വിദ്യാര്‍ത്ഥികള്‍ക്ക് ലൈംഗിക പീഡനം; അദ്ധ്യാപകന്‍ അറസ്റ്റില്‍
കോഴിക്കോട്: സ്വന്തം വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ പലവിധത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ക്കും ഇരയാക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ കോഴിക്കോട്ടുനിന്നും സമാനരീതിയിലുള്ള സംഭവം റിപ്പോര്‍ട്ടു ചെയ്തു. കോഴിക്കോട് വേങ്ങേരി യുപി സ്‌കൂളിലെ അദ്ധ്യാപകനെതിരെയാണ് വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടത്. വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്ന് നന്‍മണ്ട സ്വദേശിയായ ഹരിദാസനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്‌കൂളിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനാണ് അറസ്റ്റിലായ ഹരിദാസന്‍. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെ ഇയാള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുന്നുണ്ടെന്ന് നേരത്തെ തന്നെ ചൈല്‍ഡി ലൈന്‍ പ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഇയാളെ താക്കീത് ചെയ്യുകയും ചെയ്തു.

എന്നാല്‍ അദ്ധ്യാപകന്‍ തന്റെ നീചമായ സ്വഭാവം നിര്‍ത്താന്‍ തയ്യറായില്ല. ഇതോടെ ചില വിദ്യാര്‍ത്ഥിനികള്‍ ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അദ്ധ്യാപകനെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വനിതാ എസ്‌ഐയുടെ നേതൃത്വത്തില്‍ സ്‌കൂളിലെത്തിയ സംഘം വിദ്യാര്‍ത്ഥിനികളില്‍ മൊഴിയെടുത്തു.
ഒരു വിദ്യാര്‍ത്ഥിനി അദ്ധ്യാപകനെതിരെ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായിട്ടാണ് കരുതുന്നത്. ഇക്കാര്യത്തെ കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.












Click it and Unblock the Notifications