കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇരട്ടക്കൊലയെ സിപിഎം പണം പിരിക്കാനുള്ള അവസരമാക്കി,വിടുവായത്തത്തിന് പേരുകേട്ട മന്ത്രിയാണ് ഇപി ജയരാജൻ'

Google Oneindia Malayalam News

തിരുവനന്തപുരം: വെഞ്ഞാറമൂടിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. വെഞ്ഞാറമൂട് ഇരട്ടക്കൊലയുടെ മറവില്‍ സംസ്ഥാനവ്യാപകമായി സംഘടിത അക്രമങ്ങളാണ് സി.പി.എം ഗുണ്ടകള്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും നേതാക്കള്‍ക്കും എതിരെ നടത്തുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. വിടുവായത്തത്തിന് പേരുകേട്ട മന്ത്രിയാണ് ഇ.പി.ജയരാജന്‍.അദ്ദേഹം ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ അടൂര്‍ പ്രകാശ് എം.പി നേരിട്ട് വെല്ലുവിളിച്ചിട്ടുണ്ട്. തന്റേടം ഉണ്ടെങ്കില്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ സി.പി.എം തയ്യാറാകുകയാണ് വേണ്ടതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

കച്ചിത്തുരുമ്പാണ് ഇരട്ടക്കൊലപാതകം

കച്ചിത്തുരുമ്പാണ് ഇരട്ടക്കൊലപാതകം

അഴിമതി ആരോപണങ്ങളില്‍ മുങ്ങികുളിച്ച് നില്‍ക്കുന്ന സര്‍ക്കാരിന് കിട്ടിയ കച്ചിത്തുരുമ്പാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം. വെഞ്ഞാറമൂട് ഇരട്ടക്കൊലയുടെ മറവില്‍ സംസ്ഥാനവ്യാപകമായി സംഘടിത അക്രമങ്ങളാണ് സി.പി.എം ഗുണ്ടകള്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും നേതാക്കള്‍ക്കും എതിരെ നടത്തുന്നത്. വിവിധ ജില്ലകളിലായി 142ല്‍പ്പരം കോണ്‍ഗ്രസ് ഓഫീസുകള്‍ തല്ലിത്തകര്‍ത്തു.

കേരളത്തിന് നാണക്കേടാണ്

കേരളത്തിന് നാണക്കേടാണ്

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വായനശാലകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും നശിപ്പിച്ചു. ഇത് പ്രബുദ്ധ കേരളത്തിന് നാണക്കേടാണ്. ഈ ഇരട്ടക്കൊലപാതകത്തെ സി.പി.എം ആഘോഷമാക്കിമാറ്റി. സംസ്ഥാനത്തിനക്കത്തും പുറത്തും പണം പിരിക്കാനുള്ള പുതിയ അവസരമായിട്ടാണ് സി.പി.എം ഈ ഇരട്ടക്കൊലപാതകത്തെ കാണുന്നത്.

ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു

ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു

പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി സി.പി.എം നേതാക്കള്‍ പ്രശ്നം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ മാത്രമെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയൂ. അതുകൊണ്ട് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണം.

ഗതിമാറാന്‍ തുടങ്ങിയത്

ഗതിമാറാന്‍ തുടങ്ങിയത്

പ്രാഥമിക അന്വേഷണത്തില്‍ പോലീസ് ആദ്യം പറഞ്ഞ് രാഷ്ട്രീയ കൊലപാതമല്ലെന്നാണ്. എന്നാല്‍ റൂറല്‍ എസ്.പി അന്വേഷണ ചുമതല ഏറ്റെടുത്തതിന് ശേഷമാണ് ഇരട്ടക്കൊല കേസിന്റെ ഗതിമാറാന്‍ തുടങ്ങിയത്. അദ്ദേഹം ഈ കേസിന് രാഷ്ട്രീയമാനം നല്‍കാന്‍ ശ്രമിക്കുന്നു. റൂറല്‍ എസ്.പിയുടെ പഴയകാല ചരിത്രം പരിശോധിക്കണം. കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്.

Recommended Video

cmsvideo
ബിനീഷ് കോടിയേരി പെട്ടു, പൊളിച്ചടുക്കി ഫിറോസ്‌ | Oneindia Malayalam
 ഏറ്റുമുട്ടലാണ്

ഏറ്റുമുട്ടലാണ്

വെഞ്ഞാറമൂട് കൊലപാതകത്തെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നു. ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കുറ്റവാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് സി.പി.എം നേതാക്കളുടെ ശൈലിയാണ്. ഇത് രാഷ്ട്രീയ കൊലപാതകമല്ല. രണ്ട് സംഘങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലാണ് കൊലപാതകത്തില്‍ കാലാശിച്ചത്.

മണല്‍പ്പോലും വീഴ്ത്തിയിട്ടില്ല

മണല്‍പ്പോലും വീഴ്ത്തിയിട്ടില്ല

ഇരുവരുടേയും പക്കല്‍ മാരകായുധങ്ങള്‍ ഉണ്ടായിരുന്നെന്ന് പുറത്ത് വന്ന ദൃശ്യങ്ങളിലൂടെ തന്നെ വ്യക്തമാണ്. മട്ടന്നൂരില്‍ ഷുഹൈബും കല്യാട്ട് ശരത്ലാലും കൃപേഷും ദാരുണമായി സി.പി.എം ഗുണ്ടകള്‍ വെട്ടി കൊലചെയ്തപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എം ഓഫീസുകളുടെ മേല്‍ ഒരുതരി മണല്‍പ്പോലും വീഴ്ത്തിയിട്ടില്ല. അക്രമം കോണ്‍ഗ്രസിന്റെ ശൈലിയല്ല. സമാധാനമാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരം.

തന്റേടം ഉണ്ടെങ്കില്‍

തന്റേടം ഉണ്ടെങ്കില്‍

വിടുവായത്തത്തിന് പേരുകേട്ട മന്ത്രിയാണ് ഇ.പി.ജയരാജന്‍.അദ്ദേഹം ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ അടൂര്‍ പ്രകാശ് എം.പി നേരിട്ട് വെല്ലുവിളിച്ചിട്ടുണ്ട്. തന്റേടം ഉണ്ടെങ്കില്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ സി.പി.എം തയ്യാറാകുകയാണ് വേണ്ടത്. കണ്ണൂര്‍ രാഷ്ട്രീയത്തെ രക്തപങ്കിലമാക്കാന്‍ സഹായകരമായ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള നേതാവാണ് ഇ.പി.ജയരാജന്‍.

വാർത്ത വായിച്ച് ഞാൻ ഭയന്നു വിറച്ചുപോയി, ഞെട്ടൽ ഇതുവരെ മാറിയിട്ടുമില്ല; മാതൃഭൂമിക്കെതിരെ തോമസ് ഐസക്വാർത്ത വായിച്ച് ഞാൻ ഭയന്നു വിറച്ചുപോയി, ഞെട്ടൽ ഇതുവരെ മാറിയിട്ടുമില്ല; മാതൃഭൂമിക്കെതിരെ തോമസ് ഐസക്

രൺവീർ സിംഗ്, രൺവീര്‍ കപൂർ..,നിങ്ങൾ മയക്കുമരുന്ന് പരിശോധന നടത്തണം, വെല്ലുവിളിച്ച് കങ്കണ, വിവാദംരൺവീർ സിംഗ്, രൺവീര്‍ കപൂർ..,നിങ്ങൾ മയക്കുമരുന്ന് പരിശോധന നടത്തണം, വെല്ലുവിളിച്ച് കങ്കണ, വിവാദം

English summary
Venjaramoodu Twin Murder; KPCC president Mullappally Ramachandran sharply criticized the CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X