കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലപ്പെട്ടവരുടെ കയ്യിലെ വാള്‍ ഉത്രാടക്കൊല വെട്ടാനോ?, ഇപി ജയരാജന്‍ ആരോപണം തെളിയിക്കണം: കെ മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍ എംപി. ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. കോടതിയുടെ മേല്‍നോട്ടത്തിലോ സിബിഐയോ കേസ് അന്വേഷിക്കണം. കൊല്ലപ്പെട്ടവരുടെ വാള്‍ ഉത്രാടക്കൊല വെട്ടാന്‍ കരുതിയതാണോ എന്നും മുരളീധരന്‍ ചോദിച്ചു.

cpm

കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കൈകള്‍ ഏതാണെന്ന് അറിയാന്‍ ഞങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ താല്‍പര്യം. കാരണം , പ്രതിസ്ഥാനത്ത് ഞങ്ങളെയാണല്ലോ വച്ചിരിക്കുന്നത്. ഇന്നലെ ഒരു മന്ത്രി ഇപി ജയരാജന്‍, അദ്ദേഹം മുമ്പ് പല വാചകങ്ങളും നടത്തിയിട്ടുണ്ട്. അന്നൊക്കെ പാര്‍ട്ടിയിലെ അംഗമായിരിക്കാം. പക്ഷേ, ഇന്ന് അദ്ദേഹം മന്ത്രിയാണ്. എക്‌സിക്യുട്ടീവ് അധികാരങ്ങളുള്ള ഒരു മന്ത്രി ഒരു ജനപ്രതിനിധിയെ കുറിച്ചാണ് ഇന്നലെ പറഞ്ഞത്. കൊലയാളികളെ എംപി സഹായിച്ചെന്നാണ് മന്ത്രി പറഞ്ഞത്. അത് തെളിയിക്കേണ്ട ചുമതല അദ്ദേഹത്തിനുണ്ട്. ഞങ്ങള്‍ വെല്ലുവിളിക്കുന്നു അദ്ദേഹത്തിന് അത തെളിയിക്കാനാവുമോ? അത് കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹം ന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

രൺവീർ സിംഗ്, രൺവീര്‍ കപൂർ..,നിങ്ങൾ മയക്കുമരുന്ന് പരിശോധന നടത്തണം, വെല്ലുവിളിച്ച് കങ്കണ, വിവാദംരൺവീർ സിംഗ്, രൺവീര്‍ കപൂർ..,നിങ്ങൾ മയക്കുമരുന്ന് പരിശോധന നടത്തണം, വെല്ലുവിളിച്ച് കങ്കണ, വിവാദം

Recommended Video

cmsvideo
ബിനീഷ് കോടിയേരി പെട്ടു, പൊളിച്ചടുക്കി ഫിറോസ്‌ | Oneindia Malayalam

അതേസമയം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടൂര്‍ പ്രകാശിനെതിരെ നടക്കുന്ന ആരോപണങ്ങളെ പ്രതിരോധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. അടൂര്‍പ്രകാശിലെ കുറ്റവാളിയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അതിനെ ശക്തമായി ചെറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അടൂര്‍ പ്രകാശിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അടൂര്‍ പ്രകാശിനെതിരെ ആരോപണം ഉന്നയിക്കാന്‍ കടകംപള്ളി സുരേന്ദ്രന്റേയും ഇപി ജയരാജന്റേയും പക്കല്‍ എന്ത് തെളിവാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കൊലപാതക കേസിലെ പ്രതികള്‍ക്ക് അടൂര്‍ പ്രകാശുമായി ബന്ധമുണ്ടെന്നായിരുന്നു ഇപി ജയരാജന്റെ ആരോപണം. കുറ്റകൃത്യത്തിന് ശേഷം പ്രതികള്‍ അടൂൂര്‍ പ്രകാശിനെ വിളിച്ചിരുന്നുവെന്നും കൊലപാതകത്തിന്‍െ ഗൂഢാലോചനയില്‍ അടൂരിന് പങ്കുണ്ടെന്നും അത് അന്വേഷിക്കണമെന്നുമായിരുന്നു ഇപി ജയരാജന്റെ ആവശ്യം.

വെഞ്ഞാറമൂട് കൊലപാതകം: അടൂര്‍ പ്രകാശിനെതിരായ നീക്കത്തെ ചെറുക്കുമെന്ന് രമേശ് ചെന്നിത്തലവെഞ്ഞാറമൂട് കൊലപാതകം: അടൂര്‍ പ്രകാശിനെതിരായ നീക്കത്തെ ചെറുക്കുമെന്ന് രമേശ് ചെന്നിത്തല

തൊഴിലുറപ്പിന്റെ 'നഗര മോഡല്‍' വരുന്നു; എല്ലാവര്‍ക്കും തൊഴില്‍; ബൃഹദ് പദ്ധതിയുമായി മോദി സര്‍ക്കാര്‍തൊഴിലുറപ്പിന്റെ 'നഗര മോഡല്‍' വരുന്നു; എല്ലാവര്‍ക്കും തൊഴില്‍; ബൃഹദ് പദ്ധതിയുമായി മോദി സര്‍ക്കാര്‍

സിന്ധ്യയെ മാതൃകയാക്കണം; കപില്‍ സിബലിനേയും ആസാദിനേയും ബിജെപിയിലേക്ക് ക്ഷണിച്ച് അത്തേവാലസിന്ധ്യയെ മാതൃകയാക്കണം; കപില്‍ സിബലിനേയും ആസാദിനേയും ബിജെപിയിലേക്ക് ക്ഷണിച്ച് അത്തേവാല

English summary
Venjaramoodu Twin Murder; K Muraleedharan demand EP Jayarajan to prove his allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X