കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേങ്ങരയിൽ വിട്ടുകൊടുക്കില്ലെന്ന് ബിജെപിയും! ശോഭാ സുരേന്ദ്രൻ മത്സരിച്ചേക്കും... പോരാട്ടം തീപാറും...

വേങ്ങരയിൽ വലിയ സാദ്ധ്യതയൊന്നുമില്ലാത്ത ബിജെപി, ഏതെങ്കിലും ജില്ലാ നേതാവിനെ മത്സരിപ്പിക്കാനാണ് നേരത്തെ ആലോചിച്ചിരുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ എൻഡിഎ സ്ഥാനാർത്ഥിയായേക്കും. തിരുവനന്തപുരത്ത് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

കടകംപള്ളി അമ്പലത്തിലെങ്കിൽ പിണറായി പോയത് ഉറൂസിന്! കടകംപള്ളിയെ വെറുതെ വിട്ടത് ചുമ്മാതല്ല...കടകംപള്ളി അമ്പലത്തിലെങ്കിൽ പിണറായി പോയത് ഉറൂസിന്! കടകംപള്ളിയെ വെറുതെ വിട്ടത് ചുമ്മാതല്ല...

നിയ മോളും വിദ്യയും കാണുന്ന പോലയല്ല! കൂട്ടിന് വിജയകുമാറും! പെട്ടത് 72കാരനായ പ്രവാസി... എല്ലാം പകർത്തിനിയ മോളും വിദ്യയും കാണുന്ന പോലയല്ല! കൂട്ടിന് വിജയകുമാറും! പെട്ടത് 72കാരനായ പ്രവാസി... എല്ലാം പകർത്തി

യോഗത്തിൽ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് അഭിപ്രായമുയർന്നത്. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. വേങ്ങരയിൽ വലിയ സാദ്ധ്യതയൊന്നുമില്ലാത്ത ബിജെപി, ഏതെങ്കിലും ജില്ലാ നേതാവിനെ മത്സരിപ്പിക്കാനാണ് നേരത്തെ ആലോചിച്ചിരുന്നത്.

shobha

ബിജെപിക്ക് ഏറ്റവും കുറച്ച് വോട്ടുകളുള്ള മണ്ഡലമാണ് വേങ്ങര. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 7055 വോട്ട് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. പ്രതീക്ഷയില്ലെങ്കിലും മത്സരം നിസാരമായി കാണേണ്ടതില്ലെന്നാണ് കോർ കമ്മിറ്റി യോഗത്തിലുണ്ടായ തീരുമാനം.

ഹാദിയയെ വിവാഹം ചെയ്തയാൾ ഭയന്നു തുടങ്ങി? ഷെഫിൻ ജഹാൻ വീണ്ടും രംഗത്ത്, ആരെയാണ് പേടിക്കുന്നത്?ഹാദിയയെ വിവാഹം ചെയ്തയാൾ ഭയന്നു തുടങ്ങി? ഷെഫിൻ ജഹാൻ വീണ്ടും രംഗത്ത്, ആരെയാണ് പേടിക്കുന്നത്?

ശോഭാ സുരേന്ദ്രന് പുറമേ, മറ്റൊരു ജനറൽ സെക്രട്ടറിയായ എഎൻ രാധാകൃഷ്ണന്റെ പേരും ബിജെപിയുടെ പരിഗണനയിലുണ്ട്. ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷം എൻഡിഎ യോഗവും നടക്കുന്നുണ്ട്. ഇതിനുശേഷം മാത്രമേ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുകയുള്ളു. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെയ്ക്കാനാണ് ബിജെപിയുടെ തീരുമാനം.

English summary
vengara byelection;shobha surendran maybe contest as bjp candidate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X