കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലനടത്തിയ ശേഷം അക്രമികൾ ആദ്യം വിളിച്ചത് അടൂർ പ്രകാശിനെ; മന്ത്രി ജയരാജൻ, തള്ളിക്കളഞ്ഞ് എംപി

Google Oneindia Malayalam News

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കോൺഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി ഇപി ജയരാജൻ. ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലയാളികൾക്ക് കോൺഗ്രസ് എംപി അടൂർ പ്രകാശുമായും കോൺഗ്രസ് പ്രവർത്തകരുമായും അടുപ്പമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഇപി ജയരാജൻ ഉന്നയിച്ചിട്ടുള്ളത്. കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീട് സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ ആരോപണം. കുറ്റകൃത്യത്തിന് ശേഷം കൊലയാളികൾ ഇക്കാര്യം അടൂർ പ്രകാശിനെയാണ് ആദ്യം വിളിച്ച് അറിയിച്ചതെന്നുമാണ് മന്ത്രി ചൂണ്ടിക്കാണിക്കുന്നത്. മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇത് തള്ളിക്കളഞ്ഞ് അടൂർ പ്രകാശും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്.

ലക്ഷ്യം നിറവേറ്റിയെന്ന്

ലക്ഷ്യം നിറവേറ്റിയെന്ന്

വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ ശേഷം അക്രമികൾ ആദ്യം അടൂരിനെ വിളിച്ചുവെന്നാണ് മന്ത്രി ഇപി ജയരാജൻ ഉന്നയിച്ച ആരോപണം. അതേ സമയം കുറ്റകൃത്യത്തിന് ശേഷം ലക്ഷ്യം നിറവേറ്റിയെന്ന് കൊലപാതകികൾ അറിയിച്ചെന്ന് കൊലപാതകികൾ അറിയിച്ചെന്നുള്ള വാർത്തകൾ പുറത്തുവന്നതായും മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മന്ത്രി പ്രതികരിച്ചത്. ഇതിനിടെ അടൂർ പ്രകാശുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ഷജിത്തിന്റെ ശബ്ദരേഖയാണ് ഡിവൈഎഫ്ഐ ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. വെഞ്ഞാറമൂട് കൊലപാതകം രാഷ്ട്രീയ വിവാദമാകുമ്പോഴാണ് മന്ത്രി സ്ഥലം എംപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്.

നാട് ക്ഷോഭിക്കും

നാട് ക്ഷോഭിക്കും

ജനസേവനം കൈമുതലാക്കിയ രണ്ട് ചെറുപ്പക്കാരാണ് മരിച്ചിട്ടുള്ളത്. നാട് ക്ഷോഭിക്കും. അങ്ങനെ നാട് മുഴുവൻ ചോരപ്പുഴ ഒഴുക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കൊലനടത്തി തിരുവോണ നാളിൽ രക്തപ്പൂക്കളമാണ് കോൺഗ്രസ് ഒരുക്കിയതെന്നും പി ജയരാജയൻ പറയുന്നു. കോൺഗ്രസിന് കൊലപാതകവുമായി ബന്ധമില്ലെന്നും എസ്ഡിപിഐയ്ക്കാരാണ് കൃത്യം നടത്തിയതെന്നാണ് അദ്ദേഹം പറയുന്നു. എന്നാൽ കൊലനടത്തിയത് കോൺഗ്രസുകാർ തന്നെയാണ്. പ്രതികൾക്ക് കോൺഗ്രസിന്റെ അടുത്ത നേതാക്കളുമായി ബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസില്‍ പ്രശ്‌നക്കാര്‍ 3 പേര്‍... രാഹുലിന് ഒഴിവാക്കാനാവില്ല, പരസ്യമായ താക്കീത്, പിന്നോട്ടില്ല!കോണ്‍ഗ്രസില്‍ പ്രശ്‌നക്കാര്‍ 3 പേര്‍... രാഹുലിന് ഒഴിവാക്കാനാവില്ല, പരസ്യമായ താക്കീത്, പിന്നോട്ടില്ല!

Recommended Video

cmsvideo
Pinarayi vijayan slaps congress in nh 66 issue
അടൂർ പ്രകാശിനെ വിളിച്ചോ?

അടൂർ പ്രകാശിനെ വിളിച്ചോ?

