കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അന്ത്യ ചുംബനമില്ല,കൊല്ലപ്പെട്ടവർക്ക് ഭാര്യയും മക്കളും ഇല്ല?, മനോരമയുടെ നിഷ്പക്ഷ മാധ്യമ പ്രവർത്തനം'

Google Oneindia Malayalam News

തിരുവനന്തപുരം; കേരള മനസാക്ഷിയെ ഞെട്ടിച്ച് കൊണ്ടായിരുന്നു തിരുവോണ നാളിൽ തലസ്ഥാനത്ത് ഇരട്ടകൊലപാതകം നടന്നത്. ഡിവൈഎഫ്‌ഐ തേമ്പാമൂട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി മിഥില്‍ രാജ്, കലിങ്കിന്‍ മുഖം യൂണിറ്റ് പ്രസിഡണ്ട് ഹക്ക് മുഹമ്മദ് എന്നിവരാണ് കൊലക്കത്തിക്ക് ഇരയായത്. കേസിൽ കോൺഗ്രസ് പ്രവർത്തകരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.

സിപിഎം പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ മാത്രം മാധ്യമങ്ങൾ മൗനം പുലർത്തുന്നുവെന്ന വിമർശനമാണ് തുടക്കം മുതൽ സിപിഎം നേതാക്കൾ ഉയർത്തുന്നത്. ഇപ്പോഴിതാ കൊലപാതക വാർത്ത മനോരമ റിപ്പോർട്ട് ചെയ്ത രീതിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് പി രാജീവ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം...

നിഷ്പക്ഷ മാധ്യമ പ്രവർത്തനം !

നിഷ്പക്ഷ മാധ്യമ പ്രവർത്തനം !

ഇതാണ് മലയാള മനോരമ . തിരുവോണ പുലരിയിൽ നാട് വിറങ്ങലിച്ചു പോയ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക വാർത്ത നോക്കു . ഒന്നിൽ തന്നെ കൊടുത്തിട്ടുണ്ട്. കുറ്റം പറയാൻ പറ്റില്ല! രണ്ടു ദിവസം കിട്ടിയിട്ടും പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രമേ കിട്ടിയുള്ളു. ഇതിനു മുമ്പ് വടക്കൻ കേരളത്തിൽ നടന്ന ഇരട്ട കൊലപാതക ചിത്രങ്ങൾ ഓർത്തു നോക്കു, നിഷ്പക്ഷ മാധ്യമ പ്രവർത്തനം !

അന്വേഷണാത്മക പ്രവർത്തനം നടത്തിയിട്ടു പോലും

അന്വേഷണാത്മക പ്രവർത്തനം നടത്തിയിട്ടു പോലും

ഇവിടെ കൊല്ലപ്പെട്ടവർക്ക് ഭാര്യയും കുഞ്ഞങ്ങളൊന്നുമില്ലായിരുന്നോ? അവർ വിലപിക്കുകയും അന്ത്യചുബനം നൽകുകയൊന്നും ചെയ്തില്ലേ? മനോരമയുടെ ക്യാമറക്കണ്ണിൽ പതിയക്കവിധം വികാരനിർഭരമായില്ലോ
ഇനി വാർത്ത വായിക്കൂ. " നസീഹയാണ് മിഥിലാ ജിൻ്റെ ഭാര്യ . മക്കൾ മുഹമ്മദ് ഇഹ്സാൻ, മുഹമ്മദ് ഇർഫാൻ . മുഹമ്മദ് ഹഖിൻ്റെ ഭാര്യ ന ജില മകൾ ഐറ ദനീന' കഴിഞ്ഞു, കുടുംബം ഈ മക്കളുടെ പ്രായമെത്രയെന്ന് അന്വേഷണാത്മക പ്രവർത്തനം നടത്തിയിട്ടു പോലും കണ്ടെത്താനായില്ല.

Recommended Video

cmsvideo
Pinarayi Vijayan's reply to Ramesh Chennithala regarding cyber bullying | Oneindia Malayalam
പ്രത്യേക സ്‌റ്റോറികളാൽ പത്രം നിറക്കാമായിരുന്നു

പ്രത്യേക സ്‌റ്റോറികളാൽ പത്രം നിറക്കാമായിരുന്നു

ഹക്കിൻ്റെ ഒരു വയസ്സ കാ രി മകൾ ഐറയുടെ അനാഥത്വവും ന ജിലയുടെ ഉദരത്തിൽ വളരുന്ന ജീവനും പ്രത്യേക പരാമർശം പോലും മനോരമയിൽ അർഹിക്കുന്നില്ല . ഹഖ് സി പി ഐ എം കാരനല്ലേ. സി പി ഐ എം സ്ഥാനത്തായിരുന്നെങ്കിൽ എത്ര പ്രത്യേക സ്‌റ്റോറികളാൽ പത്രം നിറക്കാമായിരുന്നു.

പാർശ്വവത്കരണത്തിന്റെ രാഷ്ട്രീയം

പാർശ്വവത്കരണത്തിന്റെ രാഷ്ട്രീയം

പ്രതികൾ കോൺസ്റ്റുകാരെന്ന പോലീസ് റിമാൻ്റ് റിപ്പോർട്ട് എന്നത് വാർത്തയിലുണ്ട്. മനോരമ റിപ്പോർട്ടർമാർക്ക് ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലത്രെ! ട്രഷറി തട്ടിപ്പിൽ എൻജിഒ യൂണിയൻ കാരനാണ് പ്രതിയെന്നും സൈബർ ആർമി യെന്നും പച്ച നുണ ഒന്നാം പേജിൽ അച്ചടിക്കാൻ വരെ വൈഭവമുള്ള ഡിറ്റക്ടീവ് പത്രപ്രവർത്തകർ വരെയുള്ള പത്രമാണ് . ഇതാണ് പാർശ്വവൽക്കരണത്തിൻ്റെ രാഷ്ട്രീയം

English summary
venjaramood DYFI workers murder; P Rajeev slams manorama's reporting style
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X