Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിയുടെ പേരില്‍ വെള്ളാപ്പള്ളിയും മകനും ഉടക്കുന്നു; കേസില്‍നിന്നും രക്ഷപ്പെടാനുള്ള തന്ത്രമോ?

ആലപ്പുഴ: എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബി.ഡി.ജെ.എസ്സിന്റെ പേരില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഉടക്കുന്നു. എസ്എന്‍ഡിപിയെ ഇടതുപക്ഷവുമായി സഹകരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വെള്ളാപ്പള്ളി പാര്‍ട്ടിക്കെതിരെ തിരിഞ്ഞു.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പോസ്റ്റര്‍ അടിച്ച പൈസപോലും നഷ്ടമാകുമെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. എന്‍ഡിഎയ്ക്ക് 5000 വോട്ട് പോലും കിട്ടില്ല. ബി.ജെ.പിക്ക് പിന്നോക്കക്കാരോട് മമതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് എന്‍ഡിഎയുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെയാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്.

vellappally


എന്‍.ഡി.എ സര്‍ക്കാരിന്റെ അവസാനകാലത്ത് വച്ചുനീട്ടുന്ന നക്കാപ്പിച്ച ബി.ഡി.ജെ.എസ് വാങ്ങരുതെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ബിഡിജെഎസ്സിന് നല്‍കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം.

അതേസമയം, വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ നിലപാട് കപടമാണെന്ന് വാദിക്കുന്നവരുമുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിനെ അനുനയിപ്പിക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. രഹസ്യമായി മകനെ പിന്തുണയ്ക്കുകയും പരസ്യമായി മറ്റൊരു നിലപാടെടുക്കുകയുമാണ് വെള്ളാപ്പള്ളി. അഴിമതിക്കേസില്‍ നിന്നും രക്ഷപ്പെട്ടാല്‍ വെള്ളാപ്പള്ളി യഥാര്‍ഥ മുഖം കാണിക്കുമെന്നും ചിലര്‍ മുന്നറിയിപ്പു നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+