വേങ്ങരയിൽ ലീഗിന് എട്ടിന്റെ പണി! ഹംസ വിമതനായി മത്സരിക്കും; 1991 ഓർമ്മയില്ലേ? ഹംസ വിറപ്പിക്കും...
കെഎൻഎ ഖാദർ നടത്തിയ നീക്കങ്ങളോട് ഒരു കാരണവശാലും യോജിക്കാനാകില്ലെന്നും, ഇതിൽ പ്രതിഷേധിച്ചാണ് താൻ മത്സരിക്കുന്നതെന്നുമാണ് ഹംസ പറഞ്ഞത്.
മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് വിമതനും മത്സരിക്കുന്നു. മുസ്ലീം ലീഗിന്റെ തൊഴിലാളി സംഘടന എസ്ടിയുവിന്റെ മുൻ മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ ഹംസയാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്. കെഎൻഎ ഖാദറിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് ഹംസ വിമതനായി മത്സരിക്കുന്നത്.
കെഎൻഎ ഖാദർ സമ്മർദ്ദതന്ത്രം ഉപയോഗിച്ചാണ് വേങ്ങര സീറ്റ് നേടിയെടുത്തത്. കെഎൻഎ ഖാദർ നടത്തിയ നീക്കങ്ങളോട് ഒരു കാരണവശാലും യോജിക്കാനാകില്ലെന്നും, ഇതിൽ പ്രതിഷേധിച്ചാണ് താൻ മത്സരിക്കുന്നതെന്നുമാണ് ഹംസ പറഞ്ഞത്. സെപ്റ്റംബർ 22 വെള്ളിയാഴ്ച, സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യ രീതിയിലല്ല സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നത്. യുഎ ലത്തീഫിനെയാണ് പാർട്ടി പരിഗണിച്ചിരുന്നത്. എന്നാൽ സമ്മർദ്ദതന്ത്രം ഉപയോഗിച്ച് കെഎൻഎ ഖാദർ സീറ്റ് തട്ടിയെടുക്കുകയായിരുന്നു. കെപിഎ മജീദ് പിന്മാറിയത് പോലെ കെഎൻഎ ഖാദർ പിന്മാറുകയാണെങ്കിൽ താനും മത്സരരംഗത്ത് നിന്ന് പിന്മാറുമെന്നും ഹംസ പറഞ്ഞു. കെഎൻഎ ഖാദറല്ലാതെ ആരു മത്സരിച്ചാലും അംഗീകരിക്കും. അതേസമയം, കെഎൻഎ ഖാദർ വേങ്ങരയിൽ മത്സരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാവും എസ്ടിയു മുൻ ജില്ലാ പ്രസിഡന്റുമായ ഹംസ മത്സരിക്കുന്നത് ലീഗിന് തലവേദനയായി മാറിയിരിക്കുകയാണ്. 1991ലെ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ഹംസ, എൽഡിഎഫിനു പിന്നിൽ രണ്ടാമതെത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു. പ്രാദേശിക ലീഗിനുള്ളിൽ സ്വാധീനമുള്ള ഹംസയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും പാർട്ടിയിൽ പുരോഗമിക്കുന്നുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications