അഫാന് പറയുന്നതല്ല റഹീം പറയുന്നത്.. ഇത്രയും വലിയ കടം എങ്ങനെ വന്നു? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് നെടുമങ്ങാട് കോടതി അഫാനെ പാങ്ങോട് പൊലീസിന് കൈമാറിയത്. ഇന്ന് പൊലീസ് സ്റ്റേഷനില്‍ അഫാനെ വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷം നാളെ തെളിവെടുപ്പിന് കൊണ്ടുപോകും.
പാങ്ങോട്ടെ കേസിന് പുറമെ വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കൊലക്കേസുകളിലും അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറുകളുടെ ഇടവേളയില്‍ സ്വന്തം ഉമ്മയും സഹോദരനും കാമുകിയും അടക്കം ആറ് പേരെയാണ് അഫാന് ആക്രമിച്ചത്. ഇതില്‍ ഉമ്മയൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങിയിരുന്നു. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നടുക്കുന്നു കൂട്ടക്കൊലകളിലൊന്നായിരുന്നു ഇത്.

എന്നാല്‍ കൊലപാതകം നടന്ന് പത്ത് ദിവസം പിന്നിട്ടിട്ടും ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് പൂര്‍ണമായി എത്തിച്ചേരാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കടബാധ്യതയാണ് കൊലപാതകത്തിന് കാരണം എന്നാണ് അഫാന് പറയുന്നത്. 65 ലക്ഷം രൂപയോളം കടമുണ്ടായിരുന്നു എന്നും പലിശയിനത്തില്‍ മാത്രം എല്ലാ ദിവസവും 10000 രൂപയായിരുന്നു അടച്ചിരുന്നത് എന്നുമാണ് അഫാന് പറയുന്നത്.
അതേസമയം സാമ്പത്തിക ബാധ്യതയുണ്ടെങ്കിലും ഇത്രയും വലിയ തുകയില്ല എന്നാണ് പിതാവ് റഹീം പറയുന്നത്. വിദേശത്തായിരുന്ന റഹീം സംഭവത്തിന് ശേഷം നാട്ടിലെത്തിയിരുന്നു. കുടുംബത്തിന് ലക്ഷങ്ങളുടെ കടബാധ്യതയുള്ളത് അഫാനും മാതാവ് ഷെമിയും റഹീമിനെ അറിയിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ചിട്ടിയിലും പലിശ ഇടപാടിലും സ്വര്‍ണം പണയം വെച്ചുമൊക്കെയാണ് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായത് എന്നാണ് പൊലീസ് ഭാഷ്യം.
എന്നാല്‍ എന്തുകൊണ്ട് ഈ ഇടപാട് റഹീമില്‍ നിന്ന് മറച്ചുവെച്ചു എന്നതില്‍ ഉത്തരം കണ്ടെത്തിയിട്ടില്ല. അഫാന്റെ കുടുംബവുമായി സാമ്പത്തികമായ ഇടപാടുള്ളവരുടെ മൊഴികള്‍ പൊലീസ് ശേഖരിച്ചിരുന്നു. അതില്‍ നിന്ന് ഭീമമായ തുക ബാധ്യതയുണ്ട് എന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എന്ത് ആവശ്യത്തിനായിരുന്നു ഈ പണമെല്ലാം ചെലവാക്കിയത് എന്ന് കണ്ടെത്തേണ്ടതുണ്ട്.
ഗള്‍ഫില്‍ ചില സാമ്പത്തിക പ്രശ്നങ്ങളും യാത്രാരേഖകള്‍ ശരിയാകാത്തതും കാരണം റഹീം നാട്ടിലെത്തിയിട്ട് ഏഴ് വര്‍ഷത്തോളമായി. 15 ലക്ഷം രൂപയുടെ കടമാണ് ഉള്ളതെന്നും അത് താന്‍ തന്നെ പരിഹരിക്കുമായിരുന്നു എന്നുമാണ് റഹീം പൊലീസിനോട് പറഞ്ഞത്. പുതിയ വീട് വെച്ചതുമായി ബന്ധപ്പെട്ട കടങ്ങളൊന്നും നിലവിലില്ല. കൊല്ലപ്പെട്ട ഫര്‍സാനയുടെ സ്വര്‍ണമാല പണയം വെച്ചത് തിരിച്ചെടുക്കാനുള്ള പണം പോലും റഹീം ആണ് അയച്ച് നല്‍കിയത്.
തനിക്ക് വിദേശത്തേക്ക് ഒരു സമയത്തും പണം വീട്ടില്‍ നിന്ന് അയച്ചിരുന്നില്ല എന്ന് റഹീം തന്നെ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല തനിക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് അഫാനെ അറിയിച്ചിരുന്നില്ല എന്നും എന്താണ് സംഭവിച്ചത് എന്ന് പൊലീസ് കണ്ടെത്തട്ടെ എന്നുമാണ് അദ്ദേഹം പറയുന്നത്. അഫാന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഉമ്മ ഷെമിയുടെ മൊഴിയാണ് പൊലീസ് ഇനി കൂടുതല്‍ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ദിവസം കട്ടിലില്‍ നിന്ന് വീണാണ് പരിക്കേറ്റത് എന്നാണ് ഷെമി മജിസ്ട്രേറ്റിനോട് പറഞ്ഞത്. അതേസമയം ഇളയ മകന് അഹ്സാന്റെ മരണവിവരം ഷെമിയെ അറിയിച്ചിട്ടുണ്ട്. റഹീമിന്റെ സാന്നിധ്യത്തില്‍ പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം ഡോക്ടര്‍മാര്‍ ഇക്കാര്യം ഷെമിയെ അറിയിച്ചത്. ഉമ്മ മരിച്ചിട്ടില്ല എന്ന വിവരം രണ്ട് ദിവസം മുന്‍പാണ് അഫാന് അറിയുന്നത്. ഉമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ കൊലപ്പെടുത്തിയത് എന്ന് അഫാന് പൊലീസിനോട് പറഞ്ഞിരുന്നു.
താനും മരിക്കും എന്നും ജയില്‍ അധികൃതരോട് അഫാന് പറഞ്ഞിട്ടുണ്ട്. 23 വയസ് മാത്രം പ്രായമുള്ള അഫാന് അസാധാരണമായാണ് പെരുമാറുന്നത് എന്നാണ് പൊലീസും ഡോക്ടര്‍മാരും പറയുന്നത്. അഫാന്റെ മാനസിക നില പരിശോധിക്കാന്‍ മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മാനസികാരോഗ്യ വിദഗ്ദരുടെ പാനല്‍ തയ്യാറാക്കിയിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications