കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെഞ്ഞാറമൂട് കൊലപാതകം; സിബിഐ അന്വേഷിക്കേണ്ടെന്ന് കോടിയേരി; അന്വേഷിക്കട്ടെയെന്ന് അടൂര്‍ പ്രകാശ്

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് ഇരട്ടകൊലപാതക കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപി ഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതികളെന്നാരോപിക്കപ്പെടുന്ന കേസ് സിബിഐ അന്വേഷിക്കട്ടെയെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ഓക്‌സ്ഫഡ് വാക്‌സിന്‍ കുത്തിവെച്ചയാള്‍ക്ക് അജ്ഞാത രോഗം; പരീക്ഷണം നിര്‍ത്തി; തിരിച്ചടിഓക്‌സ്ഫഡ് വാക്‌സിന്‍ കുത്തിവെച്ചയാള്‍ക്ക് അജ്ഞാത രോഗം; പരീക്ഷണം നിര്‍ത്തി; തിരിച്ചടി

കൊലപാതകത്തിലേക്ക്

കൊലപാതകത്തിലേക്ക്

തിരുവോണദിവസമായിരുന്നു വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ ഇതിനകം ഏഴ് പേര്‍ അറസ്റ്റിലായത്. സ്ത്രീകള്‍ ഉള്‍പ്പെടെയാണ് ഏഴ് പേര്‍ അറസ്റ്റിലായിട്ടുള്ളത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കൊട്ടികലാശത്തിന്റെ അന്ന് നടന്ന പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ സ്ഥലം എംപി അടൂര്‍ പ്രകാശിനെതിരേയും ആരോപണം ഉയരുന്നുണ്ട്.

കോടിയേരി

കോടിയേരി

ഈ സാഹചര്യത്തിലാണ് കേസില്‍ സിബിഐ അന്വേഷിക്കട്ടെയെന്ന് അടൂര്‍പ്രകാശ് അടക്കമുള്ള കോണ്‍ഗ്രസേ നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സിബിഐ അന്വേഷിക്കേണ്ടയെന്ന നിലപാടിലാണ് സിപിഎം. കൊലപാതകത്തില്‍ പ്രതികളാവാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ് നേതാക്കളെ രക്ഷിക്കാന്‍ വേണ്ടിയാണ് പ്രതിപക്ഷം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും കോടിയേരി ആരോപിച്ചു.

കേരള പൊലീസിന് കഴിയും

കേരള പൊലീസിന് കഴിയും

കേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ കേരള പൊലീസിന് കഴിയുമെന്നും കോടിയേരി വ്യക്തമാക്കി. 'ഇത്തരം കേസുകള്‍ അന്വേഷിക്കാനും ഉറപ്പാക്കാനും സിബിഐയേക്കാള്‍ മികവ് കേരള പൊലീസിനുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയുള്ള ബിജെപി-യുഡിഎഫ് ചങ്ങാത്തത്തിന്റെ വിയര്‍പ്പ് ഗന്ധം ഈ ആവശ്യത്തില്‍ പരക്കുന്നുണ്ട്.' കോടിയേരി ആരോപിച്ചു.

ഇരട്ടകൊലപാതകം

ഇരട്ടകൊലപാതകം

എന്നാല്‍ വെഞ്ഞാറമൂട് ഇരട്ടകൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്ത് നല്‍കിയതായി അടൂര്‍ പ്രകാശ് എംപി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംഭവത്തില്‍ സിപിഎമ്മിനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനവും ഉയര്‍ത്തി. ക്രിമിനല്‍ പശ്ചാത്തലം കാരണം സര്‍വ്വീസില്‍ പിരിച്ചു വിടാന്‍ ശുപാര്‍ശ ചെയ്യപ്പെട്ട സിപിഎം നേതാക്കളുടെ വിശ്വസ്തനായ തിരുവനന്തപുരം റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും അതില്‍ തൃപ്തല്ലെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

Recommended Video

cmsvideo
വെഞ്ഞാറ്മൂട് കൊലപാതകത്തില്‍ നെഞ്ച് പൊട്ടി ഹഖിന്റെ ഭാര്യ | Oneindia Malayalam
വ്യക്തി വൈരാഗ്യവും

വ്യക്തി വൈരാഗ്യവും

റൂറല്‍ എസ്പിയെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റി അന്വേഷണ സംഘത്തെ സ്വതന്ത്രമാക്കണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു. വാമനപുരം MLAയും ഇതേ മണ്ഡലത്തിലുള്ള DYFI സംസ്ഥാന സെക്രട്ടറിയും തമ്മിലുള്ള വ്യക്തി വൈരാഗ്യവും പാര്‍ട്ടിയിലെ വിഭാഗീയതയുമാണ് ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനുദാഹരണമാണ് കൊല്ലപ്പെട്ട ആളുടെ കയ്യില്‍ ആയുധം ഉണ്ടായിരുന്നു എന്ന സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെയും ആയുധം ഇല്ലായിരുന്നു എന്ന DYFI സംസ്ഥാന സെക്രട്ടറിയുടെയും പ്രസ്താവനകളിലെ വൈരുധ്യം എന്നും എംപി ചൂണ്ടികാട്ടി.

English summary
venjaramoodu double murder case: kodiyeri balakrishnan said there is no need for CBi enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X