അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ പിപി ബഷീർ! വേങ്ങരയിൽ സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ അഡ്വക്കേറ്റ് പിപി ബഷീർ എൽഡിഎഫ് സ്ഥാനാർത്ഥി. തിരുവനന്തപുരത്ത് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷമാണ് പിപി ബഷീറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

ബിബിനെ കൊന്നതിന് ശേഷം ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങി! എസ്ഐ മുങ്ങിത്തപ്പി ആ തൊണ്ടിയും കണ്ടെടുത്തു...

ക്രിസ്ത്യാനിയാണെങ്കിലും താൻ ഹിന്ദുമതവിശ്വാസിയെന്ന് യേശുദാസ്! സത്യവാങ്മൂലം നൽകി, ഇനിയെല്ലാം എളുപ്പം..

കഴിഞ്ഞദിവസം ചേർന്ന മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലും പിപി ബഷീറിനാണ് മുൻതൂക്കം ലഭിച്ചത്. ജില്ലാ സെക്രട്ടേറിയേറ്റിന്റെ അഭിപ്രായം കേട്ടതിന് ശേഷമാണ് വേങ്ങരയിലെ സ്ഥാനാർത്ഥിയെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പിപി ബഷീറാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി വേങ്ങരയിൽ മത്സരിച്ചത്.

ppbasheer

2016ലെ തിരഞ്ഞെടുപ്പിൽ പികെ കുഞ്ഞാലിക്കുട്ടിയോട് 38057 വോട്ടുകൾക്കാണ് ബഷീർ പരാജയപ്പെട്ടത്. സിപിഐഎം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമായ പിപി ബഷീർ തിരൂർ ബാറിലെ അഭിഭാഷകനാണ്. എആർ നഗർ പഞ്ചായത്തംഗമായും, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമാണ്.

ഗർഭനിരോധന ഗുളികയെന്ന് പറഞ്ഞ് സയനൈഡ് ഗുളിക നൽകും! 20 യുവതികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അധ്യാപകൻ...

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ ഇടത് ക്യാമ്പ് സജീവമായി. ഞായറാഴ്ച മുതൽ തന്നെ മണ്ഡലത്തിൽ പ്രചരണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് അണികളുടെ തീരുമാനം. അതേസമയം, വേങ്ങരയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനുള്ളിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 19ന് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് മുസ്ലീം ലീഗ് നേതാക്കൾ അറിയിച്ചിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
vengara byelection;cpim announced pp basheer as their candidate.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്