വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്. പൂർണ ബോധത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തിരിക്കുന്നത്. ശാരീരക പ്രശ്നങ്ങൾ മാറിയാൽ രണ്ട് ദിവസത്തിനകം ആശുപത്രി വിടാമെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു. വെഞ്ഞാറമൂട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാകും പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങുക. കസ്റ്റഡി അപേക്ഷ ഇന്ന കോടതിയിൽ നൽകും.
അമ്മയെ കഴുത്ത് ഞെരിച്ച ശേഷം പ്രതി അഫാൻ തുടർച്ചയായ അഞ്ച് കൊലപാതകങ്ങളാണ് നടത്തിയത്. കടബാധ്യതയെ തുടർന്ന ബന്ധുക്കളിൽ നിന്നുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാന്റെ മൊഴി. വൻ സാമ്പത്തിക ബാധ്യതയാണ് കൊലയ്ക്ക് പിന്നിൽ എന്ന് അഫാൻ പറയുന്നു. എന്നാൽ അത്രയധികം സാമ്പത്തിക ബാധ്യതയില്ലെന്നാണ് അഫാന്റെ പിതാവ് റഹിം പറയുന്നത്.

അഫാവ് ഇനി സാമ്പത്തിര ഇടപാടുകളുണ്ടോ എന്നാണ് ഇനി വ്യക്തമാകേണ്ടത്. വിശദമായ അന്വേഷണത്തിൽ മാത്രമായിരിക്കും ഇത്തരം കാര്യങ്ങളിൽ വ്യക്തത വരിക. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പോലീസിന്റെ നീക്കം. അഫാൻ മര്റ് രണ്ട് കൊലപാതകങ്ങൾ കൂടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ.
മാതാവിന്റെ രണ്ട് ബന്ധുക്കളെ കൂടി കൊല്ലാനുള്ള പദ്ധതി അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു എന്നാണ് അഫാൻ പറയുന്നത്. തട്ടത്തുമലയിലുള്ള മാതാവിന്റെ ബന്ധുക്കളിൽ നിന്നും പണം കടം വാങ്ങിയിരുന്നു. ബന്ധുക്കൾ പണം തിരച്ച് ചോദിച്ചുപ്പോൾ തർക്കമുണ്ടായി. ഇതിൽ അഫാന് ബന്ധുക്കളോട് വൈരാഗ്യം ഉണ്ടായി. മുത്തശ്ശിയേയും അച്ഛന്റെ സഹദോരനെയും ഭാര്യയേയും കൊലപ്പെടുത്തുമ്പോൾ മാതാവിന്റെ ബന്ധുക്കളെയും കൊല്ലാൻ വിചാരിച്ചിരുന്നു.
മുത്തശ്ശി സൽമാ ബീവി, പിതൃ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ശഹീദ, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്സാൻ, മാതാവ് ഷെമി എന്നിവരെ കൊലപ്പെടുത്തിയ ശേഷം തട്ടത്തുമലയിലെത്തി രണ്ട് പേരെക്കൂടി കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ അനുജൻ അഫ്സാനെ കൊലപ്പെടുത്തിയതോടെ എല്ലാ ധൈര്യവും ചോർന്നു. പിന്നാലെ ഓട്ടോറിക്ഷയിൽ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മുത്തശ്ശി സൽമാ ബീവി, പിതൃ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ശഹീദ, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്സാൻ എന്നിവരെയാണ് അഫാന് കൊലപ്പെടുത്തിയത്.












Click it and Unblock the Notifications