കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേങ്ങരയിൽ ശോഭാ സുരേന്ദ്രനെ വെട്ടി! പകരം ജനചന്ദ്രൻ മാസ്റ്റർ ബിജെപി സ്ഥാനാർത്ഥിയായേക്കും...

ബിജെപി ദേശീയ കൗൺസിൽ അംഗവും മുൻ മലപ്പുറം ജില്ലാ പ്രസിഡന്റുമായ കെഎൻ ജനചന്ദ്രൻ മാസ്റ്റർ റിട്ടേയർഡ് അദ്ധ്യാപകനാണ്.

  • By ഡെന്നീസ്
Google Oneindia Malayalam News

Recommended Video

cmsvideo
വേങ്ങരയില്‍ ശോഭാ സുരേന്ദ്രന്‍ ഇല്ല! | Oneindia Malayalam

മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനം. പകരം ബിജെപി മുൻ മലപ്പുറം ജില്ലാ പ്രസിഡന്റ് കെഎൻ ജനചന്ദ്രൻ മാസ്റ്റർ വേങ്ങരയിൽ സ്ഥാനാർത്ഥിയായേക്കും. ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയായെന്നാണ് റിപ്പോർട്ട്.

ലഹരി മൂത്താൽ മകളാണെന്ന് മറക്കും! എടപ്പാളിൽ 54കാരനായ പിതാവ് മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി...ലഹരി മൂത്താൽ മകളാണെന്ന് മറക്കും! എടപ്പാളിൽ 54കാരനായ പിതാവ് മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി...

ബിജെപി ദേശീയ കൗൺസിൽ അംഗവും മുൻ മലപ്പുറം ജില്ലാ പ്രസിഡന്റുമായ കെഎൻ ജനചന്ദ്രൻ മാസ്റ്റർ റിട്ടേയർഡ് അദ്ധ്യാപകനാണ്. മലപ്പുറം താനൂർ സ്വദേശിയായ അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പുകളിലും
ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. വേങ്ങരയിൽ മത്സരിക്കാൻ മാനസികമായി തയ്യാറെടുക്കാൻ നേതൃത്വം ആവശ്യപ്പെട്ടതായി ജനചന്ദ്രൻ മാസ്റ്റർ പറഞ്ഞു. എന്നാൽ മത്സരിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

vengarabjp

നേരത്തെ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ പേരാണ് ബിജെപി സംസ്ഥാന കമ്മിറ്റി വേങ്ങരയിലേക്ക് പരിഗണിച്ചിരുന്നത്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലും ശോഭാ സുരേന്ദ്രന്റെ പേരിനാണ് മുൻതൂക്കം ലഭിച്ചത്. മറ്റൊരു ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണന്റെ പേരും പരിഗണിച്ചിരുന്നു. എന്നാൽ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള സന്തോഷാണ് ശോഭാ സുരേന്ദ്രന് പകരം ജനചന്ദ്രൻ മാസ്റ്ററുടെ പേര് നിർദേശിച്ചത്.

ബിജെപിക്ക് കാര്യമായ പ്രതീക്ഷയില്ലാത്ത മണ്ഡലമായ വേങ്ങരയിൽ പേരിനു വേണ്ടി മാത്രം മത്സരിക്കേണ്ടെന്ന് പാർട്ടി നേരത്തെ തീരുമാനമെടുത്തിരുന്നു. പരമാവധി വോട്ടുകൾ സ്വന്തമാക്കാനായി കരുത്തുറ്റ സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് ബിജെപി തീരുമാനിച്ചിരുന്നത്. വേങ്ങരയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അറിയിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി സമർപ്പിച്ച സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വം തള്ളിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ വേങ്ങരയിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പിപി ബഷീറാണ് എൽഡിഎഫ് സ്ഥാനാർത്ഥി. നാടകീയ രംഗങ്ങൾക്കൊടുവിൽ കെഎൻഎ ഖാദറിനെ മുസ്ലീം ലീഗും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ബിജെപിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതോടെ വേങ്ങരയിലെ തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കും.

English summary
vengara byelection; k janachandran master maybe contest for bjp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X