കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേങ്ങരയില്‍ മുസ്ലീം ലീഗിനെ കാലുവാരിയത് നേതാക്കള്‍ തന്നെയോ?; ലീഗിന് മുന്നറിയിപ്പ്

  • By Anwar Sadath
Google Oneindia Malayalam News

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് വിജയിച്ചുവെങ്കിലും ഭൂരിപക്ഷത്തില്‍ 14000ത്തോളം വോട്ടുകളുടെ കുറവു വന്നത് ലീഗിനുള്ളല്‍ ചര്‍ച്ചാ വിഷയമാവുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടുവര്‍ദ്ധിക്കാന്‍ കാരണമായതെന്നാണ് ലീഗ് നേതാക്കള്‍ പരസ്യമായി പറയുന്നത്.
പാവയാണെന്ന് കരുതി, പക്ഷെ യുവതിയുടെ നഗ്നശരീരമായിരുന്നു അത്! ദുബായ് വില്ലയില്‍ സംഭവിച്ചത്...
എന്നാല്‍, വേങ്ങരയിലെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ഇക്കുറിയെന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണ്. ലീഗിനുള്ളിലുണ്ടായ അസ്വാരസ്യം വോട്ടുകള്‍ മറിയാന്‍ ഇടയായതായാണ് സംസാരം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ച വോട്ടുകളിലും പ്രതിഫലിച്ചു. കെഎന്‍എ ഖാദര്‍ കുഞ്ഞാലിക്കുട്ടിക്ക് താത്പര്യമില്ലാത്ത സ്ഥാനാര്‍ഥിയാണെന്നും സംസാരമുണ്ടായിരുന്നു.

league

മുസ്ലിം ലീഗിന്റെ വോട്ടുകള്‍ പോയത് ഇങ്ങനെ; തോറ്റതിന് തുല്യമീ ജയം!! വേങ്ങരയില്‍ സംഭവിച്ചത്...
ലീഗിലെ പല പ്രാദേശിക നേതാക്കള്‍ക്കും കെഎന്‍എ ഖാദറിന്റെ സ്ഥാനാര്‍ഥിത്വത്തോട് മതിപ്പുണ്ടായിരുന്നില്ല. ഇവരില്‍ ഒരുവിഭാഗം വോട്ടുകള്‍ മറിച്ചെന്ന് സംശയിക്കുന്നുണ്ട്. പ്രത്യേകിച്ചും ലീഗിന്റെ സ്വാധീന മേഖലയില്‍ ഗണ്യമായ വോട്ടുകള്‍ കുറഞ്ഞത് ഇതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ ലീഗില്‍ ഇത് വലിയ ചര്‍ച്ചയ്ക്കിടയാക്കിയേക്കും.

പാര്‍ട്ടിക്കുള്ളില്‍ കാലുവാരലുണ്ടായിട്ടുണ്ടെങ്കില്‍ അത് ലീഗ് നേതൃത്വത്തിനുള്ള മുന്നറിയിപ്പുകൂടിയാണ്. വേങ്ങര പോലുള്ള ഒരു മണ്ഡലമല്ലായിരുന്നെങ്കില്‍ അട്ടിമറിക്കുള്ള സാധ്യകൂടിയുണ്ടാകുമായിരുന്നു. നേതൃത്വത്തിന്റെ തീരുമാനം അണികളില്‍ അടിച്ചേല്‍പ്പിക്കുന്നതിനു പകരം ഭൂരിപക്ഷ വികാരം മനസിലാക്കിയില്ലെങ്കില്‍ ഭാവിയില്‍ തിരിച്ചടിയുണ്ടാകുമെന്ന് അണികള്‍ നേതൃത്വത്തിന് മുന്നറിയിപ്പു നല്‍കുന്ന ഫലം കൂടിയാണ് വേങ്ങരയിലേത്.

English summary
Vengara bypoll result: Muslim League retains the seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X