വേങ്ങരയില്‍ സിപിഎം ജയിച്ചാൽ അത്ഭുതപ്പെടാനില്ല! പക്ഷേ, അതിനു കാരണം സരിതയും സോളാറുമല്ല! അത് വേറെ...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

മലപ്പുറം: ആഴ്ചകൾ നീണ്ട തിരഞ്ഞെടുപ്പ് പ്രചരണത്തിനൊടുവിൽ വേങ്ങരയിൽ വിധിയെഴുത്ത് ആരംഭിച്ചു. മണ്ഡലത്തിലെ 148 പോളിങ് സ്റ്റേഷനുകളിലായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. മുസ്ലീം ലീഗ് കോട്ടയായ വേങ്ങരയിൽ ഇത്തവണ അട്ടിമറി വിജയം നേടാമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ കണക്കുക്കൂട്ടൽ.

ലൈംഗിക സംതൃപ്തി നേടുന്നതും അഴിമതിയായി കണക്കാക്കാം! സരിത നായരെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കമ്മീഷനും

കൊച്ചി മേയർ സൗമിനി ജെയിന്റെ വാഹനം അടിച്ചുതകർത്തു! ഉമ്മൻചാണ്ടി മേയറുടെ വീട്ടിലെത്തി...

വേങ്ങരയിൽ ഇത്തവണ സിപിഎം ഇറങ്ങിയിരിക്കുന്നത് ജയിക്കാൻ വേണ്ടി തന്നെയാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പിപി വാസുദേവൻ പ്രതികരിച്ചത്. മാതൃഭൂമിയാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണവും പ്രതീക്ഷകളും വിശദമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ പോളിങ് പുരോഗമിക്കുന്നതിനിടെയാണ് സോളാർ കമ്മീഷൻ റിപ്പോർട്ടിൽ യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കാൻ തീരുമാനിച്ച വാർത്ത പുറത്തുവന്നത്.

ബെഹ്റയുടെ ബംഗാളി കൊണ്ടും രക്ഷയില്ല! കൂടുതൽപേർ കേരളം വിടുന്നു, ബംഗാളിൽ നോട്ടീസ് വിതരണവും...

അത്ഭുതപ്പെടരുത്...

അത്ഭുതപ്പെടരുത്...

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ തങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും, വേങ്ങരയിൽ ഇത്തവണ അട്ടിമറിയുണ്ടായാൽ ആരും അത്ഭുതപ്പെടരുതെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി പിപി വാസുദേവൻ പറഞ്ഞത്.

ഇടതുപക്ഷത്തിനേ...

ഇടതുപക്ഷത്തിനേ...

സംഘപരിവാറിനെതിരെ പൊരുതാൻ ഇടതുപക്ഷത്തിനേ കഴിയുകയുള്ളുവെന്ന് മുസ്ലീംങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപിയെ എതിർക്കുന്നതിൽ കോൺഗ്രസ് തികഞ്ഞ പരാജയമാണ്.

ആ വഴിയേ....

ആ വഴിയേ....

ആർഎസ്എസിനെയും സംഘപരിവാറിനെയും പരോക്ഷമായി സഹായിക്കുന്ന സമീപനമാണ് മുസ്ലീം ലീഗ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സർക്കാർ....

പിണറായി സർക്കാർ....

മുസ്ലീം ലീഗിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകം, പിണറായി വിജയൻ സർക്കാരിന്റെ മികച്ച പ്രകടനം എന്നിവയും ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പ്രതീക്ഷിക്കുന്നത്.

അടിച്ചേൽപ്പിച്ച തിരഞ്ഞെടുപ്പ്...

അടിച്ചേൽപ്പിച്ച തിരഞ്ഞെടുപ്പ്...

കുഞ്ഞാലിക്കുട്ടി വേങ്ങരയിലെ എംഎൽഎ സ്ഥാനം രാജിവെച്ചതിൽ ഇവിടുത്തെ ജനങ്ങൾക്ക് ഭിന്നാഭിപ്രായമുണ്ട്. വേങ്ങര ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതാണെന്നും അവർക്ക് അഭിപ്രായമുണ്ട്.

സിപിഎമ്മിലേക്ക്...

സിപിഎമ്മിലേക്ക്...

മുസ്ലീം ലീഗിന്റെ പ്രതാപകാലം അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. ലീഗിലെ ചെറുപ്പക്കാരിൽ ഒരുവിഭാഗം സിപിഎമ്മിലേക്ക് വരികയാണെന്നും, വേങ്ങരയിലെ തിരഞ്ഞെടുപ്പ് ഫലം പുതിയ ദിശയിലേക്കുള്ള ചൂണ്ടുപലകയായിരിക്കുമെന്നും പിപി വാസുദേവൻ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

അത്രയേറെ ശക്തം...

അത്രയേറെ ശക്തം...

വേങ്ങരയിൽ വിജയം എളുപ്പമാണെന്നല്ല പറഞ്ഞതെന്നും, പക്ഷേ, മണ്ഡലത്തിലെ തങ്ങളുടെ പ്രവർത്തനങ്ങൾ അത്രയേറെ ശക്തമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

English summary
vengara byelection;cpim district secretary comment.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്