്, ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാജൻബാബു, ബിജെപി ജില്ലാ പ്രസിഡന്റ് കെ രാമചന്ദ്രൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ജനചന്ദ്രൻ മാസ്റ്റർ പത്രിക സമർപ്പിച്ചത്.

മക്കളെ വഴിയിൽ കളഞ്ഞ് കാമുകനൊപ്പം പോയ യുവതി മലപ്പുറത്തെ മതപഠനകേന്ദ്രത്തിൽ! കാമുകൻ മതി, മതം പഠിക്കണംമക്കളെ വഴിയിൽ കളഞ്ഞ് കാമുകനൊപ്പം പോയ യുവതി മലപ്പുറത്തെ മതപഠനകേന്ദ്രത്തിൽ! കാമുകൻ മതി, മതം പഠിക്കണം

പ്രചാരണം ചൂടുപിടിക്കുന്നു...

പ്രചാരണം ചൂടുപിടിക്കുന്നു...

സ്ഥാനാർത്ഥികൾ ആരൊക്കെയാണെന്ന ചിത്രം തെളിഞ്ഞതോടെ വേങ്ങരയിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിട്ടുണ്ട്.

കൺവെൻഷനുകൾ...

കൺവെൻഷനുകൾ...

എൽഡിഎഫും, യുഡിഎഫും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ സംഘടിപ്പിച്ചിരുന്നു. ഇരുമുന്നണികളിലെയും സംസ്ഥാന നേതാക്കൾ മണ്ഡലത്തിൽ എത്തിതുടങ്ങിയതോടെ വോട്ടർമാരും ആവേശത്തിലാണ്.

ഖാദർ...

ഖാദർ...

മുൻ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കെഎൻഎ ഖാദറാണ് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥി. നാടകീയ രംഗങ്ങൾക്കൊടുവിലായിരുന്നു ഖാദറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലുണ്ടായ കല്ലുകടികൾ പ്രചാരണത്തിലൂടെ മറികടക്കാനാകുമെന്നാണ് മുസ്ലീം ലീഗ് വിശ്വസിക്കുന്നത്.

പിപി ബഷീർ...

പിപി ബഷീർ...

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്ൽ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച സിപിഐഎം ഏരിയ കമ്മിറ്റിയംഗം പിപി ബഷീറിനെയാണ് ഇടതുമുന്നണി വീണ്ടും കളത്തിലിറക്കിയിരിക്കുന്നത്. പിപി ബഷീറിന്റെ മണ്ഡലപരിചയവും യുവാക്കൾക്കിടയിലെ സ്വാധീനവും മുന്നേറ്റമുണ്ടാക്കാൻ സഹായിക്കുമെന്നാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും കണക്കുക്കൂട്ടൽ.

കെ ജനചന്ദ്രൻ മാസ്റ്റർ...

കെ ജനചന്ദ്രൻ മാസ്റ്റർ...

ബിജെപി മുൻ മലപ്പുറം ജില്ലാ അദ്ധ്യക്ഷനും നിലവിൽ ദേശീയ കൗൺസിൽ അംഗവുമായ കെ ജനചന്ദ്രൻ മാസ്റ്ററാണ് എൻഡിഎ സ്ഥാനാർത്ഥിയായി വേങ്ങരയിൽ മത്സരിക്കുന്നത്.

ലീഗിന് വെല്ലുവിളി....

ലീഗിന് വെല്ലുവിളി....

എസ്ഡിപിഐയും വിമത നേതാവ് കെ ഹംസയും വേങ്ങരയിൽ മത്സരിക്കാനിറങ്ങുന്നതാണ് മുസ്ലീം ലീഗിന് കനത്ത വെല്ലുവിളി ഉയർത്തുന്നത്. കെസി നസീറാണ് എസ്ഡിപിഐയുടെ സ്ഥാനാർത്ഥി.

ഹംസ വിറപ്പിക്കുമോ...

ഹംസ വിറപ്പിക്കുമോ...

മുസ്ലീം ലീഗിന്റെ തൊഴിലാളി സംഘടന എസ്ടിയുവിന്റെ മുൻ മലപ്പുറം ജില്ലാ പ്രസിഡന്റായ ഹംസയാണ് ലീഗ് വിമതനായി മത്സരിക്കുന്നത്. കെഎൻഎ ഖാദറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് കെ
ഹംസ വേങ്ങരയിൽ മത്സരിക്കാനിറങ്ങുന്നത്. 1991ലെ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ഹംസ, എൽഡിഎഫിന് പിന്നിൽ രണ്ടാമത് എത്തിയത് ഏവരെയും ഞെട്ടിച്ച സംഭവമായിരുന്നു. അത്തരത്തിൽ
എന്തെങ്കിലും അടിയൊഴുക്കുകൾ വേങ്ങരയിൽ സംഭവിക്കുമോ എന്നാണ് ലീഗിന്റെ ആശങ്ക.

സ്ഥാനാർത്ഥികൾ ഇവരാണ്...

സ്ഥാനാർത്ഥികൾ ഇവരാണ്...

വേങ്ങരയിൽ പത്രിക സമർപ്പിച്ചവർ:- കെഎൻഎ ഖാദർ(യുഡിഎഫ്), അബ്ദുൾ ഹഖ്(മുസ്ലീം ലീഗ് ഡമ്മി), പിപി ബഷീർ(എൽഡിഎഫ്), അലവിക്കുട്ടി(എൽഡിഎഫ് ഡമ്മി), കെ ജനചന്ദ്രൻ മാസ്റ്റർ(എൻഡിഎ),
സുബ്രഹ്മണ്യൻ(എൻഡിഎ ഡമ്മി), കെ പത്മരാജൻ(സ്വതന്ത്രൻ), കെസി നസീർ(എസ്ഡിപിഐ), അബ്ദുൾ മജീദ്(എസ്ഡിപിഐ ഡമ്മി), ശ്രീനിവാസ്(സ്വാഭിമാൻ പാർട്ടി), ശിവദാസൻ(ശിവസേന), കെ ഹംസ(സ്വതന്ത്രൻ), എംവി ഇബ്രാഹിം(ഇന്ത്യൻ ഗാന്ധിയൻ പാർട്ടി), ശിവപ്രസാദ്( ഇന്ത്യൻ ഗാന്ധിയൻ പാർട്ടി ഡമ്മി).

English summary
vengara byelection; 14 candidates submitted nomination.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X