കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹാദിയ' വേങ്ങര ഉപതെരഞ്ഞെടുപ്പിലും; എല്‍ഡിഎഫിന് ആശങ്ക

  • By Anwar Sadath
Google Oneindia Malayalam News

മലപ്പുറം: അടുത്തകാലത്ത് കേരളത്തില്‍ ഏറെ ചര്‍ച്ചാവിഷയമായ ഹാദിയ കേസ് മുസ്ലീം ലീഗ് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നു. മുസ്ലീംമതവികാരം ഇളക്കി വോട്ടുനേടാനാണ് പാര്‍ട്ടിയുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദുവായിരുന്ന പെണ്‍കുട്ടി മതംമാറി ഹാദിയയായി മാറുകയും പിന്നീട് വിവാഹം കഴിച്ചെങ്കിലും ഹൈക്കോടതി ഇത് അസാധുവാക്കുകയുമായിരുന്നു.

ലൗ ജിഹാദ് എന്ന പേരില്‍ സംഭവം കേരളത്തില്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. എന്നാല്‍, ലൗ ജിഹാദിനേക്കാള്‍ ഹാദിയയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കിയതാണ് ചര്‍ച്ചാവിഷയമായത്. മതംമാറ്റത്തിന് അനുകൂല സാഹചര്യമൊരുക്കാന്‍ ഷഫിന്‍ ജഹാന്‍ എന്ന യുവാവുമായിട്ടായിരുന്നു ഹാദിയയുടെ വിവാഹം. മതം മാറിയശേഷം മതാചാരപ്രകാരമുള്ള വിവാഹത്തിന് സ്വന്തം പിതാവിന്റെ സമ്മതമില്ലെന്നുകാട്ടി ഹൈക്കോടതി വിവാഹം അസാധുവാക്കുകയായിരുന്നു.

hadiyaorig

ഹാദിയയെ പിതാവിന്റെ സംരക്ഷണയില്‍ വിട്ടുനല്‍കുകയും ചെയ്തു. വിഷയത്തില്‍ പിന്നീട് സുപ്രീംകോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതാണിപ്പോള്‍ മുസ്ലീംലീഗ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ ആയുധമാക്കുന്നത്. എന്‍ഐഎ അന്വേഷണം സര്‍ക്കാര്‍ എതിര്‍ത്തില്ലെന്ന് വേങ്ങരയിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ ആരോപിക്കുന്നു.

എന്‍ഐഎ അന്വേഷണം ന്യൂനപക്ഷത്തിനെതിരാണെന്നാണ് ഖാദറിന്റെ വാദം. ഹാദിയയുടെ വിവാഹം മുസ്ലീം ലീഗ് വിവാദമാക്കുന്നതോടെ മുസ്ലീം ഭൂരിപക്ഷമുള്ള വേങ്ങരയില്‍ ഇത് മുസ്ലീം ലീഗിന് അനുകൂലമാകും. ഹാദിയയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണം പെണ്‍കുട്ടിക്ക് അനുകൂലമാണ്. ഒക്ടോബര്‍ 9ന് ഹാദിയയ്ക്ക് അനുകൂലമായി വിധിയുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഹാദിയയെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ സുപ്രീംകോടതി അനുവദിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അത് വലിയ ആഘോഷമാക്കാനാണ് ലീഗിന്റെ തീരുമാനം.

English summary
Vengara bypoll; muslim league against govt in hadiya case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X