കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേങ്ങര വോട്ട് ചോര്‍ച്ച; മുസ്ലീം ലീഗില്‍ പൊട്ടിത്തെറി, നേതൃത്വത്തിനെതിരേ യൂത്ത് ലീഗ്

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
വേങ്ങരയില്‍ വോട്ട് ചോര്‍ന്നു, ലീഗില്‍ പൊട്ടിത്തെറി | Oneindia Malayalam

കോഴിക്കോട്: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് കുറഞ്ഞതിനെ ചൊല്ലി മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. നേതൃത്വത്തിനെതിരേ യൂത്ത് ലീഗ് നേതാക്കള്‍ രംഗത്തെത്തിയെന്നാണ് വിവരം. വേങ്ങരയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജനാധിപത്യപരമായ മര്യാദകള്‍ പാലിച്ചില്ലെന്നാണ് യൂത്ത് ലീഗിന്റെ കുറ്റപ്പെടുത്തല്‍.

27

വേങ്ങരയിലെ വോട്ട് ചോര്‍ച്ച ഗുരുതരമാണ്. ഇക്കാര്യം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യണം. പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും യൂത്ത് ലീഗ് നേതൃയോഗം അഭിപ്രായപ്പെട്ടു. പ്രാദേശിക ഘടകങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത ഒരു സ്ഥാനാര്‍ഥിയെ എന്തിന് നിര്‍ത്തി. സ്ഥാനാര്‍ഥിയെ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കമേല്‍ അടിച്ചേല്‍പ്പിച്ചത് സാഹചര്യം വഷളാക്കിയെന്നും യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു.

സൗദിയില്‍ ദുരൂഹത പടര്‍ത്തി 2000 ഇന്ത്യക്കാര്‍; പോലീസ് പിന്നാലെ, നാട്ടിലേക്ക് ഒഴുകിയത് കോടികള്‍സൗദിയില്‍ ദുരൂഹത പടര്‍ത്തി 2000 ഇന്ത്യക്കാര്‍; പോലീസ് പിന്നാലെ, നാട്ടിലേക്ക് ഒഴുകിയത് കോടികള്‍

യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലാണ് മുസ്ലിം ലീഗ് നേതൃത്വത്തിനെതിരേ പൊട്ടിത്തെറിയുണ്ടായത്. വേങ്ങര തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് നേരത്തെ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ അക്കാര്യം പരിഗണിക്കപ്പെട്ടിരുന്നില്ല.

പിന്നീട് ചര്‍ച്ചകളില്‍ പ്രധാനമായും ഉണ്ടായിരുന്നത് അബ്ദുറഹ്മാന്‍ രണ്ടത്താണി, കെപിഎ മജീദ്, യുഎ ലത്തീഫ് എന്നിവരുടെ പേരുകളായിരുന്നു. ലത്തീഫിനെ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിന് ശേഷം അവസാന നിമിഷത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു. തുടര്‍ന്നാണ് കെഎന്‍എ ഖാദര്‍ സ്ഥാനാര്‍ഥിയായത്.

വളരെ നാടകീയ രംഗങ്ങളാണ് സ്ഥാനാര്‍ഥി നിര്‍ണയ ദിവസം പാണക്കാട് അരങ്ങേറിയത്. വേങ്ങരയിലെ വോട്ട് ചോര്‍ച്ച തന്നെയാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിലും ഇന്ന് പ്രധാനമായും ചര്‍ച്ചയായത്.

ലീഗ് നേതാക്കളെ സമസ്ത സുന്നി നേതാക്കള്‍ ബഹിഷ്‌കരിച്ചതും എസ്ഡിപിഐ മുന്നേറ്റം നടത്തിയതും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായി. കഴിഞ്ഞതവണ കുഞ്ഞാലിക്കുട്ടി 38000 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ ഇത്തവണ ഖാദറിന് 23000 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ ലഭിച്ചുള്ളൂ.

English summary
Vengara byelection: Youth League against Muslim League
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X