കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേങ്ങരയില്‍ അങ്കത്തിന് എട്ടു പേര്‍; പിന്മാറാന്‍ തയ്യാറാകാതെ ലീഗ് വിമതന്‍ ഹംസ

  • By Gowthamy
Google Oneindia Malayalam News

മലപ്പുറം: നാമനിര്‍ദേശ പത്രികയിലെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി കഴിഞ്ഞതോടെ വേങ്ങര ഉപ തിരഞ്ഞെടുപ്പിനുള്ള ചിത്രം വ്യക്തമായി. യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍, ഇടത് സ്ഥാനാര്‍ഥി പിപി ബഷീര്‍, ബിജെപി സ്ഥാനാര്‍ഥി ജന ചന്ദ്രന്‍, ലീഗ് വിമതന്‍ ഹംസ എന്നീ പ്രമുഖരെ കൂടാതെ നാല് സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സര രംഗത്തുണ്ട്.

സൂക്ഷ്മ പരിശോധനയില്‍ ആറ് പേരുടെ പത്രിക തള്ളിയിരുന്നു. ഇവരില്‍ മൂന്നു പേര്‍ ഡമ്മി സ്ഥാനാര്‍ഥികളാണ്. രണ്ടുപേര്‍ വ്യക്തമായ രേഖകള്‍ സമര്‍പ്പിക്കാത്തതിനാലും ഒരാള്‍ കേരളത്തിനു പുറത്തുള്ള താമസക്കാരനായതിനാലുമാണ് പത്രിക തള്ളിയത്.

knakhader

അതേസമയം മത്സര രംഗത്തു നിന്ന് പിന്മാറാന്‍ തയ്യാറല്ലെന്നാണ് ലീഗ് വിമതന്‍ ഹംസ പറയുന്നത്. കെഎന്‍എ ഖാദര്‍ പിന്മാറായാല്‍ താനും പിന്മാറാന്‍ തയ്യാറാണെന്നാണ് ഹംസ വ്യക്തമാക്കുന്നത്. വേങ്ങര തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും പ്രതിരോധത്തിലാണെന്നാണ് സൂചനകള്‍.

പ്രാദേശിക പ്രശ്‌നങ്ങളും വിമത ഭീഷണിയുമാണ് യുഡിഎഫിന് തലവേദനയായിരിക്കുന്നത്. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളാണ് ഇടതിന് തലവേദനയായിരിക്കുന്നത്.

കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് കെ ഹംസ വിമതനായി മത്സരിക്കുന്നത്.

English summary
vengara election eight candidate after scrutiny
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X