വെഞ്ഞാറമൂടിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം കൊലയാളികൾ ആദ്യം വിളിച്ചത് എംപി അടൂർ പ്രകാശിനേയാണെന്നും ഇതിലൂടെയാണ് കൊലപാതകം ആസൂത്രിതമായാണ് നടന്നിട്ടുള്ളതെന്ന് വ്യക്തമാണെന്നുമാണ് മന്ത്രി ഇപി ജയരാജൻ പറയുന്നത്. കൊലപാതകം സ്ബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട മന്ത്രി കോൺഗ്രസ് ജില്ലകൾ ഇത്തരത്തിൽ കൊലപാതക സംഘങ്ങളെ തയ്യാറാക്കിയിട്ടുണ്ടെന്നും ആരോപിച്ചു.

നെഞ്ചിലേറ്റ വെട്ട് മിഥിലാജിന്റെ ഹൃദയത്തില്‍ തുളച്ചുകയറി, ഹക്കിനേറ്റത് 9 വെട്ടുകള്‍; മൃഗീയ കൊല..!!നെഞ്ചിലേറ്റ വെട്ട് മിഥിലാജിന്റെ ഹൃദയത്തില്‍ തുളച്ചുകയറി, ഹക്കിനേറ്റത് 9 വെട്ടുകള്‍; മൃഗീയ കൊല..!!

പദവി മറന്ന് ആരോപണം

പദവി മറന്ന് ആരോപണം

വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ രക്ഷിക്കുന്നതിനായി ഇടപെട്ടെന്ന മന്ത്രി ഇപി ജയരാജന്റെ വാദം തള്ളി അടൂർ പ്രകാശ്. വെറും സിപിഎമ്മുകാരാനായാണ് മന്ത്രി ഇപി ജയരാജൻ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അത് തെളിയിക്കാനുള്ള ബാധ്യത മന്ത്രിക്കുണ്ടെന്നും അടൂർ പറഞ്ഞു. പാർട്ടി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്ന് പ്രാദേശിക നേതാക്കൾ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഇടപെടുന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ തന്നെ ആരും വിളിച്ചിട്ടില്ലെന്നും. അങ്ങനെയൊരു സംഭവമുണ്ടെന്നും അത് പുറത്തുവരട്ടെയെന്നും പറഞ്ഞ എംപി ഇക്കാര്യത്തിൽ വെല്ലുവിളിക്കുന്നുവെന്നും പറഞ്ഞിരുന്നു.

സൗദിയില്‍ പ്രതിരോധ അഴിമതി; രാജകുടുംബാംഗങ്ങളെ പുറത്താക്കി, നിലപാട് കടുപ്പിച്ച് ബിന്‍ സല്‍മാന്‍സൗദിയില്‍ പ്രതിരോധ അഴിമതി; രാജകുടുംബാംഗങ്ങളെ പുറത്താക്കി, നിലപാട് കടുപ്പിച്ച് ബിന്‍ സല്‍മാന്‍

 പങ്കില്ലെന്ന് മുല്ലപ്പള്ളി

പങ്കില്ലെന്ന് മുല്ലപ്പള്ളി

വെഞ്ഞാറമൂടിലെ ഇരട്ടക്കൊലപാതകത്തിൽ കോൺഗ്രസിന് പങ്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയിട്ടുണ്ട്. മരണം സിപിഎം ആഘോഷിക്കുകയാണെന്നും കൊലപാതകത്തിൽ കോൺഗ്രസിന് പങ്കുണ്ടെന്ന് ആരോപിച്ച് സംസ്ഥാനത്ത് നൂറ് കണക്കിന് പാർട്ടി ഓഫീസുകളാണ് സിപിഎം പ്രവർത്തകർ നശിപ്പിക്കുന്നതെന്നും മുല്ലപ്പള്ളി പറയുന്നു. കൊലപാതകത്തിൽ കലാശിച്ചിട്ടുള്ളത് രണ്ട് ഗ്യാങ്ങുകൾ തമ്മിലുള്ള സംഘർഷമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അതേ സമയം പ്രാദേശിക തലത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് കൊലപാതകത്തിൽ എന്തെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നറിയുന്നതിനായി ഡിസിസി പ്രസിഡന്റ്, കെപിസിസി പ്രസിഡന്റ് എന്നിവരിൽ നിന്നായി റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ ഒരു പ്രവർത്തകന് പങ്കില്ലെന്ന് വ്യക്തമായെന്നും ഇതോടെ വ്യക്തമാകുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

English summary
Venjaramoodu twin murder case: EP Jayarajan against Adoor Prakash, he denies allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X