Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫാന്റെ ലിസ്റ്റില്‍ കൂടുതല്‍ പേര്‍; രണ്ട് ബന്ധുക്കളെക്കൂടി കൊല്ലാന്‍ ലക്ഷ്യമിട്ടു; അനുജന്റെ മരണം തളര്‍ത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്വന്തം അനുജനും മുത്തശ്ശിയും ഉള്‍പ്പെടെ അഞ്ചു പേരെ കൊലപ്പെടുത്തിയ അഫാന്റെ മൊഴിയെടുപ്പ് തുടരുകയാണ്. അതിനിടെയാണ് കൂടുതല്‍ ബന്ധുക്കളെ കൊല്ലാന്‍ പ്രതി പദ്ധതിയിട്ടിരുന്നതായുള്ള വെളിപ്പെടുത്തലും വരുന്നത്. മാനസികാരോഗ്യ വിദഗ്ധനോടാണ് അഫാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

തട്ടത്തുമലയില്‍ താമസിക്കുന്ന രണ്ടു ബന്ധുക്കളെയാണ് താന്‍ കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് അഫാന്റെ വെളിപ്പെടുത്തല്‍. അമ്മയും മകളുമായിരുന്നു ഇത്. പണം കടം ചോദിച്ചിട്ട് നല്‍കാത്തതിന് പ്രതികാരം വീട്ടാനായിരുന്നു ഉേേദ്ദശം. മുത്തശ്ശി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയ സഹോദരന്‍ അഫ്‌സാന്‍, മാതാവ് ഷെമീന എന്നിവരെ കൊലപ്പെടുത്തിയ ശേഷം തട്ടത്തുമലയിലെത്തി അമ്മയെയും മകളെയും കൊല്ലാനായിരുന്നു അഫാന്റെ ഉദ്ദേശ്യം. എന്നാല്‍ അമ്മയെ ആക്രമിക്കുകയും അനുജനെ കൊലപ്പെടുത്തുകയും ചെയ്തതോടെ മാനസികമായി തളര്‍ന്ന പ്രതി തട്ടത്തുമലയിലെ ബന്ധുക്കളെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

crime

അഫാനെ ഇന്ന് ആശുപത്രിയില്‍ നിന്ന് ജയിലേക്ക് മാറ്റും. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റുന്നത്. അതിനിടെ, അഫാന്റെ മാതാവ് ഷമീന കട്ടിലില്‍ നിന്ന് വീണാണ് തനിക്ക് പരിക്കേറ്റതെന്ന മൊഴി ആവര്‍ത്തിക്കുകയാണ്. ഇന്നലെ മജിസ്‌ട്രേട്ടിനു മുന്നിലാണ് മൊഴി ആവര്‍ത്തിച്ചത്.

അഫാന്റെ പിതാവ് റഹീമിന്റെ മൊഴിയും വെഞ്ഞാറമൂട് പൊലീസ് രേഖപ്പെടുത്തി. കുടുംബത്തിന് 65 ലക്ഷം കടബാധ്യയുള്ളതായി തനിക്കറിയില്ലെന്നാണ് റഹിം പൊലീസിന് നല്‍കിയ മൊഴി. ബാങ്ക് ലോണും ഒരു ബന്ധുവിന്റെ കൈയില്‍ നിന്നും വാങ്ങിയ വായ്പയും ഉള്‍പ്പെടെ 15 ലക്ഷം രൂപ നാട്ടില്‍ ബാധ്യതയുണ്ടെന്നറിയാം. അഫാന് ഒരു പെണ്‍കുട്ടിയുമായി അടുപ്പമുള്ള കാര്യവും അറിയാമായിരുന്നു. ആ പെണ്‍കുട്ടിയുടെ സ്വര്‍ണമാല പണയംവച്ചിരുന്നു. മാല തിരിച്ചെടുത്ത് നല്‍കാന്‍ 60,000 രൂപ ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്കയച്ചതായും റഹീം നല്‍കിയ മൊഴിയില്‍ പറയുന്നു.

സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാല്‍ നാല് മാസമായി റഹീം വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടില്‍ നടന്നതിനെ കുറിച്ചൊന്നും തനിക്കറിയില്ലെന്നും റഹീം മൊഴി നല്‍കി.

വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണം വന്‍ കടബാധ്യതയെന്നുറപ്പിക്കുകയാണ് പൊലീസ്. 14 പേരില്‍ നിന്ന് 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയത്. ഒടുവില്‍ വായ്പ നല്‍കിയവര്‍ പണത്തിന് വേണ്ടി കുടുംബത്തെ നിരന്തരം ശല്യം ചെയ്തു. പണം തിരികെ ചോദിച്ച് കടക്കാര്‍ ശല്യംചെയ്തപ്പോള്‍ കൂട്ട ആത്മഹത്യ ചെയ്യാന്‍ അഫാനും കുടുംബവും ആലോചിച്ചിരുന്നതായി പൊലിസ് പറഞ്ഞു.

അഫാന്റെ മാതാവ് ഷെമീന ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാന്‍ വേണ്ടിയാണ് ഷെമീന ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യയ്ക്ക് ചിട്ടി കിട്ടിയിരുന്നു. പക്ഷെ പണം നല്‍കിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അഫാന്‍ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടു പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+