കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗ് തോറ്റ 'വേങ്ങര'! പച്ചക്കോട്ട പൊളിച്ചടുക്കിയ തിരഞ്ഞെടുപ്പുകൾ! അടിതെറ്റിയാൽ ലീഗും തോൽക്കും

മുസ്ലീം ലീഗിനെതിരായി മറ്റു പാർട്ടികളെല്ലാം അണിനിരന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലീഗിന് കനത്ത തിരിച്ചടിയാണുണ്ടായത്.

  • By ഡെന്നീസ്
Google Oneindia Malayalam News

മലപ്പുറം: മുസ്ലീം ലീഗിന്റെ ഉരുക്കുക്കോട്ടയാണ് വേങ്ങര നിയമസഭാ മണ്ഡലം. വേങ്ങര നിയമസഭാ മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും മുസ്ലീം ലീഗിന്റെ കരുത്തനായ നേതാവ് പികെ കുഞ്ഞാലിക്കുട്ടി വൻ ഭൂരിപക്ഷത്തിലാണ് ഇവിടെനിന്നും ജയിച്ചു കയറിയത്.

വിവാഹ നിശ്ചയത്തിന് ശേഷം ജിൻസിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു! പ്രതിശ്രുത വരൻ പിടിയിലായി...വിവാഹ നിശ്ചയത്തിന് ശേഷം ജിൻസിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു! പ്രതിശ്രുത വരൻ പിടിയിലായി...

പത്തുകോടി കാത്തിരുന്നവർക്ക് നിരാശ! മഴ വില്ലനായി; ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു...പത്തുകോടി കാത്തിരുന്നവർക്ക് നിരാശ! മഴ വില്ലനായി; ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു...

മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മുസ്ലീം ലീഗിനാണ് ആധിപത്യം. പക്ഷേ, വേങ്ങര മണ്ഡലത്തിലെ പല വാർഡുകളിലും മുസ്ലീം ലീഗ് തോറ്റ ചരിത്രവുമുണ്ട്. മുസ്ലീം ലീഗിനെതിരായി മറ്റു പാർട്ടികളെല്ലാം അണിനിരന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലീഗിന് കനത്ത തിരിച്ചടിയാണുണ്ടായത്. യുഡിഎഫ് മുന്നണിയിൽ ലീഗിന്റെ മേധാവിത്വം കാരണം കോൺഗ്രസും ലീഗും പലയിടത്തും രണ്ട് ചേരികളിലായാണ് മത്സരിച്ചത്. ഒതുക്കുങ്ങൽ, പറപ്പൂർ, കണ്ണമംഗലം പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലാണ് ലീഗിന് അപ്രതീക്ഷിത തോൽവിയുണ്ടായത്.

1988ൽ...

1988ൽ...

1988ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് മുസ്ലീം ലീഗ് വേങ്ങരയിൽ ആദ്യമായി തോൽവിയറിഞ്ഞത്. വേങ്ങര പഞ്ചായത്ത് വിഭജിക്കുന്നതിന് മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. വിമതനായ അബ്ദുള്ള ഹാജിയാണ് അന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

ഒതുക്കുങ്ങൽ...

ഒതുക്കുങ്ങൽ...

വേങ്ങര മണ്ഡലത്തിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലും ലീഗ് തോൽവിയറിഞ്ഞിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആകെയുള്ള പത്ത് സീറ്റിൽ അഞ്ചു വീതം സീറ്റുകൾ യുഡിഎഫിനും എൽഡിഎഫിനും ലഭിച്ചു. എന്നാൽ പിന്നീട് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലീഗിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെ എൽഡിഎഫ് ഭരണം പിടിച്ചു.

1995ൽ...

1995ൽ...

1995ലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ് മുസ്ലീം ലീഗിനെതിരെയുള്ള പൊതുവികാരം രൂക്ഷമായത്. ബാബറി മസ്ജിദ് സംഭവത്തിന് ശേഷം രൂപം കൊണ്ട ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ) അടക്കമുള്ള ലീഗ് വിരോധികളായ രാഷ്ട്രീയ പാർട്ടികളെല്ലാം ഒന്നിച്ച് അണിനിരന്നപ്പോൾ മുസ്ലീം ലീഗിന് പല വാർഡുകളും നഷ്ടമായി.

മിക്ക വാർഡുകളും...

മിക്ക വാർഡുകളും...

1995 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വേങ്ങര, പറപ്പൂർ പഞ്ചായത്തുകളിലെ 25ഓളം വാർഡുകളിലാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്.

ജനകീയ വികസന സമിതി...

ജനകീയ വികസന സമിതി...

2000ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗിന് കനത്ത തിരിച്ചടിയുണ്ടായി. ഇടത് രാഷ്ട്രീയ പാർട്ടികളും കോൺഗ്രസും ചേർന്ന് രൂപം നൽകിയ പ്രാദേശിക വികസന സമിതിയാണ് 2000ൽ വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകളിൽ ഭരണം പിടിച്ചത്. പിന്നീട് കോൺഗ്രസ് പിന്തുണയോടെ മുസ്ലീം ലീഗ് അധികാരം തിരികെപിടിക്കുകയും ചെയ്തു.

കണ്ണമംഗലത്ത്...

കണ്ണമംഗലത്ത്...

ലീഗ്-കോൺഗ്രസ് ഭിന്നത രൂക്ഷമായ കണ്ണമംഗലത്ത് 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ലീഗിനെതിരെയുള്ള കൂട്ടായ്മയാണ് ഭരണത്തിലെത്തിയത്.

കോൺഗ്രസുമായുള്ള തർക്കം...

കോൺഗ്രസുമായുള്ള തർക്കം...

വേങ്ങര മണ്ഡലത്തിലെ പലയിടത്തും യുഡിഎഫ് സംവിധാനം നിലവിലില്ല. കണ്ണമംഗലം, പറപ്പൂർ തുടങ്ങിയ പ്രദേശങ്ങളിൽ ലീഗ്-കോൺഗ്രസ് തർക്കം രൂക്ഷമാണ്. ഇതെല്ലാം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാനും സാദ്ധ്യതയുണ്ട്.

പരിഹാരം..

പരിഹാരം..

മണ്ഡലത്തിലെ ലീഗ്-കോൺഗ്രസ് തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇരു പാർട്ടികളിലെയും മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ചില മേഖലകളിൽ കോൺഗ്രസുമായി നിലനിൽക്കുന്ന അഭിപ്രായവ്യത്യാസം നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കുറയ്ക്കില്ലെന്നാണ് ലീഗ് നേതാക്കളുടെ ആത്മവിശ്വാസം.

English summary
vengara byelection; iuml election failure in localbody elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X