സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചു; വേണു ബാലകൃഷ്ണനെ പുറത്താക്കി മാതൃഭൂമി
കൊച്ചി; സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണനെ പുറത്താക്കി മാതൃഭൂമി. യുവതിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം മാനേജ്മെന്റ് വേണുവിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുറത്താക്കാനുള്ള തിരുമാനം.
കഴിഞ്ഞ ദിവസമാണ് സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിയ്ക്ക് അയച്ചത്. തുടർന്ന് ചാനലിൻ്റെ വനിതാ സെൽ വഴി യുവതി മാനേജ്മെന്റിന് പരാതി നൽകുകയായിരുന്നു. നേരത്തേയും ഇത്തരത്തിൽ വേണുവിനെതിരെ പരാതികൾ ഉയർന്നിരുന്നു. അന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ ഇടപെട്ട് ആയിരുന്നത്ര അത് ഒത്തുതീർപ്പാക്കിയത്.

പിന്നീട് ഒരു മേക്കപ്പ് വുമൺ ഉൾപ്പെടെ വേണുവിനെതിരെ പരാതി ഉയർത്തിയിരുന്നു.എന്നാൽ പിന്നീട് ഇവർ പരാതിയിൽ ഉറച്ച് നിന്നിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ സംഭവത്തിൽ യുവ മാധ്യമ പ്രവർത്തക ഉറച്ച് നിന്നതോടെയാണ് ഇപ്പോൾ പുറത്താക്കൽ നടപടികളിലേക്ക് കടന്നതെന്നാണ് വിവരം.
Recommended Video
കേരളത്തിലെ ദൃശ്യമാധ്യമ പ്രവർത്തകരിൽ ഏറ്റവും ശ്രേദ്ധേയനായ വ്യക്തിയാണ് വേണു ബാലകൃഷ്ണൻ. ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു മാധ്യമ പ്രവർത്തകനെന്ന നിലയിൽ വേണുവിന്റെ തുടക്കം. പിന്നീട് ഏഷ്യാനെറ്റിൽ നിന്ന് മനോരമ ന്യൂസിലെത്തി. ഇന്ത്യാവിഷന്‍ വിട്ട് നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി ആരംഭിച്ചപ്പോൾ അവിടെ മാനേജിംഗ് എഡിറ്ററായിരുന്നു.പിന്നീട് മാതൃഭൂമി ചാനൽ ആരംഭിച്ചപ്പോൾ വേണു മാതൃഭൂമിയിലെത്തി. മാതൃഭൂമി ന്യൂസ് ചാനലിന്റെ തുടക്കം മുതല്‍ പ്രൈം ടൈം അവതാരകനായിരുന്നു.












Click it and Unblock the Notifications