കടബാധ്യത എനിക്ക്; അഫാന് ലോണ്‍ ആപ്പുകളില്‍ നിന്ന് പണമെടുത്തു; മകനെ ഇനി കാണേണ്ടെന്ന് മാതാവ്
തിരുവനന്തപുരം: സംസ്ഥാനത്തെയാകെ നടുക്കിയ സംഭവമായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം. ഫെബ്രുവരി 24 ന് നടന്ന സംഭവത്തില്‍ മുത്തശ്ശിയെയും സഹോദരനെയും പെണ്‍സുഹൃത്തിനെയും അടക്കം അഞ്ചു പേരെയാണ് അഫാന് എന്ന യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. അമ്മയെയും കൊല്ലാനായി പ്രതി ആക്രമിച്ചെങ്കിലും ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇപ്പോഴിതാ ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷം ആരോഗ്യം വീണ്ടെടുത്ത മാതാവ് ഷെമി മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. കേസിലെ ഏക സാക്ഷിയാണ് ഷെമി.
കേസിലെ പ്രതി അഫാനെ തനിക്ക് കാണേണ്ടെന്ന് പറഞ്ഞ ഷെമി തന്റെ പൊന്നുമോനെ കൊന്നത് അവനാണെന്നും പറഞ്ഞു. അഫാന് ക്ഷമിക്കണമെന്ന് പറഞ്ഞ് തന്നെ കഴുത്ത് ഞെരിച്ചതു മാത്രമേ ഓര്‍മയുള്ളൂവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മകന് മാപ്പു നല്കാന് ആവില്ലെന്ന് പിതാവും പറഞ്ഞു.

അഫാന് പറയത്തക്ക കടം ഉണ്ടായിരുന്നില്ലെന്നും തനിക്കാണ് 25 ലക്ഷം രൂപയുടെ ബാധ്യത ഉണ്ടായിരുന്നതെന്നും ഷെമി മാധ്യമങ്ങളോട് പറഞ്ഞു. 'ലോണെല്ലാം ഞാനാണ് എടുത്തിരുന്നത്. കയ്യിലുള്ളതെല്ലാം തീര്‍ന്നപ്പോള്‍ സംഭവ ദിവസം ബന്ധുക്കളുടെ അടുത്തുനിന്ന് പണം വാങ്ങാന്‍ ഞാനും അഫാനും ഒപ്പമാണ് പോയത്. അഫാന് ലോണ്‍ ആപ്പുകളില്‍ നിന്നും പണം എടുത്തിരുന്നെന്നും ഷെമി പറഞ്ഞു.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന സമയത്ത് അഫാനെ കാണാന്‍ ആഗ്രഹമുണ്ടെന്നും കട്ടിലില്‍ നിന്നും വീണ് പരിക്കേറ്റതാണെന്നും പറഞ്ഞ് അഫാനെ രക്ഷിക്കാന്‍ ഷെമി ശ്രമിച്ചിരുന്നു. അഫാന് ലോണ്‍ ആപ്പുകളില്‍ നിന്ന് പണം വായ്പക്ക് എടുക്കുമായിരുന്നുവെന്നും തിരിച്ചടക്കാമെന്ന് പറഞ്ഞിട്ടും അവര്‍ വീണ്ടും വിളിച്ചതിനെ തുടര്‍ന്ന് അവന് വലിയ മാനസിക പ്രയാസത്തില്‍ ആയിരുന്നുവെന്നും ഷെമി പറഞ്ഞു.
തന്നെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് മകന് അഫാന് തന്നെയാണെന്ന് അവര്‍ പൊലീസിനും മൊഴി നല്കി. സംഭവദിവസം രാവിലെ തന്റെ പിന്നിലൂടെ വന്ന അഫാന് തന്റെ ഷാളില്‍ പിടിച്ചിട്ട് 'ഉമ്മച്ചി എന്നോട് ക്ഷമിക്കുകയും പൊറുക്കുകയും വേണം' എന്നു പറഞ്ഞുവെന്നു ഷെമി മൊഴി നല്കി. 'ക്ഷമിച്ചു മക്കളേ' എന്നു മറുപടി പറഞ്ഞപ്പോള്‍ കഴുത്തില്‍ ഷാള്‍ മുറുകുന്നതു പോലെ തോന്നി. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടുവെന്നും അവര്‍ വെളിപ്പെടുത്തി.
പലപ്പോഴും അഫാന് പണം ചോദിച്ചിരുന്നുവെന്നും കൈയിലുള്ളതെല്ലാം എടുത്തു കൊടുത്തെന്നും മാതാവ് പറഞ്ഞു. തന്റെ മക്കളില്ലാത്ത വീട്ടിലേക്ക് ഇനി പോകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വെഞ്ഞാറമ്മൂടിലെ സ്നേഹസ്പര്‍ശം എന്ന വയോജനകേന്ദ്രത്തിലാണ് ഷെമിയുള്ളത്.
ഫെബ്രുവരി 24നായിരുന്നു നാടിന്റെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന് ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന് അഹ്സാന്, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന് കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍ അരങ്ങേറിയത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന് എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications