കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യമതസ്ഥനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി; ഭാര്യയെ തേടി നെട്ടോട്ടമോടി യുവാവ്

Google Oneindia Malayalam News

കോഴിക്കോട്: അന്യമതസ്ഥയെ പ്രണയിച്ചതിന് കെവിന്‍ എന്ന യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയതിന്റെ മുറിവ് ഒരു നീറ്റലായി മലയാളികളുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. അന്യമതസ്ഥയെ, അന്യജാതിയില്‍ പെട്ടവരെ വിവാഹം ചെയ്താല്‍ 'ദുരഭിമാനത്തിന്റെ' പേരില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും കൊലചെയ്യപ്പെടുന്ന രീതി കേരളത്തിലേക്കും കടന്നു വരുന്നത് ഞെട്ടലോടെയാണ് മലയാളികള്‍ കാണുന്നത്.

പ്രതിപക്ഷ സഖ്യം സാധ്യമായാല്‍ 2019ല്‍ ബിജെപി തകര്‍ന്നടിയും; ഏറ്റവും പുതിയ സര്‍വ്വേ ഫലം ഇങ്ങനെപ്രതിപക്ഷ സഖ്യം സാധ്യമായാല്‍ 2019ല്‍ ബിജെപി തകര്‍ന്നടിയും; ഏറ്റവും പുതിയ സര്‍വ്വേ ഫലം ഇങ്ങനെ

എത്രയൊക്കെ പുരോഗമനപരമായി ചിന്തിക്കുന്നവരാണ് എന്നുപറഞ്ഞാലും വിവാഹം ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ പ്രാകൃത ചിന്താഗതി വെച്ചുപുലര്‍ത്തുന്നവരാണ് മലയാളികളിലേറെയും. ഏറ്റവും അവസാനമായി അന്യമതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ കോഴിക്കോട് എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അന്യമതസ്ഥനായ വിവേക്

അന്യമതസ്ഥനായ വിവേക്

അന്യമതസ്ഥനായ വിവേകിനെ വിവാഹം ചെയ്തുവെന്ന കാരണത്താലാണ് വേങ്ങര ഊരകം സ്വദേശിയായ നസ്ലയെ സ്വന്തം വീട്ടൂകാര്‍ തട്ടിക്കൊണ്ടുപോയത്. ഭാര്യയെ തിരികെ കിട്ടാനായി പോലീസ് സ്‌റ്റേഷനുകള്‍ കയറിയിറങ്ങുകയാണ് ഭാര്‍ത്താവായ വിവേക് ഇപ്പോള്‍.

ജൂലൈ 12 ന്

ജൂലൈ 12 ന്

ഭാര്യയെ തിരികെ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനാണ് വിവേകിന്റെ തീരുമാനം. ജൂലൈ 12 നായിരുന്നു വേങ്ങര ഊരകം സ്വദേശികളായ 24 കാരന്‍ വിവേകും 19 കാരിയായ നസ്ലയും വിവാഹിതരായത്.

വീട്ടുകാരുടെ ഭീഷണി

വീട്ടുകാരുടെ ഭീഷണി

ഹിന്ദു ആചാര പ്രകാരം കോഴിക്കോട് വൈരാഗി മഠത്തില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. തുടര്‍ന്ന് നസ്ലയുടെ പഠനസൗകര്യംകൂടി കണക്കിലെടുത്ത് ഇരുവരും തേഞ്ഞിപ്പാലത്തേക്ക് മാറിത്താമസിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞത് മുതല്‍ നസ്ലയുടെ വീട്ടുകാരുടെ ഭീഷണിയുണ്ടായിരുന്നു.

തട്ടിക്കൊണ്ടുപോവുന്നത്

തട്ടിക്കൊണ്ടുപോവുന്നത്

ഈ ഭീഷണി നിലില്‍ക്കേയാണ് നവംബര്‍ 14 ബുധനാഴ്ച്ച് നസ്ലയെ തട്ടിക്കൊണ്ടുപോവുന്നത്. അന്ന് രാവിലെ 9.30 ഓടെ നസ്ലയെ രാമാനാട്ടുകര ഭവന്‍സ് കോളേജിന് മുന്നില്‍ വിവേക് ഇറക്കി വിട്ടിരുന്നു. വിവേക് തിരിച്ചു പോയതിന് പിന്നാലെ എത്തിയ ഒരു സംഘം പെണ്‍കുട്ടിയെ കാറില്‍ ബലം പ്രയോഗിച്ച് കയറ്റി കൊണ്ടുപോവുകയായിരുന്നു.

ദൃക്‌സാക്ഷികള്‍ പറയുന്നത്

ദൃക്‌സാക്ഷികള്‍ പറയുന്നത്

വാഹനത്തിലേക്ക് കയറ്റുന്നതിനിടെ നസ്ലയുടെ മുഖവും വായും പൊത്തിയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയേയും കൊണ്ട് അന്ന് തന്നെ ബന്ധുക്കള്‍ സംസ്ഥാനം വിട്ടിരിക്കാം എന്നാണ് പോലീസ് നിഗമനം.

പോലീസ് പരിശോധിക്കുന്നു

പോലീസ് പരിശോധിക്കുന്നു

കോളേജിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. സംഘം എവിടെയാണ് ഉള്ളതെന്ന് കൃത്യമായ അറിവില്ലെങ്കിലും തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് ഇവരുണ്ടെന്നാണ് സൂചന. ഫോണ്‍ നെറ്റ്വര്‍ക്കുകള്‍ പോലീസ് നിരീക്ഷിച്ച് വരികയാണ്.

വിവാഹം കഴിഞ്ഞത് മുതല്‍

വിവാഹം കഴിഞ്ഞത് മുതല്‍

വിവാഹം കഴിഞ്ഞത് മുതല്‍ ഇരുവര്‍ക്കുമെതിരെ നിരന്തരം ഭീഷണിയുണ്ടായിരുന്നു. വധഭീഷണി ഉണ്ടാകാത്ത ഒരു ദിവസം പോലുമില്ല എന്നാണ് വിവേക് പറയുന്നത്. നസ്ലയുടെ പിതാവ് അബ്ദുല്‍ ലത്തീഫാണ് ഭീഷണിയുമായി മുന്നില്‍. എന്തൊക്കെ സംഭവിച്ചാലും ഇരുവരെയും ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രവാസിയായ ലത്തീഫിന്റെ നിലപാട്.

ജോലി രാജിവെച്ചു

ജോലി രാജിവെച്ചു

ഭീഷണിക്ക് വഴങ്ങില്ലെന്ന് കണ്ടപ്പോഴാണ് പെണ്‍ക്കുട്ടിയുടെ അമ്മാവന്‍മാരും രംഗത്തിറങ്ങിയത്. കൊന്നുകുഴിച്ചുമൂടുമെന്നായിരുന്നു ഇവരുടെ ഭീഷണി. നിരന്തരം ഭീഷണി ഉയര്‍ന്നതോടെ സ്വകാര്യ ബാങ്കിലെ ജോലി വിവേകിന് രാജിവെക്കേണ്ടി വന്നു. പിന്നീട് മറ്റൊരും ബാങ്കില്‍ ജോലിക്ക് പ്രവേശിച്ചെങ്കിലും അവിടെയും ഭീഷണിയുമായി നസ്ലയുടെ ബന്ധുക്കളെത്തി.

സ്വന്തം മോളെ പോലെ

സ്വന്തം മോളെ പോലെ

അന്യമതസ്ഥയായിരുന്നെങ്കിലും നസ്ലയെ വിവേകിന്റെ വീട്ടുകാര്‍ സന്തോഷപൂര്‍വ്വമായിരുന്നു സ്വീകരിച്ചത്. സ്വന്തം മോളെ പോലെയാണ് വിവവേകിന്റെ അമ്മ ലക്ഷ്മി നസ്ലയെ കണ്ടിരുന്നുത്. നസ്ലയുടെ വീട്ടുകാരുടെ ഭീഷണിയുണ്ടായിരുന്നെങ്കിലും സ്‌ന്തോഷപൂര്‍വ്വമായിരുന്നു ഇരുവരും കഴിഞ്ഞു വന്നിരുന്നത്.

ബന്ധത്തില്‍ നിന്ന് പിന്‍മാറണം

ബന്ധത്തില്‍ നിന്ന് പിന്‍മാറണം

ഇതിനിടെ പലതവണ സ്വന്തം ഉമ്മയും സഹോദരിയും കോളേജിലെത്തി കണ്ടിരുന്നു. വിവേകവുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. വഴങ്ങിയില്ലെങ്കിലും കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഇവരുടെ ഭീഷണി.

പതറാതെ നസ്ല

പതറാതെ നസ്ല

എന്നാല്‍ ഈ ഭീഷണിയിലൊന്നും പതറാതെ നസ്ല പിടിച്ചു നില്‍ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെല്ലാം അവിടെ തന്നെ തീര്‍ന്നുവെന്നാണ് അമ്മ ലക്ഷിദേവി കരുതിയിരുന്നത്. തട്ടികൊണ്ടുപോവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നസ്ലയെ തിരികെ ലഭിക്കണെ എന്ന പ്രാര്‍ത്ഥന മാത്രമാണ് ഇപ്പോള്‍ ലക്ഷ്മി ദേവിക്ക് ഉള്ളത്.

വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും

വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും

മകനെ മാത്രമല്ല തന്നെയും നസ്ലയുടെ ബന്ധുക്കള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് വിവേകിന്റെ അച്ഛന്‍ പറയുന്നത്. ആദ്യം വിവാഹത്തെ എതിര്‍ത്തുവെങ്കിലും പിന്നീട് സമ്മതിച്ച താന്‍ തന്നെയാണ് വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിക്കൊടുത്തതെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. അതേസമംയ പോലീസുദ്യോഗസ്ഥര്‍ നസ്ലയുടെ വീട്ടുകാര്‍ക്കൊപ്പം നില്‍ക്കുമോ എന്ന ആശങ്കയും വിജയനുണ്ട്.

ഒരുമിച്ച് ജീവിക്കണം

ഒരുമിച്ച് ജീവിക്കണം

ഒരുമിച്ച് ജീവിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ആറിനായിരുന്നു വിവേകും നസ്ലയും മഞ്ചേരി കോടതിയെ സമീപിച്ചത്. ഇരുവരോടും കാര്യങ്ങള്‍ തിരക്കിയ കോടതി ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈ 12 ഇരുവരുടേയും വിവാഹം നടന്നത്.

<strong>വിപ്ലവ തീപ്പന്തം ഷംസീറിന്റെ ഭാര്യയുടെ നിയമനം ബൂര്‍ഷ്വാ കോടതി റദ്ദാക്കി; രൂക്ഷ പരിഹാസവുമായി ജയശങ്കര്‍</strong>വിപ്ലവ തീപ്പന്തം ഷംസീറിന്റെ ഭാര്യയുടെ നിയമനം ബൂര്‍ഷ്വാ കോടതി റദ്ദാക്കി; രൂക്ഷ പരിഹാസവുമായി ജയശങ്കര്‍

English summary
vengara kidnaping vivek nasla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X