കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേങ്ങരയിലെ ഭൂരിപക്ഷത്തിൽ വൻ ഇടിവ്! നിരാശ മറച്ചുവെക്കാതെ പാണക്കാട് തങ്ങൾ, കാരണവും പറഞ്ഞു

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 38057 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച പികെ കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ 40529 വോട്ടുകളുടെ ഭൂരിപക്ഷമാണ് വേങ്ങരയിൽ നിന്ന് ലഭിച്ചത്.

Google Oneindia Malayalam News

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് വ്യക്തിപരമായി ലഭിച്ചിരുന്ന വോട്ടുകൾ നഷ്ടപ്പെട്ടുവെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങൾ. പികെ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞ രണ്ടുതവണയും വ്യക്തിപരമായി ലഭിച്ചിരുന്ന വോട്ടുകൾ ഇത്തവണ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പീഡനവാർത്ത കേട്ട് 9 വയസുകാരിക്ക് സംശയം! അമ്മയുടെ മറുപടിക്ക് പിന്നാലെ കുട്ടിയുടെ വെളിപ്പെടുത്തൽപീഡനവാർത്ത കേട്ട് 9 വയസുകാരിക്ക് സംശയം! അമ്മയുടെ മറുപടിക്ക് പിന്നാലെ കുട്ടിയുടെ വെളിപ്പെടുത്തൽ

മഞ്ജു വാര്യർ മാപ്പു പറയുമോ? സിനിമയിലെ രംഗങ്ങൾ തിരിച്ചടിയായി! മുഖ്യമന്ത്രിക്ക് പരാതി... സെൻസർ ബോർഡുംമഞ്ജു വാര്യർ മാപ്പു പറയുമോ? സിനിമയിലെ രംഗങ്ങൾ തിരിച്ചടിയായി! മുഖ്യമന്ത്രിക്ക് പരാതി... സെൻസർ ബോർഡും

വേങ്ങര മണ്ഡലം രൂപീകരിച്ചത് മുതൽ പികെ കുഞ്ഞാലിക്കുട്ടിയാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 38057 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച പികെ കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ 40529 വോട്ടുകളുടെ ഭൂരിപക്ഷമാണ് വേങ്ങരയിൽ നിന്ന് ലഭിച്ചത്.

panakkadthangal

എന്നാൽ, വേങ്ങര നിയമസഭ ഉപതിരഞ്ഞെടുപ്പിൽ കെഎൻഎ ഖാദറിന്റെ ഭൂരിപക്ഷം മുപ്പതിനായിരം പോലും എത്താത്തതിൽ ലീഗ് കേന്ദ്രങ്ങളിൽ കനത്ത നിരാശയുണ്ട്. പികെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം കിട്ടില്ലെന്ന് ലീഗ് അണികൾക്ക് ഉറപ്പുണ്ടായിരുന്നെങ്കിലും ഇത്രയും കുറഞ്ഞ ഭൂരിപക്ഷം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

പെണ്ണുകാണലിൽ ഇഷ്ടമായി; നിശ്ചയത്തിന് വന്നപ്പോൾ ആളുമാറി! ആകെ പൊല്ലാപ്പ്! കാസർകോട് സംഭവിച്ചത്...പെണ്ണുകാണലിൽ ഇഷ്ടമായി; നിശ്ചയത്തിന് വന്നപ്പോൾ ആളുമാറി! ആകെ പൊല്ലാപ്പ്! കാസർകോട് സംഭവിച്ചത്...

കൊല്ലപ്പെട്ട ഐസിസ് തീവ്രവാദികളിൽ മലപ്പുറത്തെ ലീഗ് നേതാവിന്റെ മകനും! ഭാര്യയും മക്കളും ബഹ്റൈനിൽ?കൊല്ലപ്പെട്ട ഐസിസ് തീവ്രവാദികളിൽ മലപ്പുറത്തെ ലീഗ് നേതാവിന്റെ മകനും! ഭാര്യയും മക്കളും ബഹ്റൈനിൽ?

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ആകെ 65227 വോട്ടുകളാണ് കെഎൻഎ ഖാദർ നേടിയത്. 2016ൽ പികെ കുഞ്ഞാലിക്കുട്ടി 72181 വോട്ടുകളാണ് നേടിയത്. എന്നാൽ എൽഡിഎഫ് ഇത്തവണ നില മെച്ചപ്പെടുത്തി. 2016ലെ തിരഞ്ഞെടുപ്പിൽ 34124 വോട്ടുകൾ മാത്രം നേടിയ എൽഡിഎഫ്, ഇത്തവണ 41917 വോട്ടുകൾ സ്വന്തമാക്കി.

English summary
vengara byelection;response of panakkad hyderali thanagal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X