കണ്ണൂരില്‍ ഇന്ദിരാഭവന് നേരേ അക്രമം; നാദാപുരത്ത് ബോബേറ്; കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം
തലശ്ശേരി: വെഞ്ഞാരമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി ആക്രമണം. കണ്ണൂര്‍ പഴയങ്ങാടി ചെറുതാഴത്ത് കോണ്‍ഗ്രസ് ഓഫീസ് ഇന്ദിരാഭവന് നേരെ ആക്രമണം. സമീപത്തുള്ള രാജീവ് സ്തൂപവും തകര്‍ത്ത നിലയിലാണ് കണ്ടത്. ഓഫീസിന്റെ ജനല്‍, കട്ടില, ടൈല്‍ എന്നിവയുടെ ഇളക്കി മാറ്റിയ നിലയിലാണ്. ടിവി, ഫര്‍ണിച്ചര്‍ തുടങ്ങിയ ഉപകരണങ്ങളും തകര്‍ത്തു.

Recommended Video
കോഴിക്കോട് നാദാപുരത്തും ബോബേറ് ഉണ്ടായിരുന്നു. നാദാപുരം കല്ലാച്ചിയിലാണ് കോണ്‍ഗ്രസ് ഓഫീസിന് നേരെയുള്ള ബോബേറിഞ്ഞത്. പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.എറിഞ്ഞത് സ്റ്റീല്‍ ബോംബാണെന്ന് പൊലീസ് വ്യക്തമാക്കി. കല്ലാച്ചി കോടതി റോഡിലുള്ള ഓഫീസിന് നേരെ രാത്രി 9 മണിയോടെയാണ് ബോംബേറ് ഉണ്ടായത്. ബോബെറില്‍ കെട്ടിടത്തിന് കേട്പാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്തിട്ടുണ്ട്.
വെഞ്ഞാറമൂട് കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലായി കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശകൊട്ടില്‍ തുടങ്ങിയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കലാശകൊട്ടിനിടെ സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് പല ഇടങ്ങളിലായി നടന്ന അക്രമണങ്ങൡ ഇരുകൂട്ടര്‍ക്കുമെതിരെ നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്ന് വെമ്പായം പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ജില്ലയില്‍ വിവധ ഇടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ അക്രമിക്കപ്പെട്ടതോടെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.












Click it and Unblock the Notifications