കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേങ്ങരയില്‍ കോണ്‍ഗ്രസ് പാലം വലിക്കുമോ?മത്സരിക്കുന്നത് കുഞ്ഞാലിക്കുട്ടിയുടെ സഹോദരപുത്രന്‍?

മുസ്ലീംലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള വേങ്ങരയില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാനാണ് ഇടതുമുന്നണിയുടെയും തീരുമാനം.

Google Oneindia Malayalam News

മലപ്പുറം: ലോക്‌സഭ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ വേങ്ങരയും ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. വേങ്ങര എംഎല്‍എയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വേങ്ങരയിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

പികെ കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായി ആരെ മത്സരിപ്പിക്കണമെന്നത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ലീഗില്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, അബ്ദുറഹിമാന്‍ രണ്ടത്താണി, പികെ ഫിറോസ് എന്നിവര്‍ക്ക് പുറേ, പികെ കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രനായ പികെ അസ്ലുവിന്റെ പേരും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. മുസ്ലീംലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള വേങ്ങരയില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാനാണ് ഇടതുമുന്നണിയുടെയും തീരുമാനം.

മുസ്ലീം ലീഗ് കോട്ട...

മുസ്ലീം ലീഗ് കോട്ട...

മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം 2011ലാണ് വേങ്ങര നിയമസഭ മണ്ഡലം രൂപീകരിക്കുന്നത്. മലപ്പുറം മണ്ഡലത്തിലെ വേങ്ങര,ഊരകം,ഒതുക്കുങ്ങല്‍ പഞ്ചായത്തുകളും തിരൂരങ്ങാടിയിലെ എആര്‍ നഗറും താനൂരിലെ പറപ്പൂരും ചേര്‍ത്താണ് പുതിയ വേങ്ങര നിയോജക മണ്ഡലം രൂപീകരിച്ചത്. മുസ്ലീം ലീഗിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് വേങ്ങര.

പികെ കുഞ്ഞാലിക്കുട്ടിയുടെ തട്ടകം..

പികെ കുഞ്ഞാലിക്കുട്ടിയുടെ തട്ടകം..

മുസ്ലീം ലീഗിന് മേല്‍ക്കൈയുള്ള പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. കുറ്റിപ്പുറത്തെ തോല്‍വിക്ക് ശേഷം പികെ കുഞ്ഞാലിക്കുട്ടി മത്സരിക്കാനെത്തിയത് വേങ്ങരയിലാണ്. 2011ലും 2016ലും മൃഗീയ ഭൂരിപക്ഷത്തിനാണ് പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്നും നിയമസഭയിലെത്തിയത്.

ലീഗ് കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷം...

ലീഗ് കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷം...

വേങ്ങര മണ്ഡലത്തിലെ കണ്ണമംഗലം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം ഇപ്പോഴും തുടരുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് വലിയ നഷ്ടം സംഭവിച്ച മേഖലകളാണിത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ലീഗ് ഭിന്നത പരിഹരിച്ചിരുന്നു. പക്ഷേ, പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ചതിനാലാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് സമയത്ത് കടുത്ത നിലപാടുകള്‍ സ്വീകരിക്കാതിരുന്നതിന് കാരണമെന്നും പറയുന്നുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കിട്ടില്ലെന്ന്..

കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കിട്ടില്ലെന്ന്..

പികെ കുഞ്ഞാലിക്കുട്ടിക്ക് വേങ്ങരയില്‍ ലഭിച്ച ഭൂരിപക്ഷം പകരക്കാരന് കിട്ടില്ലെന്നാണ് ലീഗ് കണക്ക് കൂട്ടുന്നത്. അതേസമയം, കെപിഎ മജീദ്, യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്, താനൂരില്‍ നിന്നും പരാജയപ്പെട്ട അബ്ദുറഹിമാന്‍ രണ്ടത്താണി എന്നിവരുടെ പേരുകളാണ് ലീഗിന്റെ പരിഗണനയിലുള്ളത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ലീഗ് പ്രാദേശിക നേതാവുമായ പികെ അസ്ലുവിനെ വേങ്ങരയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്. പികെ കുഞ്ഞാലിക്കുട്ടിയുടെ ജ്യേഷ്ഠ സഹോദരന്റെ മകനാണ് പികെ അസ്ലു.

സുപരിചിതനായ സ്വതന്ത്രനെ ഇറക്കിയേക്കും...

സുപരിചിതനായ സ്വതന്ത്രനെ ഇറക്കിയേക്കും...

ലീഗിന്റെ കോട്ടയാണെങ്കിലും മണ്ഡലത്തില്‍ അട്ടിമറി വിജയം നേടാനാകുമെന്ന സ്വപ്‌നത്തിലാണ് ഇടതുമുന്നണി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ താനൂരിലും നിലമ്പൂരിലും പരീക്ഷിച്ച് വിജയിച്ച ജനസമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്ന തന്ത്രമാണ് ഇടതുമുന്നണി ആലോചിക്കുന്നത്. മണ്ഡലത്തില്‍ സുപരിചിതനായ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാനാണ് ഇടതിന്റെ ആലോചന. അതേസമയം, കഴിഞ്ഞ തവണ തിരൂരങ്ങാടിയില്‍ മുന്‍ മന്ത്രി പികെ അബ്ദുറബ്ബിനെ വിറപ്പിച്ച നിയാസ് പുളിക്കലകത്തിന്റെ പേരും ഇടതുമുന്നണിയുടെ പരിഗണനയിലുണ്ട്.

English summary
Vengara byelection; ldf and udf candidate discussion is going on.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X